വ്യാപാരികൾക്ക് പ്രത്യേക പാക്കേജ്; 4 % പലിശ സർക്കാർ അടയ്ക്കും; ഡിസംബർ വരെ കടമുറി വാടക ഒഴിവാക്കി
- Published by:Rajesh V
- news18-malayalam
Last Updated:
കെ എഫ് സി , കെഎസ്എഫ്ഇ വഴി കൂടുതൽ ആനുകൂല്യങ്ങൾ നൽകും. കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുന്ന ചെറുകിട വ്യാപാര വ്യവസായ മേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിൻറെ പുതിയ പ്രഖ്യാപനങ്ങൾ.
തിരുവനന്തപുരം: ലോക്ക് ഡൗൺ മൂലം കടുത്ത പ്രതിസന്ധി അനുഭവിക്കുന്ന ചെറുകിട വ്യാപാരികൾക്കും വ്യവസായികൾക്കും ആശ്വാസമായി സർക്കാർ പുതിയ പാക്കേജ് പ്രഖ്യാപിച്ചു. ഇത്തരക്കാർ എടുത്ത വായ്പയുടെ 4% പലിശ സർക്കാർ അടക്കും. കേന്ദ്ര-സംസ്ഥാന ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ സഹകരണ സ്ഥാപനങ്ങളിൽ നിന്നും വാണിജ്യ ബാങ്കുകൾ നിന്നോ എടുക്കുന്ന 2 ലക്ഷം വരെയുള്ള ഏതുതരം വായ്പകൾക്കും ആണ് ഇളവ്. ആറുമാസത്തേക്ക് സർക്കാർ ഇളവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒന്നു മുതൽ എടുക്കുന്ന വായ്പകളാണ് പരിധിയിൽ ഉൾപ്പെടുത്തുക. ആകെ 2000 കോടി രൂപയുടെ വായ്പാ പദ്ധതിക്കാണ് സർക്കാർ പലിശ ഇളവ് നൽകുന്നത്. ഒരു ലക്ഷം പേർക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .
സർക്കാർ നൽകിയിരിക്കുന്ന കട മുറികളുടെ വാടകയിൽ ഇളവ് പ്രഖ്യാപിച്ചു. ജൂലൈ മുതൽ ഡിസംബർ 31 വരെയുള്ള കാലയളവിൽ കട മുറികളുടെ വാടക ഒഴിവാക്കി. ചെറുകിട വ്യാപാര വ്യവസായ സ്ഥാപനങ്ങളുടെ കെട്ടിട നികുതിയും ഇതേകാലയളവിൽ ഒഴിവാക്കും. ഇതേകാലയളവിൽ ഇതിൽ ഇലക്ട്രിസിറ്റി യുടെ ഫിക്സഡ് ചാർജ് ഒഴിവാക്കും. കടുത്ത പ്രതിസന്ധിയിൽ ആയിരിക്കുന്ന ചെറുകിട വ്യാപാര വ്യവസായ മേഖലയ്ക്ക് വലിയ ആശ്വാസം നൽകുന്നതാണ് സർക്കാരിൻറെ പുതിയ പ്രഖ്യാപനങ്ങൾ.
കൈത്താങ്ങാവാൻ കെ എഫ് സി
കെഎസ്എഫ്ഇ -കെ എഫ് സി പോലുള്ള ധനകാര്യ സ്ഥാപനങ്ങൾ വഴിയും പുതിയ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ വർഷം ആദ്യം മുതൽ സെപ്റ്റംബർ 30 വരെ കെഎസ്എഫ്ഇ ലോണുകളുടെ പിഴപ്പലിശ ഒഴിവാക്കി. സെപ്റ്റംബർ 30 വരെ 100 ശതമാനം വരെ പലിശയും പിഴപ്പലിശയും ഒഴിവാക്കി നൽകും.
advertisement
കേരള ഫിനാൻഷ്യൽ കോർപ്പറേഷൻ വഴി വിപുലമായ പ്രഖ്യാപനമാണ് സർക്കാർ നടത്തിയത്. ഒരു കോടി രൂപ വരെ കൊളാറ്ററൽ സെക്യൂരിറ്റി ഇല്ലാതെ വായ്പ അനുവദിക്കുന്ന സ്റ്റാർട്ടപ്പ് കേരള വായ്പ പദ്ധതി പ്രഖ്യാപിച്ചു. 50 കോടി രൂപ ഇതിനായി മാറ്റിവയ്ക്കും. വ്യവസായ എസ്റ്റേറ്റുകളിലെ സംരംഭകർക്ക് പ്രത്യേക വായ്പ വരുന്നു ഒന്നു 20 കോടി വരെ ഒരു സംരംഭത്തിന് വായ്പ നൽകുന്ന പദ്ധതിക്കായി 500 കോടി മാറ്റും. മുഖ്യമന്ത്രിയുടെ സംരംഭക വികസന പദ്ധതിയുടെ രണ്ടാംഘട്ടം നടപ്പിലാക്കും. അഞ്ചുവർഷം കൊണ്ട് 2500 പുതിയ വ്യവസായ യൂണിറ്റുകൾക്ക് വായ്പ അനുവദിക്കാൻ ആണ് നീക്കം. വർഷംതോറും 50 വയസ്സിനു താഴെയുള്ള 2000 പുതിയ സംരംഭകരെ കണ്ടെത്തി അവർക്ക് വേണ്ട പരിശീലനം നൽകും.
advertisement
കെ എഫ് സി വായ്പകൾക്ക് ഒരു വർഷത്തെ മോറട്ടോറിയം നൽകും. കുടിശ്ശികയായ വായ്പകൾ പുനക്രമീകരിച്ചു നൽകും. ഇതിനായി അധിക പലിശയോ ചാർജുകളോ ഈടാക്കില്ല. മൂവായിരത്തോളം പേർക്ക് ഗുണം ലഭിക്കും.
കോ വിഡ് രോഗവ്യാപനം തടയാനും രോഗികൾക്ക് ആശ്വാസം നൽകാനും കഴിയുന്ന ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന സ്ഥാപനങ്ങൾക്ക് ഉദാര വായ്പ നൽകും. പദ്ധതി ചിലവിനെ 90 ശതമാനംവരെ വായ്പ നൽകുന്ന പദ്ധതി ആവിഷ്കരിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
July 30, 2021 1:42 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
വ്യാപാരികൾക്ക് പ്രത്യേക പാക്കേജ്; 4 % പലിശ സർക്കാർ അടയ്ക്കും; ഡിസംബർ വരെ കടമുറി വാടക ഒഴിവാക്കി