advertisement

ചരിത്രത്തിൽ ആദ്യമായി സെൻസെക്‌സ് 70,000 കടന്നു

Last Updated:

നിഫ്റ്റി സൂചിക 21,000 പിന്നിട്ടു

മുംബൈ: ആദ്യമായി സെന്‍സെക്‌സ് സൂചിക 70,000 പിന്നിട്ടു. ഐടി, ബാങ്കിംഗ്, ധനകാര്യ സേവനം തുടങ്ങിയ മേഖലകളിലെ ഓഹരികളിലെ കുതിപ്പാണ് സൂചികയെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലെത്തിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി വിപണി മികച്ച നേട്ടത്തില്‍ മുന്നോട്ടു കുതിക്കുകയാണ്. നിഫ്റ്റി സൂചിക 21,000 പിന്നിട്ടു.
വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, ശക്തമായ സാമ്പത്തിക സൂചകങ്ങള്‍, അസംസ്‌കൃത എണ്ണ വിലയിലെ ഇടിവ്, ആഗോള തലത്തില്‍ പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യത,  മ്യൂച്വല്‍ ഫണ്ട് നിക്ഷേപകരില്‍നിന്നുള്ള പണവരവ് എന്നിവയാണ് വിപണിയെ സ്വാധീനിച്ചത്.
സെന്‍സെക്‌സ് ഓഹരികളില്‍ ഇന്‍ഡസിന്‍ഡ് ബാങ്ക്, ടാറ്റാ മോട്ടോഴ്‌സ്, എസ്ബിഐ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌സിഎല്‍ ടെക് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടത്തിൽ മുന്നോട്ടുപോകുന്നത്. ഏഷ്യന്‍ പെയിന്റ്‌സ്, സണ്‍ ഫാര്‍മ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൈറ്റന്‍, മാരുതി തുടങ്ങിയ ഓഹരികളില്‍ നഷ്ടത്തോടെയാണ് വ്യാപാരം.
advertisement
വിദേശ നിക്ഷേപകരുടെ തിരിച്ചുവരവ്, ആഭ്യന്തര നിക്ഷേപ സ്ഥാപനങ്ങളുടെ നീക്കം, റീട്ടെയില്‍ നിക്ഷേപകരുടെ ഇടപെടല്‍ എന്നിവയെല്ലാമാണ് വിപണിയുടെ കുതിപ്പിന് പിന്നില്‍.
ബാങ്ക് നിഫ്റ്റിയുടെ പ്രകടനം നിഫ്റ്റിയെ മറികടന്ന് മുന്നേറുകയാണ്. കഴിഞ്ഞയാഴ്ച നിഫ്റ്റി 3.5ശതമാനം ഉയര്‍ന്നപ്പോള്‍ ബാങ്ക് നിഫ്റ്റി 5.5ശതമാനം നേട്ടമുണ്ടാക്കി.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Money/
ചരിത്രത്തിൽ ആദ്യമായി സെൻസെക്‌സ് 70,000 കടന്നു
Next Article
advertisement
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
'നേതാക്കൾ പാർട്ടി വിടുന്നത് അധപതനം; എൽഡിഎഫ് നല്ല ഭൂരിപക്ഷത്തോടെ ജയിച്ചു വരും'; പിണറായി വിജയൻ 
  • നേതാക്കൾ പാർട്ടി വിടുന്നത് സ്ഥാനമോഹവും അധപതനവും കാണിക്കുന്നതാണെന്ന് പിണറായി വിജയൻ പറഞ്ഞു

  • എൽഡിഎഫ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണത്തേക്കാൾ ഭൂരിപക്ഷത്തോടെ ജയിക്കും എന്ന് മുഖ്യമന്ത്രി

  • വയനാട് ദുരിതബാധിതർക്ക് നിലവിൽ പരാതികളൊന്നുമില്ല, പുനരധിവാസ നടപടികൾ വിഷുവിന് മുമ്പ് പൂർത്തിയാകും

View All
advertisement