കഫ് സിറപ്പ് കഴിച്ച് ഗാംബിയയിൽ കുട്ടികൾ മരിച്ച സംഭവം: സുരക്ഷിതമായ കഫ് സിറപ്പുകൾ ഏതെല്ലാം; കുട്ടികളിൽ പ്രവർത്തിക്കുന്നത് എങ്ങനെ?
- Published by:Rajesh V
- news18-malayalam
Last Updated:
ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിയാണ് സിറപ്പ് നിർമിച്ചത്. കമ്പനി നിർമിച്ച പ്രൊമെതസൈൻ ഓറൽ സൊല്യൂഷൻ ബിപി, കോഫെക്‌സ്‌നാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയുടെ സാംപിളുകളാണ് പരിശോധിക്കുന്നത്
ഹിമാനി ചന്ദ്ന
ഇന്ത്യൻ കമ്പനി നിർമിച്ച കഫ് സിറപ്പ് (cough syrup) കഴിച്ച് ഗാംബിയയിൽ 66 കുട്ടികൾ മരിച്ചെന്ന ആരോപണത്തെ തുടർന്ന് മരുന്ന് കമ്പനിക്കെതിരെ നടപടിയുണ്ടായേക്കുമെന്ന് റിപ്പോർട്ടുകൾ. സംഭവത്തിൽ ലോകാരോഗ്യ സംഘടനയും ആശങ്ക രേഖപ്പെടുത്തി. ഈ മരുന്നുകൾക്കെതിരെ ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ (Central Drugs Standard Control Organisation (CDSCO)) വിഷയത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.
ഹരിയാന ആസ്ഥാനമായി പ്രവർത്തിക്കുന്ന മെയ്ഡൻ ഫാർമസ്യൂട്ടിക്കൽസ് എന്ന കമ്പനിയാണ് സിറപ്പ് നിർമിച്ചത്. കമ്പനി നിർമിച്ച പ്രൊമെതസൈൻ ഓറൽ സൊല്യൂഷൻ ബിപി, കോഫെക്‌സ്‌നാലിൻ ബേബി കഫ് സിറപ്പ്, മാകോഫ് ബേബി കഫ് സിറപ്പ്, മാഗ്രിപ്പ് എൻ കോൾഡ് സിറപ്പ് എന്നിവയുടെ സാംപിളുകളാണ് പരിശോധിക്കുന്നത്. ഈ നാല് മരുന്നുകളുടെയും കയറ്റുമതിക്ക് മാത്രമാണ് കമ്പനിക്ക് ലൈസൻസ് ഉള്ളതെന്നും ഇവ ഇന്ത്യയിൽ നിർമിക്കുന്നതിനും വിൽക്കുന്നതിനുമുള്ള ലൈസൻസ് ഇല്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി. രാജ്യത്തെ മരുന്ന് കമ്പനികളുടെ കൂട്ടായ്മയും മെയ്ഡന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനോട് വിശദീകരണം തേടിയിട്ടുണ്ട്.
advertisement
ഇന്ത്യയിൽ കുട്ടികൾക്കായി വിൽക്കുന്ന ജനപ്രിയ ബ്രാൻഡുകളുടെ കഫ് സിറപ്പുകളെക്കുറിച്ചും അവ കുട്ടികളുടെ ശരീരത്തിൽ എങ്ങനെ പ്രവർത്തിക്കുന്നു എന്നതിനെക്കുറിച്ചും ന്യൂസ് 18 പരിശോധിച്ചു. ചുവടെ പരാമർശിച്ചിരിക്കുന്ന ബ്രാൻഡുകൾ പൂർണമായും സുരക്ഷിതമാണെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകിയിരിക്കുന്ന മരുന്നുകളുമായി ബന്ധമുള്ളതല്ലെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രോമെത്തസൈൻ ഓറൽ സൊലൂഷൻ (PROMETHAZINE ORAL SOLUTION)
ഫെനെർഗൻ (Phenergan) എന്ന ബ്രാൻഡ് നാമത്തിലാണ് അബോട്ട് (Abbott) എന്ന കമ്പനി ഇന്ത്യയിൽ നിർമിക്കുന്ന പ്രോമെതസൈൻ ഓറൽ സൊലൂഷൻ വിൽക്കുന്നത്.
