Insurance | കാറുകൾക്കും ഇരുചക്രവാഹനങ്ങളും ജൂൺ മുതൽ വില ഉയരും; പുതുക്കിയ ഇൻഷുറൻസ് നിരക്കുകൾ അറിയാം

Last Updated:

2019-20 സാമ്പത്തിക വര്‍ഷമാണ് ഇതിനു മുമ്പ് ഇന്‍ഷുറന്‍സ് നിരക്കുകള്‍ അവസാനമായി പരിഷ്‌കരിച്ചത്

വാഹനങ്ങളുടെ തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് (third party insurance) ജൂണ്‍ 1 മുതല്‍ വര്‍ധിക്കും. കേന്ദ്രസര്‍ക്കാര്‍ നിരക്കുകള്‍ (premium rates) പരിഷ്‌കരിച്ചതിനെ തുടർന്നാണ് നിരക്ക് വർദ്ധനവ്. ഇതോടെ, 1,000 സിസി വരെ എന്‍ജിന്‍ ശേഷിയുള്ള സ്വകാര്യ കാറുകള്‍ക്ക് 2,094 രൂപ ഇന്‍ഷുറന്‍സ് നിരക്ക് നല്‍കേണ്ടി വരും. നേരത്തെ ഇത് 2072 രൂപയായിരുന്നു. 75 സിസിക്കും 150 സിസിക്കും ഇടയില്‍ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്രവാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് 714 രൂപയായും പരിഷ്‌കരിച്ചു.
1,000 സിസിക്കും 1,500 സിസിക്കും ഇടയില്‍ എന്‍ജിന്‍ ശേഷിയുള്ള സ്വകാര്യ കാറുകളുടെ ഇന്‍ഷുറന്‍സ് നിരക്ക് 3,221 രൂപയില്‍ നിന്ന് 3,416 രൂപയായി ഉയര്‍ത്തും. കേന്ദ്ര റോഡ് ട്രാന്‍സ്പോര്‍ട്ട്, ഹൈവേ മന്ത്രാലയം (MoRTH) പുറത്തിറക്കിയ പുതിയ നിരക്കുകള്‍ പ്രകാരം 1,500 സിസിക്ക് മുകളിലുള്ള കാറുകളുടെ നിരക്ക് 7,897 രൂപയില്‍ നിന്ന് 7,890 രൂപയായി കുറയും. 2019-20 സാമ്പത്തിക വര്‍ഷമാണ് ഇതിനു മുമ്പ് ഇന്‍ഷുറന്‍സ് നിരക്കുകള്‍ അവസാനമായി പരിഷ്‌കരിച്ചത്.
സര്‍ക്കാര്‍ വിജ്ഞാപനമനുസരിച്ച്, ഹൈബ്രിഡ് ഇലക്ട്രിക് വാഹനങ്ങള്‍ക്ക് (hybrid electric vehicles) പ്രീമിയത്തില്‍ 7.5 ശതമാനം ഇളവ് അനുവദിക്കും. 30 കിലോവാട്ടില്‍ താഴെ ശേഷിയുള്ള ഇലക്ട്രിക് സ്വകാര്യ വാഹനങ്ങള്‍ക്ക് 1,780 രൂപ പ്രീമിയം ഈടാക്കും. 30 കിലോവാട്ടില്‍ കൂടുതലുള്ളതും 65 കിലോവാട്ട് വരെ പവര്‍ ഔട്ട്പുട്ട് ശേഷിയുമുള്ള കാറുകള്‍ക്ക് 2,904 രൂപയുമാകും പ്രീമിയം. വിന്റേജ് കാറായി രജിസ്റ്റര്‍ ചെയ്തിട്ടുള്ള സ്വകാര്യ കാറിന് പ്രീമിയത്തിന്റെ 50 ശതമാനം ഇളവും അനുവദിക്കും.
advertisement
പുതിയ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് നിരക്കുകള്‍ നോക്കാം.
സ്വകാര്യ കാറുകള്‍ക്കുള്ള തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്
1000 സിസി എഞ്ചിന്‍ ശേഷിയില്‍ കൂടാത്ത കാറുകള്‍ക്ക്: 2,094 രൂപ
1000 സിസിക്കും 1500 സിസിക്കും ഇടയിലുള്ള കാറുകള്‍ക്ക്: 3,416 രൂപ
1500 സിസിയില്‍ കൂടുതലുള്ള കാറുകള്‍ക്ക്: 7,897 രൂപ
ഇരുചക്ര വാഹനങ്ങളുടെ തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്
75 സിസിയില്‍ താഴെയുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക്: 538 രൂപ
