കാത്തലിക് സിറിയന്‍ ബാങ്ക് പേര് മാറ്റുന്നു; പുത്തന്‍ പേര് ഇങ്ങനെ
Last Updated:
ഓഹരി വിപണിയില്‍ കാത്തലിക് സിറിയന്‍ എന്നത് മതസ്ഥാപനമാണെന്ന് നിക്ഷേപകര്‍ തെറ്റിദ്ധരിക്കാതിരിക്കാനാണ് സി.എസ്.ബി എന്നു പരിഷ്‌ക്കരിക്കുന്നത്.
കൊച്ചി: കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാത്തലിക് സിറിയന്‍ ബാങ്കിന്റെ പേര് മാറ്റുന്നു. ഓഹരികള്‍ വിറ്റഴിക്കുന്നതിനു മുന്നോടിയായാണ് പുതിയ പരിഷ്‌ക്കാരം. സി.എസ്.ബി ബാങ്ക് ലിമിറ്റഡ് എന്നതാണ് പുതിയ പേരായി തീരുമാനിച്ചിരിക്കുന്നത്. പേരില്‍ മാറ്റം വരുത്തുമെങ്കിലും ബാങ്കിന്റെ ആസ്ഥാനം തൃശൂര്‍ തന്നെയായിരിക്കുമെന്ന് മനേജ്‌മെന്റ് വ്യക്തമാക്കി.
ഓഹരി വിപണിയില്‍ കാത്തലിക് സിറിയന്‍ എന്നത് മതസ്ഥാപനമാണെന്ന് നിക്ഷേപകര്‍ തെറ്റിദ്ധരിക്കാതിരിക്കാനാണ് സി.എസ്.ബി എന്നു പരിഷ്‌ക്കരിക്കുന്നത്. സെപ്റ്റംബറിന് മുമ്പ് ഓഹരികള്‍ ലിസ്റ്റു ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്തിടെ ബാങ്കിന്റെ 51 ശതമാനം ഓഹരികള്‍ കനേഡിയന്‍ കമ്പനിയായ 'ഫെയര്‍ഫാക്‌സ്' ഏറ്റെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് പേരുമാറ്റത്തിന് ഓഹരി ഉടമകളുടെ സമ്മതം തേടി ബാങ്ക് കത്തയച്ചത്.
മുംബൈയിലെ'രത്‌നാകര്‍ ബാങ്കും' അടുത്തിടെ പേര് മാറ്റിയിരുന്നു. ആര്‍ബിഎല്‍ ബാങ്ക് എന്നാണ് ഇതിന്റെ ഇപ്പോഴത്തെ പേര്. ഇതേ മാതൃകയിലാണ് കാത്തലിക് സിറിയന്‍ ബാങ്കും പേരുമാറ്റത്തിനൊരുങ്ങുന്നത്.
advertisement
Also Read എന്താണ് മസാല ബോണ്ട്? അറിയേണ്ടതെല്ലാം
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
Apr 09, 2019 11:30 AM IST









