പെട്രോൾ അടിക്കുമ്പോൾ ശ്രദ്ധിക്കാറുണ്ടോ? ഒട്ടേറെ ഉപഭോക്താക്കൾ പമ്പുകളിൽ കബളിപ്പിക്കപ്പെടുന്നതായി സർവേ റിപ്പോർട്ട്
- Published by:Anuraj GR
- trending desk
Last Updated:
പെട്രോൾ നിറയ്ക്കുന്നതിന് മുൻപ് പമ്പിലെ ജീവനക്കാർ മീറ്റർ റീഡിംഗ് പൂജ്യമാക്കുന്നില്ല എന്നാണ് പ്രധാനമായും സർവ്വേയിലെ കണ്ടെത്തൽ
രാജ്യത്തെ പെട്രോൾ പമ്പുകളിൽ നിരവധി പേർ കബളിപ്പിക്കലിന് ഇരയാകുന്നുണ്ടെന്ന്ലോക്കൽ സർക്കിൾ എന്ന വെബ്സൈറ്റ് നടത്തിയ സർവേഫലം. കുറഞ്ഞത് 13% ഉപഭോക്താക്കളെങ്കിലും കഴിഞ്ഞ 12 മാസത്തിനിടെ പെട്രോൾ പമ്പിൽ ഒന്നോ അതിലധികമോ ഇത്തരത്തിലുള്ള സംഭവങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ടെന്ന് സർവേ ഫലം വ്യക്തമാക്കുന്നു.
പെട്രോൾ നിറയ്ക്കുന്നതിന് മുൻപ് പമ്പിലെ ജീവനക്കാർ മീറ്റർ റീഡിംഗ് പൂജ്യമാക്കുന്നില്ല എന്നാണ് പ്രധാനമായും ലോക്കൽ സർക്കിൾ സർവ്വേയിലെ കണ്ടെത്തൽ. മാത്രമല്ല, 62% ഉപഭോക്താക്കളും കഴിഞ്ഞ 12 മാസത്തിനിടെ ഒന്നോ അതിലധികമോ തവണ ഇത്തരത്തിലുള്ള വിവിധ സംഭവങ്ങൾ നേരിടുകയും ചെയ്തതായി പറയുന്നു. തങ്ങളുടെ കാറിൽ ഫുൾ ടാങ്ക് ഇന്ധനം നിറയ്ക്കുമ്പോൾ കിട്ടുന്ന മൈലേജിനെക്കാൾ കുറവ് മൈലേജാണ് പലപ്പോഴും കിട്ടാറുള്ളതെന്നും ഉപഭോക്താക്കൾ പറയുന്നു. ഇതിന് കാരണം പെട്രോൾ പമ്പിലെ മീറ്ററിൽ കൃത്രിമം കാണിക്കുന്നത് കൊണ്ടാണെന്ന് ഉപഭോക്താക്കൾ സംശയിക്കുന്നു.
advertisement
ഇന്ത്യയിലെ 291 ജില്ലകളിലുടനീളമുള്ള 24,000-ത്തിലധികം ഉപഭോക്താക്കളിൽ നിന്നുള്ള പ്രതികരണങ്ങളാണ് സർവേയിൽ പരിശോധിച്ചത്. സർവേയിൽ പങ്കെടുത്തവരിൽ 62% പുരുഷന്മാരും 38% സ്ത്രീകളുമാണ്. ഇതിൽ തന്നെ 55% പേർ ടിയർ 1 മേഖലയിലുള്ളവരും നിന്നുള്ളവരും, 32% ടിയർ 2 മേഖലയിൽ നിന്നുള്ളവരുമാണ്. 13% പേർ ടിയർ 3, 4 മേഖലകളിൽ നിന്നുള്ളവരുമാണ്.
