JioPC | ഏത് സ്ക്രീനും കമ്പ്യൂട്ടറാക്കാം; ഒരു മാസം സൗജന്യ ട്രയല്‍: അടിപൊളി ഫീച്ചറുകളുമായി ജിയോപിസി

Last Updated:

സീറോ മെയിന്റനന്‍സ് സൗകര്യത്തോടെ എത്തുന്ന ജിയോപിസി ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ പുതിയ വിപ്ലവമായി മാറും

News18
News18
സുരക്ഷിത കമ്പ്യൂട്ടിങ് സാധ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ്പ് പ്ലാറ്റ്ഫോം ജിയോപിസി അവതരിപ്പിച്ച്‌ റിലയൻസ് ജിയോ. ടെക്‌നോളജി രംഗത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റിമറിക്കുന്നതാണ് ജിയോപിസി എന്ന ക്ലൗഡ് അധിഷ്ഠിത വെര്‍ച്വല്‍ ഡെസ്‌ക്ടോപ് പ്ലാറ്റ്‌ഫോം. എഐ അധിഷ്ഠിത, സുരക്ഷിത കംപ്യൂട്ടിംഗ് സംവിധാനമാണ് ജിയോപിസി.
ഇതിലൂടെ ഇന്ത്യയിലെ എല്ലാ വീടുകളിലും എഐ ലഭ്യമാകും. സീറോ മെയിന്റനന്‍സ് സൗകര്യത്തോടെ എത്തുന്ന ജിയോപിസി ഇന്ത്യയുടെ ഡിജിറ്റല്‍ യാത്രയില്‍ പുതിയ വിപ്ലവമായി മാറും.
50,000 രൂപ മൂല്യമുള്ള ഒരു ഹൈ എന്‍ഡ് പിസിയുടെ എല്ലാവിധ പെര്‍ഫോമന്‍സും ഫീച്ചേഴ്‌സും പ്രത്യേക നിക്ഷേപമൊന്നുമില്ലാതെ ലഭ്യമാകും. പ്രതിമാസം 400 രൂപ എന്ന നിരക്കില്‍ ലഭ്യമാകുന്ന ജിയോപിസിക്ക് ലോക്ക് ഇന്‍ പിരിയഡ് ഇല്ല. ഏത് സ്‌ക്രീനിനെയും വില കൂടിയ ഹാര്‍ഡ് വെയറോ മറ്റ് അപ്‌ഗ്രേഡുകളോ ഇല്ലാതെ പൂര്‍ണ കംപ്യൂട്ടറായി മാറ്റാന്‍ ജിയോപിസിക്ക് സാധിക്കും.
advertisement
ക്ലൗഡ്-പവേര്‍ഡ്, പുതുതലമുറ, എഐ പിസി അനുഭവം വാഗ്ദാനം ചെയ്തുകൊണ്ട് ജിയോപിസി വ്യക്തിഗത കമ്പ്യൂട്ടിംഗിനെ പുനര്‍നിര്‍വചിക്കുകയാണ്. പ്രധാന ഫീച്ചറുകള്‍ ഏതൊക്കെയാണെന്ന് നോക്കാം...
  • ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു
  • വേഗതയേറിയതും തടസ്സമില്ലാത്തതുമായ, തല്‍ക്ഷണ ബൂട്ട്-അപ്പ്
  • വൈറസുകളില്‍ നിന്നും മാല്‍വെയറില്‍ നിന്നും നെറ്റ്വര്‍ക്ക്-ലെവല്‍ പരിരക്ഷ
  • ഒരു ജിയോ സെറ്റ്-ടോപ്പ് ബോക്‌സ്, കീബോര്‍ഡ്, മൗസ്, സ്‌ക്രീന്‍ എന്നിവ ഉപയോഗിച്ച് എവിടെ നിന്നും ആക്സസ് ചെയ്യാം
ഇന്ത്യയുടെ യഥാര്‍ത്ഥ ആവശ്യകത നിറവേറ്റുന്നതാണ് ജിയോപിസി. യാതൊരുവിധ മെയിന്റനന്‍സും ഉണ്ടാകില്ല എന്നതാണ് പ്രത്യേകത. ഇന്ത്യയുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങള്‍ക്കായി പ്രത്യേകം തയ്യാറാക്കിയതാണ് ജിയോപിസിയെന്ന് റിലയന്‍സ് ജിയോ വ്യക്തമാക്കി. വിദ്യാര്‍ത്ഥികള്‍, പ്രൊഫഷണലുകള്‍, ചെറുകിട ബിസിനസുകള്‍, കുടുംബങ്ങള്‍ എന്നിവരെ ഒരുപോലെ തൃപ്തിപ്പെടുത്തുകയും ചെയ്യും.
advertisement
സര്‍ഗ്ഗാത്മകതയും ഉല്‍പ്പാദനക്ഷമതയും ശാക്തീകരിക്കുന്നതിനായി ജിയോപിസി അഡോബിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ലോകോത്തര ഡിസൈന്‍, എഡിറ്റിംഗ് ടൂളായ അഡോബ് എക്‌സ്പ്രസിലേക്ക് ഉപയോക്താക്കള്‍ക്ക് സൗജന്യ ആക്സസ് വാഗ്ദാനവും ചെയ്യുന്നു. എല്ലാ പ്രധാന എഐ ടൂളുകളിലേക്കും എല്ലാ ജനപ്രിയ ആപ്ലിക്കേഷനുകളിലേക്കും 512 ജിബി ക്ലൗഡ് സ്റ്റോറേജും സബ്‌സ്‌ക്രിപ്ഷനില്‍ ലഭ്യമാണ്.
