Pooja Bumper Lottery 2025|ഒന്നാം സമ്മാനം 12 കോടി രൂപ; പൂജാ ബമ്പര്‍ നറുക്കെടുപ്പ് ശനിയാഴ്ച
- Published by:Sarika N
- news18-malayalam
Last Updated:
തദ്ദേശ തിരഞ്ഞെടുപ്പിൻറെ മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇത്തവണ നറുക്കെടുപ്പിനോടനുബന്ധിച്ച് ഔപചാരിക ചടങ്ങുകൾ ഉണ്ടായിരിക്കില്ല
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജാ ബമ്പര്‍ ലോട്ടറി നറുക്കെടുപ്പ് നവംബർ 22 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിക്കു നടക്കും. ലോട്ടറി ഭവൻ ആസ്ഥാന മന്ദിരമായ തിരുവനന്തപുരം ഗോർഖി ഭവനിലെ നറുക്കെടുപ്പ് വേദിയിലാണ് ബംബർ ലോട്ടറിയുടെ നറുക്കെടുപ്പ് നടക്കുക. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. കൂടാതെ, രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ഓരോ പരമ്പരക്കും, മൂന്നാം സമ്മാനമായി 5 ലക്ഷം രൂപ വീതം 10 പേർക്കും (ഓരോ പരമ്പരയിലും രണ്ട് പേർക്ക്) ലഭിക്കും. നാലാം സമ്മാനം 3 ലക്ഷം രൂപ വീതം 5 പരമ്പരകൾക്കും അഞ്ചാം സമ്മാനം 2 ലക്ഷം രൂപ വീതം 5 പരമ്പരകൾക്കും ലഭിക്കുന്നതുൾപ്പെടെ ആകെ 3.32 ലക്ഷം സമ്മാനങ്ങളാണ് പൂജാ ബമ്പറിലൂടെ നൽകുന്നത്.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ഇത്തവണ നറുക്കെടുപ്പിനോടനുബന്ധിച്ച് ഔപചാരിക ചടങ്ങുകൾ ഉണ്ടായിരിക്കില്ലെന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് അറിയിച്ചു. ഒന്നാം സമ്മാനമായ 12 കോടി രൂപ ലഭിക്കുന്ന ഭാഗ്യശാലിക്ക്, ഏജൻസി കമ്മീഷനായ 10 ശതമാനം (1.2 കോടി രൂപ) കുറച്ച ശേഷം, ബാക്കി തുകയുടെ 30 ശതമാനം (ഏകദേശം 3.24 കോടി രൂപ) നികുതിയായി (ടിഡിഎസ്) നൽകേണ്ടി വരും. നികുതികളും കമ്മീഷനും കഴിഞ്ഞാൽ ഏകദേശം 7.5 കോടി രൂപയോളം ഭാഗ്യശാലിക്ക് ലഭിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷം കൊല്ലത്ത് വിറ്റ ജെസി 325526 എന്ന ടിക്കറ്റിനായിരുന്നു ബമ്പർ. കരുനാഗപ്പള്ളി സ്വദേശി ദിനേശ് കുമാറായിരുന്നു ഭാഗ്യവാൻ.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 21, 2025 9:16 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Pooja Bumper Lottery 2025|ഒന്നാം സമ്മാനം 12 കോടി രൂപ; പൂജാ ബമ്പര്‍ നറുക്കെടുപ്പ് ശനിയാഴ്ച


