'പശ്ചിമ ബംഗാളിൽ റിലയൻസ് 20,000 കോടി രൂപ നിക്ഷേപം നടത്തും': മുകേഷ് അംബാനി
- Published by:Arun krishna
- news18-malayalam
Last Updated:
2023 ലെ ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ (Bengal Global Business Summit 2023) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമ ബംഗാളിൽ റിലയൻസ് 20,000 കോടി രൂപ കൂടി അധികമായി നിക്ഷേപിക്കുമെന്ന് റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് ചെയർമാനും എംഡിയുമായ മുകേഷ് അംബാനി. റിലയൻസ് ഇൻഡസ്ട്രീസ് ഇതുവരെ പശ്ചിമ ബംഗാളിൽ ഏകദേശം 45,000 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2023 ലെ ബംഗാൾ ഗ്ലോബൽ ബിസിനസ് ഉച്ചകോടിയിൽ (Bengal Global Business Summit 2023) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
റിലയൻസ് ജിയോ സംസ്ഥാനത്ത് 98.8 ശതമാനം കവറേജ് കൈവരിച്ചതായും മുകേഷ് അംബാനി കൂട്ടിച്ചേർത്തു. റിലയൻസ് റീട്ടെയിൽ സംസ്ഥാനത്ത് തങ്ങളുടെ സാന്നിധ്യം വിപുലീകരിക്കുകയാണെന്നും ജിയോ മാർട്ട് അഞ്ച് ലക്ഷത്തിലധികം പലചരക്ക് കട ഉടമകളിൽ എത്തിയിട്ടുണ്ടെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
ബയോ എനർജി ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് ഇന്ത്യയിലാണെന്നും ഹരിതോർജം പ്രോത്സാഹിപ്പിക്കുന്ന ഈ മേഖലയിൽ രാജ്യം മുന്നേറുകയാണെന്നും അംബാനി കൂട്ടിച്ചേർത്തു.
റിലയൻസ് ഇൻഡസ്ട്രീസിന്റെ രണ്ടാം പാദ അറ്റാദായം 27% വർദ്ധിച്ച് 17,394 കോടി രൂപയായിരുന്നു. ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ, ഗ്രോസറി, ഇ-കൊമേഴ്‌സ് എന്നിവയിൽ നിന്നുള്ള വർദ്ധിച്ച വരുമാനത്തിനൊപ്പം എണ്ണ, വാതക മേഖലയിലെ മെച്ചപ്പെട്ട വരുമാനമാണ് ഈ വളർച്ചയ്ക്ക് കാരണമായത്. “എല്ലാ ബിസിനസ് വിഭാഗങ്ങളിൽ നിന്നുമുള്ള ശക്തമായ പ്രവർത്തനവും സാമ്പത്തികവുമായ സംഭാവന റിലയൻസിനെ സെപ്റ്റംബർ പാദത്തിൽ ശക്തമായ വളർച്ച കൈവരിക്കാൻ സഹായിച്ചു”, എന്നും മുകേഷ് അംബാനി പറഞ്ഞിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kolkata,Kolkata,West Bengal
First Published :
November 21, 2023 9:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
'പശ്ചിമ ബംഗാളിൽ റിലയൻസ് 20,000 കോടി രൂപ നിക്ഷേപം നടത്തും': മുകേഷ് അംബാനി