Petrol Diesel Price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ഇന്ധന വിലയിൽ മാറ്റമില്ലാതെ തുടരുന്നു. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇന്ധന വിലയിൽ കാര്യമായ മാറ്റങ്ങളൊന്നും രേഖപ്പെടുത്തിയിട്ടില്ല. തിരുവനന്തപുരം നഗരത്തിൽ ഒരു ലിറ്റർ പെട്രോളിന് 109.73 രൂപയും, ഡീസലിന് 97.20 രൂപയുമാണ് വില. കൊച്ചി നഗരത്തിൽ, ഒരു ലിറ്റർ പെട്രോളിന്റെ നിരക്ക് 107.77 രൂപയും ഡീസലിന്റെ വില 96.69 രൂപയുമാണ്. കോഴിക്കോട് പെട്രോളിന്റെ വില 108.28 രൂപയും ഡീസലിന്റെ വില 97.20 രൂപയുമാണ്.
മുബൈയിൽ ഒരു ലിറ്റർ പെട്രോളിൻെറ നിരക്ക് 106.31 രൂപയും ഒരു ലിറ്റർ ഡീസലിൻെറ നിരക്ക് 94.27 രൂപയിലും തുടരുന്നു. അതുപോലെ ദേശീയ തലസ്ഥാനമായ ഡൽഹി നഗരത്തിലെ ഇന്ധന വിലയിലും മാറ്റമൊന്നുമില്ല. ഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 96.72 രൂപയും ഡീസൽ ഒരു ലിറ്ററിന്റെ വില 89.62 രൂപ നിരക്കിലും തുടരുന്നു.
മൂല്യവർധിത നികുതി (വാറ്റ്), ചരക്ക് ചാർജുകൾ, പ്രാദേശിക നികുതികൾ മുതലായവ കാരണം പെട്രോൾ – ഡീസൽ വില ഓരോ സംസ്ഥാനത്തിനും വ്യത്യാസപ്പെട്ടിരിക്കുന്നു.
advertisement
പെട്രോളിനും ഡീസലിനും വേണ്ടി ക്രൂഡ് ഓയിൽ ഇറക്കുമതിയാണ് ഇന്ത്യ പ്രധാനമായും ആശ്രയിക്കുന്നത്. അതിനാൽ ക്രൂഡ് വില പെട്രോൾ, ഡീസൽ വിലകളെ ബാധിക്കുന്നു. എന്നിരുന്നാലും, ഉയരുന്ന ഡിമാൻഡ്, സർക്കാർ നികുതികൾ, രൂപ-ഡോളർ മൂല്യത്തകർച്ച, റിഫൈനറി കൺസെപ്റ്റ് അനുപാതം തുടങ്ങിയ മറ്റ് ഘടകങ്ങളും ആഭ്യന്തര ഇന്ധന വിലയെ സ്വാധീനിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
July 02, 2023 11:02 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Petrol Diesel Price | ഇന്ധനവിലയിൽ മാറ്റമുണ്ടോ? ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