ഇന്ത്യയുടെ അതിവേഗം വളരുന്ന ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥയ്ക്കായി നിര്‍മ്മിച്ചിരിക്കുന്നതാണ്.  ഒറ്റയ്ക്ക് ബിസിനസ് നടത്തുന്നവര്‍, പാര്‍ട്ട് ടൈം ജോലിക്കാര്‍ മുതല്‍ സ്‌കൂളില്‍ പോകുന്ന കുട്ടികള്‍ക്ക് വരെ ജിയോപിസി ഉപയോഗപ്പെടുത്താം.
advertisement
നിലവിലെ ജിയോഫൈബര്‍, ജിയോ എയര്‍ഫൈബര്‍ ഉപയോക്താക്കള്‍ക്കെല്ലാം ജിയോപിസി ലഭ്യമാകും. പുതിയ ഉപഭോക്താക്കള്‍ക്ക് ഒരു മാസം സൗജന്യമായി സേവനങ്ങള്‍ ആസ്വദിക്കാം.
വളരെ സ്മാര്‍ട്ട് ആയും സുരക്ഷിതമായും ഭാവിയില്‍ ഒരു വിധ പ്രശ്‌നങ്ങളില്ലാതെയും കംപ്യൂട്ടിംഗ് സുഗമമാക്കാന്‍ ജിയോപിസിക്ക് സാധിക്കും. കംപ്യൂട്ടര്‍ ഉടമസ്ഥതയുടെ ഒരു വിധ ബാധ്യതയുമില്ലാതെ ഇത് സാധ്യമാകുമെന്നതാണ് പ്രത്യേകത.
എങ്ങനെ സെറ്റ് ചെയ്യാം
ജിയോ സെറ്റ്‌ടോപ് ബോക്‌സ് പവര്‍ ഓണ്‍ ചെയ്യുക. ആപ്പ് സെക്ഷനിലേക്ക് പോയി ജിയോ പിസി ആപ്പ് ക്ലിക്ക് ചെയ്ത്, ഗെറ്റ് സ്റ്റാര്‍ട്ടഡ് ഓപ്ഷനിലേക്ക് പോയാല്‍ മതി. മൗസും കീബോര്‍ഡും പ്ലഗ് ഇന്‍ ചെയ്യണം. ജിയോ നമ്പര്‍ ഉപയോഗിച്ച് ലോഗ് ഇന്‍ ചെയ്ത് യൂസ് ചെയ്യാം.
advertisement
പ്രധാന സവിശേഷതകള്‍
  • പ്രതിമാസം 400 രൂപയുടെ പ്ലാനില്‍ ജിയോപിസി ലഭ്യമാകും
  • ഹാര്‍ഡ് വെയര്‍ ആവശ്യകത ഇല്ല, ഏതൊരു സ്‌ക്രീനിനെയും സ്മാര്‍ട്ട് പിസി ആക്കി മാറ്റാം
  • അതിവേഗ ബൂട്ട് അപ്പ് വാഗ്ദാനം ചെയ്യുന്നു, സിസ്റ്റം സ്ലോ ആകില്ല
  • സമഗ്ര നെറ്റ് വര്‍ക്ക് ലെവല്‍ സെക്യൂരിറ്റി-വൈറസ്, മാല്‍വെയര്‍, ഹാക്കിംഗ് പേടി വേണ്ട
  • ലേണിംഗ്, വര്‍ക്ക്, ക്രിയേറ്റിവിറ്റി എന്നിവയ്ക്കായി എഐ ടൂളുകള്‍
  • ജിയോഫൈബര്‍, ജിയോഎയര്‍ഫൈബര്‍ യൂസേഴ്‌സിന് ഇന്ത്യയിലുടനീളം ലഭ്യമാകും
  • ഒരു മാസത്തെ സൗജന്യ ട്രയല്‍. ജിയോവര്‍ക്ക് സ്‌പേസ്, മൈക്രോസോഫ്റ്റ് ഓഫീസ് (ബ്രൗസര്‍), 512 ജിബി ക്ലൗഡ് സ്റ്റോറേജ് തുടങ്ങിയവ ലഭ്യം.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Money/
JioPC | ഏത് സ്ക്രീനും കമ്പ്യൂട്ടറാക്കാം; ഒരു മാസം സൗജന്യ ട്രയല്‍: അടിപൊളി ഫീച്ചറുകളുമായി ജിയോപിസി
Next Article
advertisement
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
'ഡി കെ ശിവകുമാറിനെ യെലഹങ്കയിൽ എത്തിച്ചത് മുഖ്യമന്ത്രി പിണറായി വിജയനും ഡിവൈഎഫ്ഐയും': എ എ റഹീം എംപി
  • ബെംഗളൂരുവിലെ യെലഹങ്കയിൽ ഡി കെ ശിവകുമാറിനെ എത്തിച്ചത് പിണറായി വിജയനും ഡിവൈഎഫ്ഐയുമാണെന്ന് എ എ റഹീം.

  • ബുൾഡോസർ രാജ് നടപടികൾക്കെതിരെ പിണറായി വിജയൻ ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചുവെന്നും റഹീം വ്യക്തമാക്കി.

  • സംഘപരിവാർ സർക്കാരുകൾ ബുൾഡോസർ രാജ് നടത്തിയപ്പോൾ കമ്മ്യൂണിസ്റ്റുകാർ ഇരകൾക്കായി തെരുവിൽ നിന്നു.

View All
advertisement