Pooja Bumper 2024| ഒന്നാം സമ്മാനം 12 കോടി: പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ
- Published by:Sneha Reghu
- news18-malayalam
Last Updated:
4 കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക
തിരുവനന്തപുരം: കേരള സംസ്ഥാന വകുപ്പിന്റെ പൂജ ബമ്പർ BR 100-ന്റെ പ്രകാശനം നടന്നു. ബുധനാഴ്ച തിരുവനന്തപുരത്ത് നടന്ന 25 കോടി ഒന്നാം സമ്മാനമുള്ള തിരുവോണം ബമ്പറിന്റെ നറുക്കെടുപ്പിനോട് അനുബന്ധിച്ചാണ് പ്രകാശനം നടന്നത്. ഒന്നാം സമ്മാനം 12 കോടി രൂപ ലഭിക്കുന്ന പൂജ ബമ്പർ നാളെ മുതലാണ് വിപണിയിൽ എത്തുന്നത്. 300 രൂപയാണ് ടിക്കറ്റിന്റെ വില.
4 കോടിയാണ് പൂജാ ബമ്പറിന്റെ രണ്ടാം സമ്മാനം. ഒരു കോടി വീതം നാല് പേർക്കാകും ലഭിക്കുക. മൂന്നാം സമ്മാനം 10 ലക്ഷം രൂപ (ഒരു സീരീസിന് രണ്ട് സമ്മാനം എന്ന നിലയിൽ 10 പേർക്ക്). മൂന്ന് ലക്ഷം വീതം അഞ്ച് പേർക്കാണ് നാലാം സമ്മാനം (ഒരു പരമ്പര). അഞ്ചാം സമ്മാനം രണ്ട് ലക്ഷം രൂപ. കൂടാതെ 5000, 1000, 500, 300 രൂപയുടെ മറ്റ് നിരവധി സമ്മാനങ്ങളും ജേതാക്കള്‍ക്ക് ലഭിക്കും.
advertisement
ഇന്ന് നറുക്കെടുത്ത തിരുവോണം ബമ്പറിന്റെ ഒന്നാം സമ്മാനം TG 434222 (WAYANADU) എന്ന നമ്പറിനാണ് ലഭിച്ചത്. എസ് ജെ ലക്കി സെന്റർ പനമരം ഹോൾസെയിൽ കൊടുത്ത ബത്തേരിയിലെ എൻ ജി ആർ ലോട്ടറീസിൽ നിന്ന് എടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം. വയനാട്ടിലെ എസ് ജെ ലക്കി സെന്ററിൽ ജിനീഷ് എന്ന ഏജന്റ് വിറ്റ ടിക്കറ്റാണ് ആദ്യ സമ്മാനം നേടിയത്. 25 കോടി രൂപ ഒന്നാം സമ്മാനവും ഒരു കോടി രൂപ വീതം 20 പേര്‍ക്ക് നല്‍കുന്ന രണ്ടാം സമ്മാനവും 50 ലക്ഷം രൂപ മൂന്നാം സമ്മാനവും യഥാക്രമം 5 ലക്ഷവും 2 ലക്ഷവും നാലും അഞ്ചും സമ്മാനങ്ങളും 500 രൂപ അവസാന സമ്മാനവുമായാണ് തിരുവോണം ബമ്പര്‍ ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
October 09, 2024 6:03 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Pooja Bumper 2024| ഒന്നാം സമ്മാനം 12 കോടി: പൂജ ബമ്പർ നാളെ മുതൽ വിപണിയിൽ