സർവേയിലെ ആദ്യ ചോദ്യം
സർവേയിലെ ആദ്യ ചോദ്യം കഴിഞ്ഞ 12 മാസത്തിനുള്ളിൽ എത്ര തവണ പെട്രോൾ പമ്പിലെ ജീവനക്കാർ നിങ്ങളുടെ വാഹനത്തിന്റെ ടാങ്കിൽ ഇന്ധനം നിറയ്ക്കുന്നതിന് മുമ്പ് മീറ്റർ റീഡിംഗ് പൂജ്യത്തിൽ എത്തിച്ചില്ല എന്നായിരുന്നു? സർവേയിലെ ഈ ചോദ്യത്തിന് 12,091 പേരാണ് മറുപടി നൽകിയത്. ഭൂരിപക്ഷം പേരും അതായത് ഏകദേശം 77% ഉപഭോക്താക്കളും ‘ഒരിക്കലും പൂജ്യത്തിലെത്തിച്ചിട്ടില്ല ‘ എന്ന് മറുപടി പറഞ്ഞു. 9% പേർക്ക് ഇക്കാര്യത്തിൽ അഭിപ്രായമില്ല എന്ന് പ്രതികരിച്ചു. അതേസമയം 1% ഉപഭോക്താക്കൾ ‘10 തവണയിൽ കൂടുതൽ’ എന്നും 3% പേർ ‘6-10 തവണ’ എന്നും 1% പേർ ‘3-5 തവണ’ എന്നും 9% പേർ ‘1-2 തവണ’ മീറ്റർ റീഡിംഗ് പൂജ്യത്തിൽ എത്തിച്ചില്ല എന്നും മറുപടി പറഞ്ഞു.
advertisement
സർവേയിൽ ചോദിച്ച രണ്ടാമത്തെ ചോദ്യം
സർവേയിലെ അടുത്ത ചോദ്യം കഴിഞ്ഞ 12 മാസത്തെ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഫുൾ ടാങ്ക് ഇന്ധനം നിറക്കുമ്പോൾ നിങ്ങളുടെ കാറിന്റെ മൈലേജ് സാധാരണയേക്കാൾ വളരെ കുറവായതിനാൽ പെട്രോൾ പമ്പിലെ മീറ്ററിൽ കൃത്രിമം നടന്നിട്ടുണ്ടോ എന്ന സംശയം നിങ്ങൾക്ക് എത്ര തവണ തോന്നി? എന്നായിരുന്നു. ഈ ചോദ്യത്തിന് 11,924 പ്രതികരണങ്ങളാണ് ലഭിച്ചത്.അതിൽ 31% ഉപഭോക്താക്കൾ ‘ഒരിക്കലും തോന്നിയില്ല ” എന്ന് പറഞ്ഞു. 17% പേർക്ക് മറുപടി പറയാൻ കഴിയില്ല എന്നാണ് വ്യക്തമാക്കിയത്. 6% ഉപഭോക്താക്കൾ ‘10 തവണയിൽ കൂടുതൽ’ എന്നും 5% പേർ ‘6-10 തവണ’ എന്നും 23% പേർ ‘3-5 തവണ’ എന്നും 10% പേർ ‘1-2 തവണ’ അങ്ങനെ തോണി എന്നും പറഞ്ഞു.
advertisement
ലോക്കൽ സർക്കിൾ സർവേ
ലോക്കൽ സർക്കിൾസ് എന്ന പ്ലാറ്റ്‌ഫോം വഴിയാണ് സർവേ നടത്തിയത്. സർവേയിൽ പങ്കെടുത്തവരെല്ലാം ലോക്കൽ സർക്കിളിൽ രജിസ്റ്റർ ചെയ്തവരാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
June 12, 2023 8:20 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
പെട്രോൾ അടിക്കുമ്പോൾ ശ്രദ്ധിക്കാറുണ്ടോ? ഒട്ടേറെ ഉപഭോക്താക്കൾ പമ്പുകളിൽ കബളിപ്പിക്കപ്പെടുന്നതായി സർവേ റിപ്പോർട്ട്