ഇന്റർഫേസ് /വാർത്ത /Money / Petrol Diesel Price Today | മാറ്റമില്ലാതെ തുടർന്ന് ഇന്ധനവില; ഇന്നത്തെ പെട്രോൾ ഡീസൽ നിരക്ക് അറിയാം

Petrol Diesel Price Today | മാറ്റമില്ലാതെ തുടർന്ന് ഇന്ധനവില; ഇന്നത്തെ പെട്രോൾ ഡീസൽ നിരക്ക് അറിയാം

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.02 രൂപയും ഡീസലിന് 98.80 രൂപയുമാണ് വില

  • News18 Malayalam
  • 1-MIN READ
  • Last Updated :
  • Thiruvananthapuram [Trivandrum]
  • Share this:

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഇന്ധന വിലയിൽ മാറ്റമില്ല. ഏപ്രിൽ ഒന്ന് മുതൽ പെട്രോളിനും, ഡീസലിനും സാമൂഹ്യ സുരക്ഷാ സെസ് ഏർപ്പെടുത്തിയതോടെ സംസ്ഥാനത്ത് ഇന്ധന വില ലിറ്ററിന് രണ്ട് രൂപ വർധിച്ചിരുന്നു. ആഗോളതലത്തിൽ ക്രൂഡ് ഓയിൽ വിലയിൽ വർധനയുണ്ടെങ്കിലും രാജ്യത്തെ മറ്റ് നഗരങ്ങളിൽ ഇന്ധന വിലയിൽ മാറ്റമില്ല. അസംസ്കൃത എണ്ണവില ബാരലിന് 83.5 ഡോളറിലാണ് വ്യാപാരം.

അന്താരാഷ്ട്ര തലത്തിൽ എണ്ണവിലയിൽ കയറ്റിറക്കങ്ങളുണ്ടെങ്കിലും ഇതിനനുസരിച്ച് ഇപ്പോൾ ഇന്ത്യയിലെ ഇന്ധന നിരക്കുകളിൽ എണ്ണക്കമ്പനികൾ മാറ്റം വരുത്തുന്നില്ല. എല്ലാ ദിവസവും രാവിലെ 6 മണിക്കാണ് ഇന്ത്യയിലെ പെട്രോൾ ഡീസൽ വില സർക്കാർ എണ്ണ കമ്പനികൾ പ്രഖ്യാപിക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിൽ വിലയുടെ അടിസ്ഥാനത്തിലാണ് ഈ വില നിശ്ചയിക്കുന്നത്.

ഇന്നത്തെ നിരക്കുകൾ

മുംബൈയിൽ ഒരു ലിറ്റർ പെട്രോളിന് 106.31 രൂപയും, ഡീസൽ ലിറ്ററിന് 94.27 രൂപയുമാണ് വില. ന്യൂഡൽഹിയിൽ ഒരു ലിറ്റർ പെട്രോളിന് 96.72 രൂപയും, ഡീസൽ 89.62 രൂപയുമാണ്. കോഴിക്കോട് പെട്രോളിന് 108.41 രൂപയും, ഡീസലിന് 97.32 രൂപയുമാണ് ഒരു ലിറ്ററിന്റെ വില. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 110.02 രൂപയും, ഒരു ലിറ്റർ ഡീസലിന് 98.80 രൂപയുമാണ് വില നിലവാരം. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 108.15 രൂപയും, ഡീസൽ ലിറ്ററിന് 97.04 രൂപയുമാണ് ഇന്നത്തെ വില.

First published:

Tags: Fuel price, Petrol Diesel price today