പെഴ്‌സണല്‍ കെയര്‍ ബ്രാൻഡായ വെല്‍വറ്റിനെ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ഏറ്റെടുത്തു
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഇന്ത്യന്‍ ഹെറിറ്റേജ് ബ്രാന്‍ഡുകളെ പുനരുജ്ജീവിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഏറ്റെടുക്കല്‍
ചെന്നൈ/ കൊച്ചി: പെഴ്‌സണല്‍ കെയര്‍ മേഖലയെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റിമറിച്ച ഐക്കണിക്ക് എഫ്എംസിജി ബ്രാന്‍ഡായ വെല്‍വറ്റിനെ ഏറ്റെടുക്കുന്നതായി റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ലിമിറ്റഡ് പ്രഖ്യാപിച്ചു. നൂതനാത്മകമായ സാഷെ പാക്കേജിംഗിലൂടെ പെഴ്‌സണല്‍കെയര്‍ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധേയമായ ബ്രാന്‍ഡാണ് വെല്‍വറ്റ്.
ആധുനിക ഉപഭോക്താക്കള്‍ക്കായി ഇന്ത്യയുടെ ഹെറിറ്റേജ് ബ്രാന്‍ഡുകള്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുകയെന്ന ദൗത്യത്തിന്റെ അടിസ്ഥാനത്തിലാണ് വെല്‍വറ്റിനെ റിലയന്‍സ് ഏറ്റെടുത്തിരിക്കുന്നത്. റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റിസിന്റെ നിലവിലെ പോര്‍ട്ട്‌ഫോളിയോ കൂടുതല്‍ ശക്തിപ്പെടുത്താനും ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായ ഉല്‍പ്പന്നങ്ങളിലെ വൈവിധ്യം ഉറപ്പാക്കാനും ശ്രമിക്കുന്നതിന്റെ ഭാഗമായാണ് പുതിയ ഏറ്റെടുക്കല്‍. ഇതിന്റെ ഭാഗമായി താങ്ങാവുന്ന വിലയില്‍ ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കും.
ഇന്ത്യയുടെ സാഷെ കിംഗ് എന്നറിയപ്പെടുന്ന സികെ രാജ് കുമാറാണ് വെല്‍വെറ്റിന്റെ സ്ഥാപകന്‍. ആഡംബര ഉപഭോക്താക്കള്‍ അനുഭവിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സാധാരണക്കാര്‍ക്കും ലഭ്യമാക്കണമെന്ന ഉദ്ദേശ്യത്തിലാണ് അദ്ദേഹം ചെറിയ പാക്കറ്റുകളിലാക്കി പെഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിച്ചത്. വലിയ വിപ്ലവമാണ് അത് രാജ്യത്തുണ്ടാക്കിയത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 14, 2025 8:23 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
പെഴ്‌സണല്‍ കെയര്‍ ബ്രാൻഡായ വെല്‍വറ്റിനെ റിലയന്‍സ് കണ്‍സ്യൂമര്‍ പ്രൊഡക്റ്റ്‌സ് ഏറ്റെടുത്തു