തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധനവില മാറ്റമില്ലാതെ തുടരുന്നു. തലസ്ഥാന നഗരിയായ തിരുവനന്തപുരത്തു കഴിഞ്ഞ ദിവസത്തെ നിരക്കായ 109.73 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്റെ വില (price for one litre petrol). രാജ്യത്തുടനീളം പെട്രോൾ, ഡീസൽ നിരക്ക് കഴിഞ്ഞ വർഷം മെയ് 21 മുതൽ സ്ഥിരമായി തുടരുകയാണ്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 109.73 രൂപയും, ഡീസലിന് 97.20 രൂപയുമാണ് ഇപ്പോഴത്തെ വില. കോഴിക്കോട്, പെട്രോളിന് 108.28 രൂപയും, ഡീസലിന് 97.20 രൂപയുമാണ് വില നിലവാരം. കൊച്ചിയിൽ പെട്രോളിന് 107.77 രൂപയും, ഡീസൽ, ലിറ്ററിന് 96.69 രൂപയുമാണ് വില.
ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയും, ഡീസൽ ലിറ്ററിന് 89.62 രൂപയുമാണ് വില. മുംബൈയിൽ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് വില നിലവാരം. ഇന്ത്യൻ ഓയിൽ, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ എണ്ണ വിപണന കമ്പനികൾ ആണ് (ഒഎംസി) പെട്രോൾ, ഡീസൽ വില നിശ്ചയിക്കുന്നത്. ഇത് ദിവസേനയുള്ള അപ്‌ഡേറ്റുകളാണ്. ലോകമെമ്പാടുമുള്ള ക്രൂഡ് ഓയിലിന്റെ വിലയ്ക്ക് അനുസൃതമായി നിരക്കുകൾ നിർണ്ണയിക്കപ്പെടുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.