റിലയൻസ് ഇൻഡസ്ട്രീസ് രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 9.4% വർധന; ജിയോയുടെ അറ്റാദായം 23.4 % ഉയർന്നു
- Published by:Rajesh V
- news18-malayalam
Last Updated:
സെപ്തംബർ അവസാനത്തോടെ ജിയോ വരിക്കാരുടെ എണ്ണം 478.8 ദശലക്ഷമായി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.2% വർധന
ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പാദത്തിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ അറ്റാദായം മുൻ പാദത്തേക്കാൾ 9.4 ശതമാനം വർധിച്ച് 16,563 കോടി രൂപയായി. സെപ്തംബർ 30ന് അവസാനിച്ച പാദത്തിൽ ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയുടെ പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2.35 ലക്ഷം കോടി രൂപയായി. മുൻ പാദത്തിൽ ഇത് 2.36 ലക്ഷം കോടി രൂപയായിരുന്നു. ഏകീകൃത വരുമാനം 258,027 കോടി രൂപയായി രേഖപ്പെടുത്തി. നികുതിക്കും പലിശയ്ക്കും മുൻപുള്ള ഏകീകൃത വരുമാനം (EBITDA) 43,934 കോടി രൂപയായി കുറഞ്ഞു. നികുതിക്ക് ശേഷമുള്ള ഏകീകൃത ലാഭം കഴിഞ്ഞ വർഷത്തിനെ അപേക്ഷിച്ച് 2.8% കുറഞ്ഞ് 19,323 കോടിയായി. 2024 ജൂൺ 30-ന് അവസാനിച്ച പാദത്തിലെ മൂലധന ചെലവ് 34,022 കോടിയാണ്. റിലയൻസിന്റെ 2024 സെപ്തംബർ 30 ലെ ഏകീകൃത അറ്റ കടം കഴിഞ്ഞ വർഷത്തെ 117,727 കോടി രൂപയിൽ നിന്ന് 116,438 കോടി രൂപയായി കുറഞ്ഞു.
അതേസമയം, റിലയൻസ് ജിയോയുടെ അറ്റാദായം കഴിഞ്ഞ വർഷത്തിനെ അപേക്ഷിച്ച് 23.4% വർധിച്ച് 6,539 കോടി എന്ന റെക്കോർഡ് നിലയിലെത്തി. 2024 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിൽ ജിയോ പ്ലാറ്റ്‌ഫോമുകളുടെ നികുതിക്കും പലിശയ്ക്കും മുൻപുള്ള ഏകീകൃത വരുമാനം 17.8% വർദ്ധിച്ച് 15,931 കോടി രൂപയായി. ഈ പാദത്തിലെ ജിയോയുടെ അറ്റാദായം കഴിഞ്ഞ അവർഷത്തിനെ അപേക്ഷിച്ച് 23.4% വർധിച്ച് 6,539 കോടി എന്ന റെക്കോർഡ് നിലയിലെത്തി.
സെപ്തംബർ അവസാനത്തോടെ ജിയോ വരിക്കാരുടെ എണ്ണം 478.8 ദശലക്ഷമായി, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 4.2% വർധന. രണ്ടാം പാദത്തിലെ താരിഫ് വർദ്ധനയ്ക്ക് ശേഷം പരിമിതമായ അളവിലുള്ള കണക്ഷൻ ഒഴിവാക്കൽ നിരീക്ഷിക്കപ്പെട്ടു. പ്രതിമാസ ഉപഭോക്തൃ ഡ്രോപ്പ്-ഔട്ട് നിരക്ക് 2.8% ആയി ഉയർന്നു. എന്നാൽ പുതിയ ഉപഭോക്തൃ സൈൻ-അപ്പുകൾ ശക്തമാണ്. താരിഫ് വർദ്ധനവിന്റെ ഭാഗികമായ ഫലവും സബ്സ്ക്രൈബർമാരുടെ ഉയർച്ചയും കാരണം ജിയോയുടെ ഒരു ഉപഭോക്താവിൽനിന്നുള്ള ശരാശരി വരുമാനം (ARPU) 195.1 രൂപയായി ഉയർന്നു.
advertisement
ഡാറ്റ ഉപയോഗം 24% വർധിച്ച് 45 ബില്യൺ ജിബി ആയി, വോയ്‌സ് ട്രാഫിക്ക് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6.4% വർധിച്ചു, 1.42 ട്രില്യൺ മിനിറ്റിലെത്തി. ജിയോ ട്രൂ 5ജി അവതരിപ്പിച്ച് രണ്ട് വർഷത്തിനുള്ളിൽ 147 ദശലക്ഷം വരിക്കാരെ നേടി. ചൈനയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ 5ജി ഓപ്പറേറ്ററാണ് ജിയോ. ജിയോ എയർ ഫൈബർ ദ്രുതഗതിയിലുള്ള വളർച്ച കൈവരിച്ചു, 2024 സെപ്തംബറിൽ 2.8 ദശലക്ഷം വീടുകളെ ജിയോ എയർ ഫൈബർ വഴി ബന്ധിപ്പിച്ചു. ജിയോയുടെ ഹോം കണക്ഷൻ നിരക്ക് ലോകത്തിലെ ഏറ്റവും വേഗതയേറിയതാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 14, 2024 9:17 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
റിലയൻസ് ഇൻഡസ്ട്രീസ് രണ്ടാം പാദത്തിലെ അറ്റാദായത്തിൽ 9.4% വർധന; ജിയോയുടെ അറ്റാദായം 23.4 % ഉയർന്നു