HOME /NEWS /money / മൾട്ടിമോഡൽ ട്രാൻസ്‌പോർട്ട് ആപ്പുമായി ഗോവ സർക്കാർ; എല്ലാ ഗതാഗത സൗകര്യങ്ങളും ഇനി ഒരു ക്ലിക്കിൽ

മൾട്ടിമോഡൽ ട്രാൻസ്‌പോർട്ട് ആപ്പുമായി ഗോവ സർക്കാർ; എല്ലാ ഗതാഗത സൗകര്യങ്ങളും ഇനി ഒരു ക്ലിക്കിൽ

പരിസ്ഥിതി സൗഹാർദ്ദ ഗതാഗത സംവിധാനത്തിൻെറ ഭാഗമായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്.

പരിസ്ഥിതി സൗഹാർദ്ദ ഗതാഗത സംവിധാനത്തിൻെറ ഭാഗമായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്.

പരിസ്ഥിതി സൗഹാർദ്ദ ഗതാഗത സംവിധാനത്തിൻെറ ഭാഗമായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്.

  • Share this:

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിനോദസഞ്ചാരികളെത്തുന്ന സംസ്ഥാനങ്ങളിൽ ഒന്നാണ് ഗോവ. സംസ്ഥാനത്തെത്തുന്നവർക്ക് മികച്ച ഗതാഗതസൌകര്യം ഉറപ്പാക്കുന്നതിൻെറ ഭാഗമായി മൾട്ടിമോഡൽ ട്രാൻസ്പോർട്ട് ആപ്പ് ആരംഭിക്കാൻ ഒരുങ്ങുകയാണ് ഗോവ സർക്കാർ. ഗോവയിലെ ഗതാഗതമന്ത്രി മോവിൻ ഗോഡീഞ്ഞോ ബുധനാഴ്ചയാണ് ഇത് സംബന്ധിച്ച വിശദാംശങ്ങൾ പുറത്ത് വിട്ടത്. ഓരോ സ്ഥലങ്ങളിലേക്കും വേണ്ട നിരക്കുകൾ എത്രയെന്ന് ഈ ആപ്പിലൂടെ മനസ്സിലാക്കാൻ സാധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

    “ഗോവയിലെ ഡാബോളിം വിമാനത്താവളത്തിൽ എത്തുന്ന ഓരോരുത്തർക്കും ഗതാഗത നിരക്കുകളും മറ്റും മനസ്സിലാക്കാനായി ഈ ആപ്പ് ഡൌൺലോഡ് ചെയ്യാവുന്നതാണ്. ടാക്സി, ബസ്, റിക്ഷാ, ടൂ വീലർ ടാക്സി നിരക്കുകളെല്ലാം ഇതിൽ വിശദമായി ലഭിക്കും. നിശ്ചിത ദൂരത്തിന് എത്ര പണമാണ് ഈടാക്കുകയെന്നും മനസ്സിലാക്കാൻ സഞ്ചാരികളടക്കം ഗോവയിലെത്തുന്ന ആർക്കും സാധിക്കും,” ഗോഡീഞ്ഞോ പറഞ്ഞു.

    Also Read-കഫ് സിറപ്പ് കഴിച്ച് ഗാംബിയയിൽ കുട്ടികൾ മരിച്ച സംഭവം: സുരക്ഷിതമായ കഫ് സിറപ്പുകൾ ഏതെല്ലാം; കുട്ടികളിൽ പ്രവർത്തിക്കുന്നത് എങ്ങനെ?

    പരിസ്ഥിതി സൗഹാർദ്ദ ഗതാഗത സംവിധാനത്തിൻെറ ഭാഗമായി കൂടുതൽ ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയും സർക്കാർ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന് കീഴിലുള്ള കഡംബ ട്രാൻസ്പോർട്ട് കോർപ്പറേഷന് കീഴിൽ കൂടുതൽ ഇലക്ട്രിക് ബസ്സുകൾ ഉൾപ്പെടുത്തും. ഇത് ഗോവയിലെ ജനങ്ങൾക്ക് ഉപകാരപ്രദമായി മാറുമെന്നുമാണ് വിശ്വാസമെന്നും ഗതാഗതമന്ത്രി പറഞ്ഞു.

