പലിശ നിരക്ക് കുറച്ച് SBI; ഭവന വായ്പയെടുത്തവർക്ക് ആശ്വാസം
Last Updated:
ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 8.70 ശതമാനത്തില്‍നിന്ന് 8.60 ശതമാനമായി കുറയും. ഉയര്‍ന്ന നിരക്ക് ഒമ്പതു ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായാണ് കുറയുന്നത്.
കൊച്ചി: വായ്പാ നിരക്ക് കുറച്ചുകൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ പ്രഖ്യാപനത്തിനു പിന്നാലെ പലിശനിരക്ക് കുറച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. 30 ലക്ഷത്തിനു താഴെയുള്ള ഭവനവായ്പയുടെ പലിശയാണ് എസ്.ബി.ഐ കുറച്ചത്. 0.10 ശതമാനം പലിശയിളാവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ഏറ്റവും കുറഞ്ഞ പലിശ നിരക്ക് 8.70 ശതമാനത്തില്‍നിന്ന് 8.60 ശതമാനമായി കുറയും. ഉയര്‍ന്ന നിരക്ക് ഒമ്പതു ശതമാനത്തില്‍ നിന്ന് 8.90 ശതമാനമായാണ് കുറയുന്നത്. പുതുക്കിയ നിരക്ക് ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരും.
അടിസ്ഥാന നിരക്കായ 'മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് റേറ്റി'ല്‍ (എം.സി.എല്‍.ആര്‍.) 0.05 ശതമാനത്തിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. 2016 ഏപ്രില്‍ മുതല്‍ എം.സി.എല്‍.ആര്‍. സംവിധാനത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്കുകള്‍ വായ്പകള്‍ നല്‍കുന്നത്.
ഏപ്രില്‍ ഒന്നു മുതല്‍ റിപോ നിരക്കിന്റെ അടിസ്ഥാനത്തില്‍ പലിശ നിര്‍ണയിക്കണമെന്ന് റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നിര്‍ദ്ദേശ നല്‍കിയിരുന്നു. എന്നാല്‍ ഈ തീയതി നീട്ടി നല്‍കാന്‍ തീരുമാച്ചിട്ടുണ്ട്. ബാങ്കുകള്‍ റിപോ നിരക്ക് അടിസ്ഥാനമാക്കിയാല്‍ റിസര്‍വ് വരുത്തുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് പലിശ കൂടുകയും കുറയുകയും ചെയ്യും. ആര്‍.ബി.ഐ. കഴിഞ്ഞയാഴ്ച റിപോ നിരക്കില്‍ 0.25 ശതമാനത്തിന്റെ കുറവു വരുത്തിയിരുന്നു. എച്ച്.ഡി.എഫ്.സി. ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്കുകളും എം.സി.എല്‍.ആര്‍. നിരക്ക് കുറച്ചിട്ടുണ്ട്.
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
April 10, 2019 10:47 AM IST


