ഓഹരിവിപണിയിലെ ഇടിവ്; ഇന്ത്യന്‍ നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത്? വിദഗ്ധര്‍ പറയുന്നു
- Published by:ASHLI
- news18-malayalam
Last Updated:
മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു
ഓഹരി വിപണിയിലെ തകര്‍ച്ച: ആഗോള താരിഫ് യുദ്ധവും യുഎസ് മാന്ദ്യ ഭീതിയും രൂക്ഷമായതോടെ തിങ്കളാഴ്ച ഓഹരി വിപണി 10 മാസത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. ബിഎസ്‌സി സെന്‍സെക്‌സ് ഏകദേശം 3000 പോയിന്റാണ് താഴ്ന്നത്. നിക്ഷേപകര്‍ക്ക് ഏകദേശം 16 കോടി രൂപയാണ് നഷ്ടമായത്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ എന്തുചെയ്യണം? മ്യൂച്വല്‍ ഫണ്ട് നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്ന് വിദഗ്ധര്‍ ഉപദേശിക്കുന്നു. എസ്‌ഐപി തുടങ്ങുന്നതിന് ''അനുയോജ്യമായ സമയം'' ഇതാണെന്നും അവർ ന്യൂസ് 18നോട് പറഞ്ഞു.
''ആഗോളതലത്തില്‍ ഓഹരി വിപണികള്‍ അങ്ങേയറ്റത്തെ അനിശ്ചിതത്വം മൂലമുണ്ടായ വലിയ അസ്ഥിരതയിലൂടെ കടന്നുപോകുകയാണ്. ഡൊണാള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ താരിഫുകള്‍ എങ്ങനെ പ്രതിഫലിക്കുമെന്ന് ഈ ഘട്ടത്തില്‍ ആര്‍ക്കും ഒരു സൂചനയുമില്ല. വിപണിയുടെ ഈ പ്രക്ഷുബ്ധ ഘട്ടത്തില്‍ എന്താണ് സംഭവിക്കുകയെന്ന് കാത്തിരുന്ന് കാണുക എന്നതാണ് ഏറ്റവും നല്ല തന്ത്രം,'' ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ മുഖ്യനിക്ഷേപക ഉപദേഷ്ടാവ് വികെ വിജയകുമാര്‍ പറഞ്ഞു.
''വര്‍ധിച്ചുവരുന്ന വ്യാപാര താരിഫ് അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ വിപണിയിലെ ചാഞ്ചാട്ടം സമീപഭാവിയിലും നിലനില്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ദീര്‍ഘകാല നിക്ഷേപ അവസരങ്ങള്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്,'' മാസ്റ്റര്‍ ക്യാപിറ്റല്‍ സര്‍വീസസിലെ അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിഷ്ണു കാന്ത് ഉപാധ്യായ പറഞ്ഞു.
advertisement
മാന്ദ്യത്തെക്കുറിച്ചുള്ള ആശങ്കകള്‍ നിലനില്‍ക്കുന്നതിനെ ഇന്ത്യയിലെ നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്നും എന്നാല്‍ പരിഭ്രാന്തരാകേണ്ടതില്ലെന്നും വിഎസ്ആര്‍കെ ക്യാപിറ്റലിന്റെ ഡയറക്ടര്‍ സ്വപ്‌നില്‍ അഗര്‍വാള്‍ പറഞ്ഞു. നിലവിലെ വിപണി സാഹചര്യത്തില്‍ സന്തുലിതമായ ഒരു സമീപനമാണ് നിലനിര്‍ത്തേണ്ടത്.
മനസ്സില്‍ സൂക്ഷിക്കേണ്ട മൂന്ന് കാര്യങ്ങള്‍
ഈ സമയം നിക്ഷേപകര്‍ മനസ്സില്‍ സൂക്ഷിക്കേണ്ട ചില കാര്യങ്ങളുണ്ടെന്ന് ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ വിജയകുമാര്‍ പറഞ്ഞു.
1. യുക്തി രഹിതമായ ട്രംപ് താരിഫുകള്‍ അധികകാലം തുടരില്ല.
2. യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി ഏകദേശം രണ്ട് ശതമാനം മാത്രമായതിനാല്‍ ഇന്ത്യയുടെ വളര്‍ച്ചയില്‍ കാര്യമായ സ്വാധീനമുണ്ടാകില്ല. അതിനാല്‍ ഇന്ത്യ താരതമ്യേന മെച്ചപ്പെട്ട നിലയിലാണ്.
advertisement
3. ഇന്ത്യ യുഎസുമായി ഉഭയകക്ഷി വ്യാപാര കരാറിനുള്ള ചര്‍ച്ചകള്‍ നടത്തി വരികയാണ്. ഇത് വിജയകരമാകാനും അതിന്റെ ഫലമായി ഇന്ത്യക്ക് കുറഞ്ഞ താരിഫുകള്‍ ലഭിക്കാനും സാധ്യതയുണ്ട്.