പൂമ്പൊടി പോലുള്ള പദാർത്ഥങ്ങളുടെ അലർജിയുള്ളവരിൽ ഹിസ്റ്റമിൻ എന്ന രാസവസ്തു ഉത്പാദിപ്പിക്കപ്പെടാറുണ്ട്. കണ്ണിൽ നിന്നും വെള്ളം വരൽ, മൂക്കൊലിപ്പ്, മൂക്കടപ്പ്, തുമ്മൽ, ചൊറിച്ചിൽ എന്നിവക്കെല്ലാം ഹിസ്റ്റമൈനുകൾ കാരണമാകും. ഹിസ്റ്റാമിന്റെ പ്രവർത്തനത്തെ തടഞ്ഞുകൊണ്ടാണ് പ്രോമെത്തസൈൻ എന്ന ആന്റി അലർജിക്ക് മരുന്ന് പ്രവർത്തിക്കുന്നത്. ഓക്കാനം, ഛർദ്ദി എന്നിവയ്ക്ക് കാരണമായേക്കാവുന്ന പദാർത്ഥങ്ങളെ മരുന്ന് പ്രതിരോധിക്കുകയും ചെയ്യുന്നു.
advertisement
മക്കോഫ് ബേബി (MAKOFF BABY)
കഫ് സിറപ്പുകളുടെ വിഭാഗത്തിലെ ജനപ്രിയ ബ്രാൻഡാണിത്. സൺ ഫാർമയുടെ ചെറിക്കോഫ്, ഗ്ലെൻമാർക്കിന്റെ അലക്സ് ജൂനിയർ, അസ്കോറിൽ ഡി പ്ലസ്, ബ്ലൂ ക്രോസിന്റെ ടസ്‌ക്യു ഡിഎക്‌സ് എന്നിവയെല്ലാം ഇതിൽ പെട്ടതാണ്. വരണ്ട ചുമക്കാണ് ഈ സിറപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്.
മാഗ്രിപ്പ് ആൻഡ് കോൾഡ് സിറപ്പ് (MAGRIP AND COLD SYRUP)
സുവെന്റസ് മാക്‌സ്ട്രാ പി, സോൾവിൻ കോൾഡ്, സുമോ കോൾഡ് എന്നിവയാണ് ഈ വിഭാഗത്തിലെ ജനപ്രിയ ബ്രാൻഡുകൾ. പാരസെറ്റമോൾ അടങ്ങിയ ആന്റി അലർജിക് മരുന്നാണിത്. പനിക്കും ശരീര വേദനക്കും ആശ്വാസം നൽകുന്ന മരുന്നു കൂടിയാണിത്. പനിക്കും ശരീരവേദനയ്ക്കും കാരണമാകുന്ന തലച്ചോറിലെ ചില രാസവസ്തുക്കളെയാണ് ഈ മരുന്ന് പ്രതിരോധിക്കുന്നത്.
advertisement
കോഫെക്‌സ്മാലിൻ ബേബി കഫ് സിറപ്പ് (KOFEXMALIN BABY COUGH SYRUP)
ബ്ലിസ്കോഫ്, നിയോഡ്രിൽ, ലെറാഡിൽ, അവികോഫ് എന്നിവയെല്ലാമാണ് ഈ വിഭാഗത്തിലെ ചില ജനപ്രിയ ബ്രാൻഡുകൾ. ഇതിൽ ഫെനിറാമൈൻ എന്ന മരുന്ന് അടങ്ങിയിട്ടുണ്ട്. പ്രധാനമായും ചുമ മാറാനുള്ള മരുന്നാണിത്. കണ്ണിൽ നിന്നും വെള്ളം വരിക, മൂക്കൊലിപ്പ്, തുമ്മൽ തുടങ്ങിയ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും ഇത് സഹായിക്കുന്നു. ഇതിൽ അമോണിയം ക്ലോറൈഡും സോഡിയം സിട്രേറ്റും അടങ്ങിയിട്ടുണ്ട്.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2022 2:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/India/
കഫ് സിറപ്പ് കഴിച്ച് ഗാംബിയയിൽ കുട്ടികൾ മരിച്ച സംഭവം: സുരക്ഷിതമായ കഫ് സിറപ്പുകൾ ഏതെല്ലാം; കുട്ടികളിൽ പ്രവർത്തിക്കുന്നത് എങ്ങനെ?