മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സിഇഒ; മറിടകന്നത് മൈക്രോസോഫ്റ്റ്, ഗൂഗിൾ സിഇഒമാരെ

Last Updated:

ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ 2023 ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചിക പ്രകാരമാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് എത്തിയത്

ന്യൂഡൽഹി: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി മൈക്രോസോഫ്റ്റ്, ഗൂഗിൾ സിഇഒമാരെ പിന്തള്ളി ലോകത്തിലെ ഏറ്റവും ഉയർന്ന റാങ്കുള്ള സിഇഒമാരിൽ രണ്ടാം സ്ഥാനത്തെത്തി. ബ്രാൻഡ് മൂല്യനിർണ്ണയ കൺസൾട്ടൻസി ബ്രാൻഡ് ഫിനാൻസിന്റെ 2023 ലെ ബ്രാൻഡ് ഗാർഡിയൻഷിപ്പ് സൂചിക പ്രകാരമാണ് മുകേഷ് അംബാനി രണ്ടാം സ്ഥാനത്ത് എത്തിയത്. സത്യ നാദെല്ല, സുന്ദർ പിച്ചൈ, പുനിത് രഞ്ചൻ, ശന്തനു നാരായൺ, എൻ ചന്ദ്രശേഖരൻ, പിയൂഷ് ഗുപ്ത എന്നിവർ ആദ്യ പത്തിൽ ഇടംപിടിച്ചു.
ആഡംബര ഫാഷൻ ബ്രാൻഡായ ചാനലിന്റെ മേധാവിയായ ലീന നായരാണ് ഏറ്റവും ഉയർന്ന റാങ്കുള്ള വനിതാ സിഇഒ. പട്ടികയിൽ 11ാം സ്ഥാനമാണ് ലീനയ്ക്ക്. 100 ബ്രാൻഡ് മേധാവികളിൽ 7 പേർ മാത്രമാണ് സ്ത്രീകൾ.
റിലയൻസിന്റെ ഗ്രീൻ എനർജിയിലേക്കുള്ള മാറ്റത്തിനും ടെലികോം, റീട്ടെയിൽ ശാഖകളുടെ വൈവിധ്യവൽക്കരണത്തിനും മുകേഷ് അംബാനി മേൽനോട്ടം വഹിക്കുന്നു. പോസിറ്റീവ് മാറ്റത്തിനുവേണ്ടിയുള്ള ഈ പ്രതിബദ്ധത ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറും എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ പ്രവർത്തനത്തെ ഗുണപരമായി ഉയർത്തി, ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സിലെ ‘ഇൻസ്പയർസ് പോസിറ്റീവ് ചേഞ്ച്’ സൂചികയിലെ അംബാനിയുടെ മികച്ച പ്രകടനത്തിൽ ഇത് പ്രതിഫലിക്കുന്നു, റിപ്പോർട്ട് പറയുന്നു.
advertisement
‌”ഒരു സിഇഒയ്ക്ക് അവരുടെ കമ്പനിയുടെ ബ്രാൻഡിന്റെ സംരക്ഷകനായും ദീർഘകാല ഷെയർഹോൾഡർ മൂല്യത്തിന്റെ കാര്യസ്ഥനായും പ്രവർത്തിക്കാനുള്ള കഴിവ് ഉൾക്കൊള്ളുന്ന നടപടികളുടെ സമതുലിതമായ സ്കോർകാർഡ് ഞങ്ങൾ തയാറാക്കിയിട്ടുണ്ട്,” ബ്രാൻഡ് ഫിനാൻസ് 2023 റിപ്പോർട്ടിൽ പറഞ്ഞു.
മികച്ച 10 സിഇഒമാരിൽ പകുതിയും അല്ലെങ്കിൽ തത്തുല്യരും ടെക്, മീഡിയ മേഖലകളിൽ നിന്നുള്ളവരാണ്, ഇത് 2022-ൽ 10-ൽ 9 എന്ന നിലയിൽ നിന്നുള്ള താഴേക്ക് പോക്കാണ്. റാങ്കിംഗിൽ ഉള്ളവർക്ക് ഏറ്റവും സാധാരണമായ പശ്ചാത്തലം എൻജിനീയറിങ്ങും ഫിനാൻസുമാണ്.
advertisement