ശ്രദ്ധിക്കേണ്ട മേഖലകള്‍
സാമ്പത്തിക, വ്യോമയാനം, ഹോട്ടലുകള്‍, തിരഞ്ഞെടുത്ത വാഹനമേഖലകള്‍, സിമന്റ്, പ്രതിരോധം, ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമം കമ്പനികള്‍ തുടങ്ങിയ മേഖലകള്‍ നിലവിലുള്ള പ്രതിന്ധിയില്‍ നിന്ന് താരതമ്യേന സുരക്ഷിതമായി പുറത്തുവരാനുള്ള സാധ്യതയുണ്ട്. ഫാര്‍മസ്യൂട്ടിക്കല്‍സ് മേഖലയില്‍ ട്രംപ് നിലവില്‍ താരിഫ് ചുമത്താന്‍ സാധ്യതയില്ല. അതിനാല്‍, ഇവയെല്ലാം ചെറുത്തുനില്‍ക്കാന്‍ സാധ്യതയുണ്ട്.
ധനകാര്യം, എണ്ണ, വാതകം, ഉപഭോഗം, എഫ്എംസിജി തുടങ്ങിയ മേഖലകളില്‍ ദീര്‍ഘകാല നിക്ഷേപകര്‍ക്ക് ആപേക്ഷിക സ്ഥിരത വാഗ്ദാനം ചെയ്യുന്നതായി മാസ്റ്റര്‍ കാപ്പിറ്റല്‍ സര്‍വീസസ് സെക്ടേഴ്‌സിലെ വിഷ്ണു കാന്ത് ഉപാധ്യായ പറഞ്ഞു.
advertisement
നിലവില്‍ ആപേക്ഷിക ശക്തിയും ചെറുത്തുനില്‍പ്പും കാണിക്കുന്ന എഫ്എംസിജി, ഫാര്‍മ, ഫിനാന്‍സ് തുടങ്ങിയ മേഖലകളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് വിഎസ്ആര്‍കെ കാപിറ്റലിലെ സ്വപ്‌നില്‍ അഗര്‍വാള്‍ പറഞ്ഞു.
മ്യൂച്വല്‍ ഫണ്ട് എസ്‌ഐപിക്ക് അനുയോജ്യമായ മാര്‍ക്കറ്റ് പരിസ്ഥിതി
ദീര്‍ഘകാല നേട്ടത്തിന് നിഫ്റ്റി ജൂനിയര്‍(നിഫ്റ്റി നെക്സ്റ്റ് 50), നിഫ്റ്റി ഇടിഎഫുകള്‍ എന്നിവ നല്ല ഓപ്ഷനുകളാണ്. എങ്കിലും അവയ്ക്ക് ചില ഹ്രസ്വകാല ചാഞ്ചാട്ടങ്ങള്‍ ദൃശ്യമായേക്കും. മ്യൂച്വല്‍ ഫണ്ടുകളില്‍ എസ്‌ഐപികള്‍ വഴി നിക്ഷേപം ആരംഭിക്കുന്നതിന് ഈ മാര്‍ക്കറ്റ് അന്തരീക്ഷം അനുയോജ്യമാണ്. ഇത് വിപണിയിലെ ചാഞ്ചാട്ടം പ്രതിരോധിക്കാനും കാലക്രമേണ സ്ഥിരമായി സമ്പത്ത് കെട്ടിപ്പടുക്കാനും സഹായിക്കും, സ്വപ്‌നില്‍ പറഞ്ഞു.
advertisement
'ഇന്ത്യ ദീര്‍ഘകാലമായി കേടുകൂടാതെയിരിക്കുന്നു'
ഇന്ത്യ ദീര്‍ഘകാലമായി കേടുകൂടാതെയിരിക്കുകയാണെന്നും ഇത് ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുതാണെന്ന് മിറേ അസ്റ്റ് കാപ്പിറ്റല്‍ മാര്‍ക്കറ്റ്‌സിന്റെ ചീഫ് സ്ട്രാറ്റജി ഓഫീസറും ഡയറക്ടറുമായ മനീഷ് ജെയിന്‍ പറഞ്ഞു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.5 ശതമാനമായി കണക്കാക്കപ്പെടുന്നു. 2024-25 മുതല്‍ 2030-31 വരെ കടം ജിഡിപി അനുപാതം കുറഞ്ഞത് 5.1 ശതമാനം പോയി പോയിന്റുകളെങ്കിലും കുറയുമെന്നാണ് പ്രതീഷിക്കുന്നത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
April 08, 2025 10:10 AM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
ഓഹരിവിപണിയിലെ ഇടിവ്; ഇന്ത്യന്‍ നിക്ഷേപകര്‍ എന്താണ് ചെയ്യേണ്ടത്? വിദഗ്ധര്‍ പറയുന്നു