മദ്യത്തിനും പെട്രോളിനും മേൽ സർക്കാർ നികുതി ഏർപ്പെടുത്തുന്നു എന്ന് ബജറ് പ്രഖ്യാപനം വന്നത് മുതൽ കേരളത്തിലെ ഇന്ധനവില (petrol price) ഏതുനിമിഷവും വർധിക്കാമെന്ന സാഹചര്യം നിലനിൽക്കുകയാണ്. ഇന്ധനത്തിന് മേൽ ലിറ്ററിന് രണ്ട് രൂപ എന്ന നിലയിലാണ് വിലവർദ്ധനവ് നടപ്പാക്കുക.
പെട്രോളിനും ഡീസലിനും ലിറ്ററിന് 2 രൂപ നിരക്കിൽ വിൽപ്പന നടത്തി, സാമൂഹിക സുരക്ഷാ സെസ് ചുമത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. പെട്രോൾ, ഡീസൽ വിൽപ്പനയ്ക്കുള്ള സെസ് ചുമത്തുക വഴി സാമൂഹിക സുരക്ഷാ സീഡ് ഫണ്ടിലേക്ക് 750 കോടി രൂപയുടെ അധിക വരുമാനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംസ്ഥാനത്ത് പെട്രോൾ, ഡീസൽ വില കഴിഞ്ഞ വർഷം പുതുക്കിയതിന് ശേഷം ഇതാദ്യമായാണ് വലിയ തോതിൽ വില വർധിപ്പിക്കുന്നത്.
ഫെബ്രുവരി 10ന് കേരളത്തിലെ ശരാശരി ഇന്ധനവില ലിറ്ററിന് 106.56 രൂപ എന്ന നിലയിലാണ്.
ഫെബ്രുവരി മാസത്തെ ഇതുവരെയുള്ള കേരളത്തിലെ ഇന്ധനവില (ലിറ്ററിന്) ചുവടെ. ജില്ലാ അടിസ്ഥാനത്തിലെ നിരക്കുകൾ വ്യത്യാസപ്പെടും
ഫെബ്രുവരി 10, 2023- 106.56
ഫെബ്രുവരി 09, 2023- 106.47
ഫെബ്രുവരി 08, 2023- 105.76
ഫെബ്രുവരി 07, 2023- 106.56
ഫെബ്രുവരി 06, 2023- 105.98
ഫെബ്രുവരി 05, 2023- 106.47
ഫെബ്രുവരി 04, 2023- 106.56
ഫെബ്രുവരി 03, 2023- 106.45
ഫെബ്രുവരി 02, 2023- 106.08
ഫെബ്രുവരി 01, 2023- 106.45
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.