വ്യാഴാഴ്ച രാത്രി സ്ഥാനമൊഴിഞ്ഞ നെറ്റ്ഫ്ലിക്സ് സിഇഒ റീഡ് ഹേസ്റ്റിംഗ്സ് 17-ാം സ്ഥാനത്താണ്. ആനന്ദ് മഹീന്ദ്ര 23-ാം സ്ഥാനത്തും എയർടെല്ലിന്റെ സുനിൽ മിത്തൽ 26-ാം സ്ഥാനത്തുമാണ്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സിഇഒ ദിനേശ് കുമാർ ഖാര 48-ാം സ്ഥാനത്താണ്.
ബ്രാൻഡ് ഫിനാൻസിലെ യുകെ കൺസൾട്ടിംഗ് ജനറൽ മാനേജർ ആനി ബ്രൗൺ പറയുന്നത് ഇങ്ങനെ- “അനിശ്ചിതമായ ആഗോള സാമ്പത്തിക വിപണി കാരണം ബ്രാൻഡ് ഗാർഡിയൻ ഉന്നതശ്രേണിയിൽ ഇത്തവണ മാറ്റമുണ്ടായിട്ടുണ്ട്. പ്രയാസകരമായ സാഹചര്യത്തിൽ മികച്ച റിസൽട്ട് തരുന്നതിന് പ്രാമുഖ്യം നൽകുന്ന ബ്രാൻഡ് മേധാവിമാരുടെ ആവശ്യകതയാണ് ഇത് കാണിക്കുന്നത്”.
advertisement
ആദ്യ 100-ൽ ഏറ്റവും കൂടുതൽ സിഇഒമാരുള്ളത് യുഎസിലാണ്, തൊട്ടുപിന്നാലെ ചൈനയാണ്. ഇന്ത്യൻ ചീഫ് എക്‌സിക്യൂട്ടീവുകളും മികച്ച പ്രകടനമാണ് നടത്തിയതെന്ന് റിപ്പോർട്ടിൽ എടുത്തുപറയുന്നു.ട
മികച്ച 10 സിഇഒമാർ ഏഴ് ഇന്ത്യൻ പേരുകൾ ഉൾക്കൊള്ളുന്നു. മുകേഷ് അംബാനിക്കൊപ്പം സത്യ നാദെല്ല, സുന്ദർ പിച്ചൈ, ശന്തനു നാരായൺ പുനിത് രഞ്ചൻ, എൻ ചന്ദ്രശേഖരൻ, പിയൂഷ് ഗുപ്ത എന്നിവരാണ് ആദ്യപത്തിലുള്ളത്.
മികച്ച 10 പേരുടെ പട്ടിക
  1. ജെൻസൻ ഹുവാങ് – എൻവിഡിയ
  2. മുകേഷ് അംബാനി – റിലയൻസ്
  3. സത്യ നാദെല്ല – മൈക്രോസോഫ്റ്റ്
  4. ശന്തനു നാരായൺ – അഡോബ്
  5. സുന്ദർ പിച്ചൈ – ഗൂഗിൾ
  6. പുനിത് രഞ്ചൻ- ഡിലോയിറ്റ്
  7. എസ്റ്റി ലോഡർ – ഫാബ്രിസിയോ ഫ്രെഡ
  8. നടരാജൻ ചന്ദ്രശേഖരൻ – ടാറ്റ
  9. പിയൂഷ് ഗുപ്ത – ഡിബിഎസ്
  10. ഹുവാറ്റെങ് മാ – ടെൻസെന്റ്
advertisement
മലയാളം വാർത്തകൾ/ വാർത്ത/Money/
മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സിഇഒ; മറിടകന്നത് മൈക്രോസോഫ്റ്റ്, ഗൂഗിൾ സിഇഒമാരെ
Next Article
advertisement
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍  സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
ആശ്രമത്തിലെ ലൈംഗികാതിക്രമം: ബാബ ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും
  • ഡല്‍ഹിയിലെ ആശ്രമത്തില്‍ 17 വിദ്യാര്‍ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ബാബ ചൈതന്യാനന്ദ അറസ്റ്റില്‍.

  • ചൈതന്യാനന്ദയുടെ ഫോണില്‍ സ്ത്രീകളുമൊത്തുള്ള ചിത്രങ്ങളും ചാറ്റുകളും കണ്ടെത്തിയതായി പോലീസ് പറഞ്ഞു.

  • ബിരുദ സര്‍ട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

View All
advertisement