    “മോപ എയർപോർട്ട് ഗോവയിലെ ഗതാഗതമേഖലയെ തന്നെ ആകെ മാറ്റിമറിക്കും. ഇപ്പോഴുള്ള സാഹചര്യങ്ങളെല്ലാം മാറിമറിഞ്ഞ് യാത്രക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ ഗതാഗതരംഗം മുന്നോട്ട് പോവുമെന്ന് ഉറപ്പാണ്. ഇപ്പോൾ നമുക്ക് ആ മാറ്റം പൂർണമായ അർഥത്തിൽ മനസ്സിലായിക്കൊള്ളണമെന്നില്ല,” ഗോഡീഞ്ഞോ കൂട്ടിച്ചേർത്തു. എന്തെല്ലാം തരത്തിലുള്ള നവീകരണമാണ് ഗതാഗത മേഖലയിൽ വേണതെന്ന് മനസ്സിലാക്കുന്നതിന് വേണ്ടി താൻ മോപ എയർപോർട്ട് ഈയടുത്ത് സന്ദർശിച്ചിരുന്നുവെന്നും അദ്ദേഹം അറിയിച്ചു.

    Also Read-ബംഗളൂരു-മൈസൂരു പാതയില്‍ ഓടുന്ന ടിപ്പു എക്‌സ്പ്രസ് ഇനി വോഡയാര്‍ എക്‌സ്പ്രസ്

    “ഖനനം അവസാനിപ്പിച്ചതോടെ സാമ്പത്തികരംഗത്ത് വിനോദസഞ്ചാര മേഖലയെയാണ് നമ്മൾ കാര്യമായി ആശ്രയിക്കുന്നത്. അവിടെ നിന്നാണ് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്നത്. വിനോദ സഞ്ചാരികൾക്കുള്ള സൌകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് എന്തെല്ലാം ചെയ്യാമോ അതെല്ലാം ചെയ്യാൻ ശ്രമിക്കുന്നുണ്ട്. അത് സർക്കാരിൻെറ കടമയാണ്. മോപ, ഡാബോളിം എന്നീ രണ്ട് എയർപോർട്ടുകളും ഒരുപോലെ പ്രവർത്തിച്ച് തുടങ്ങിയാൽ ഗോവയിൽ വലിയ വികസനക്കുതിപ്പ് തന്നെയാവും ഉണ്ടാവുക. അപ്പോഴേക്കും കൂടുതൽ കഡംബ ബസ്സുകളും സർവീസിനായി രംഗത്തിറക്കേണ്ടതുണ്ട്. കൂടുതൽ ഇലക്ട്രിക് ബസ്സുകൾ സർവീസിൻെറ ഭാഗമാക്കാൻ വേണ്ടിയാണ് സർക്കാർ ശ്രമിക്കുന്നത്,” ഗതാഗത മന്ത്രി വിശദീകരിച്ചു.

    “ഇത് പുതിയ കാലമാണ്. ഇപ്പോൾ നമ്മൾ എല്ലാം ഫോണിലൂടെയാണ് ഓർഡർ ചെയ്യുന്നത്. അതിനാൽ ഗതാഗത സൗകര്യങ്ങൾ ഫോണിൽ ലഭിക്കുമെന്നതും ഉറപ്പാക്കേണ്ടതുണ്ട്. ആപ്ലിക്കേഷൻ തുടങ്ങാൻ പദ്ധതിയിട്ടത് അതിനാലാണ്. അഡ്വാൻസ് ബുക്കിങിനും മൾട്ടിമോഡൽ ആപ്പ് സഹായപ്രദമാകും,” ഗോഡീഞ്ഞോ പറഞ്ഞു. ജനങ്ങൾക്ക് ഏറ്റവും കുറഞ്ഞ ചെലവിൽ മികച്ച സേവനം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം. മോപ്പ എയർപോർട്ട് തുടങ്ങിക്കഴിഞ്ഞാൽ ഗോവയിലെ അടിസ്ഥാന സൌകര്യങ്ങളുടെ കാര്യത്തിൽ തന്നെ മാറ്റമുണ്ടാവും. വിനോദ സഞ്ചാര മേഖലയിൽ കൂടുതൽ പുരോഗതി ഉണ്ടാകേണ്ടതുണ്ട്. കേന്ദ്ര സർക്കാരിന് ഇക്കാര്യത്തിൽ തങ്ങളെ സഹായിക്കാൻ സാധിക്കുമെന്നും ഗോഡീഞ്ഞോ വ്യക്തമാക്കി.

    First published:

    Tags: Goa, Traffic