75 സിസിക്കും 150 സിസിക്കും ഇടയിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക്: 714 രൂപ
advertisement
150 സിസിക്കും 350 സിസിക്കും ഇടയിലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക്: 1,366 രൂപ
350 സിസിയില്‍ കൂടുതലുള്ള ഇരുചക്ര വാഹനങ്ങള്‍ക്ക്: 2,804 രൂപ
ചരക്ക് കൊണ്ടുപോകുന്ന വാണിജ്യ വാഹനങ്ങള്‍ (മുച്ചക്ര വാഹനങ്ങള്‍ ഒഴികെ)
ഭാരം 7,500 കിലോഗ്രാമില്‍ താഴെയുള്ള വാഹനങ്ങള്‍ക്ക്: 16,049 രൂപ
ഭാരം 7,500 കിലോഗ്രാമിനും 12,000 കിലോഗ്രാമിനും ഇടയിലുള്ളവയ്ക്ക്: 27,186 രൂപ
ഭാരം 12,000 കിലോഗ്രാമിനും 20,000 കിലോഗ്രാമിനും ഇടയിലുള്ളവയ്ക്ക്: 35,313 രൂപ
ഭാരം 20,000 കിലോഗ്രാമിനും 40,000 കിലോഗ്രാമിനും ഇടയിലുള്ളവയ്ക്ക്: 43,950 രൂപ
advertisement
40,000 കിലോഗ്രാമിന് മുകളില്‍ ഭാരമുള്ളവയ്ക്ക്: 44,242 രൂപ
ഇലക്ട്രിക് സ്വകാര്യ കാറുകള്‍ക്കുള്ള തേർഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്
30 കിലോവാട്ടില്‍ കൂടാത്തവയ്ക്ക്: 1,780 രൂപ
30 കിലോവാട്ടിനും 65 കിലോവാട്ടിനും ഇടയിലുള്ളവയ്ക്ക്: 2,904 രൂപ
65 കിലോവാട്ടില്‍ കൂടിയവയ്ക്ക്: 6,712 രൂപ
ഇലക്ട്രിക് ഇരുചക്ര വാഹനങ്ങള്‍ക്കുള്ള തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ്
3 കിലോവാട്ടില്‍ കൂടാത്തവയ്ക്ക്: 457 രൂപ
3 കിലോവാട്ടിനും 7 കിലോവാട്ടിനും ഇടയിലുള്ളവയ്ക്ക്: 607 രൂപ
7 കിലോവാട്ടിനും 16 കിലോവാട്ടിനും ഇടയിലുള്ളവയ്ക്ക്: 1,161 രൂപ
advertisement
16 കിലോവാട്ടില്‍ കൂടുതലുള്ളവയ്ക്ക്: 2,383 രൂപ.
Summary: Third-party insurance for vehicles to go up from June 2022
മലയാളം വാർത്തകൾ/ വാർത്ത/Money/
Insurance | കാറുകൾക്കും ഇരുചക്രവാഹനങ്ങളും ജൂൺ മുതൽ വില ഉയരും; പുതുക്കിയ ഇൻഷുറൻസ് നിരക്കുകൾ അറിയാം
Next Article
advertisement
Capricorn Diwali Horoscope 2025 |  നിങ്ങൾ സാമ്പത്തികമായി ശക്തരാകും ; ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പുരോഗതിയുണ്ടാകും : ദീപാവലി ഫലം അറിയാം
നിങ്ങൾ സാമ്പത്തികമായി ശക്തരാകും ; ആരോഗ്യം, വിദ്യാഭ്യാസം എന്നീ മേഖലകളിൽ പുരോഗതിയുണ്ടാകും : ദീപാവലി ഫലം അറിയാം
  • മകരം രാശിക്കാർക്ക് ഈ ദീപാവലി സാമ്പത്തിക, ആരോഗ്യ, വിദ്യാഭ്യാസ പുരോഗതിക്ക് അവസരമാണ്.

  • മകരം രാശിക്കാർക്ക് ദീപാവലി സമയത്ത് കരിയറിൽ പുരോഗതി, ശമ്പള വർദ്ധന, ബിസിനസിൽ പുതിയ അവസരങ്ങൾ ലഭിക്കും.

  • മകരം രാശിക്കാർക്ക് ദീപാവലി സമയത്ത് പ്രണയബന്ധങ്ങളിലും വിവാഹത്തിലും പക്വതയും സ്ഥിരതയും കാണാനാകും.

View All
advertisement