ഇനി നഗ്ന വീഡിയോയോ ഫോട്ടോയോ വേണമെങ്കിൽ നിങ്ങൾ 'ഒപ്പിടണം'; പുതിയ ഫീച്ചറുമായി ആപ്പിൾ
- Published by:Vishnupriya S
- news18-malayalam
Last Updated:
സൈബർ ഫ്ലാഷിംഗിനെതിരെ കർശനമായ നടപടികൾ സ്വീകരിച്ച് ആപ്പിൾ
സൈബർ ഫ്ലാഷിംഗ് (Cyberflashing) അല്ലെങ്കിൽ ഓൺലൈനിൽ ഒരാൾ കാണാനിഷ്ടപ്പെടാതെ തന്നെ അവർക്ക്, നഗ്നചിത്രങ്ങൾ അയയ്ക്കുന്ന രീതി ലോകമെമ്പാടും നേരിടുന്ന ഒരു പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ്. ഡേറ്റിംഗ് ആപ്പായ ബംബിൾ 2022 ഡിസംബറിൽ ഇതിനെതിരെ ഒരു ക്യാംപെയ്ൻ ആരംഭിച്ചിരുന്നു. ഇക്കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപെടുത്താനും സൈബർ ഫ്ലാഷിംഗിനെ ഗുരുതരമായ കുറ്റകൃത്യമാക്കി മാറ്റാനും വേണ്ടിയായിരുന്നു ക്യാംപെയ്ൻ. ഒടുവിൽ, യുകെ സർക്കാർ സൈബർ ഫ്ലാഷിംഗ് ഒരു ക്രിമിനൽ കുറ്റമായി പ്രഖ്യാപിച്ചു.
ഇപ്പോൾ ആപ്പിളും സൈബർ ഫ്ലാഷിംഗിനെതിരെ കർശനമായ നടപടികൾ സ്വീകരിച്ചിരിക്കുകയാണ്. അനുവാദമില്ലാതെ മറ്റുള്ളവർ അശ്ലീല വീഡിയോകളും ചിത്രങ്ങളും സെൻസിറ്റീവ് കണ്ടന്റുകളും അയയ്ക്കുമ്പോൾ അത് ഉപയോക്താവിനെ അറിയിക്കുന്ന സംവിധാനമാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ഉപയോക്താവ് അനുവാദം നൽകിയാൽ മാത്രമേ ഇത്തരം കണ്ടന്റുകൾ കാണാനാകൂ. ആപ്പിളിന്റെ പുതിയ ഐഒഎസ് 17 പതിപ്പിൽ ആയിരിക്കും ഈ ഫീച്ചർ ലഭ്യമാകുക. സെപ്റ്റംബറിലോ ഒക്ടോബറിലോ ഐഒഎസ് 17 ലഭ്യമായിത്തുടങ്ങും എന്നാണ് വിവരം.
advertisement
ഉപയോക്താക്കളുടെ സുരക്ഷ വർദ്ധിപ്പിക്കാനാണ് പുതിയ ഫീച്ചർ രൂപകൽപന ചെയ്‌തിരിക്കുന്നത് എന്ന് കമ്പനി വാർത്താക്കുറിപ്പിൽ അറിയിച്ചു. ‘സെന്‍സിറ്റീവ് കണ്ടന്റ് വാണിങ്’ (Sensitive Content Warning) എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. മെസേജിങ് സംവിധാനങ്ങളിലും എയർ ഡ്രോപിലും ഫേസ് വീഡിയോ മെസെജിലുമെല്ലാം ഈ ഫീച്ചർ ആക്ടിവേറ്റാക്കാം. അതായത്, ആരെങ്കിലും നിങ്ങൾക്ക് ആവശ്യമില്ലാത്ത നഗ്നചിത്രമോ വീഡിയോയോ അയയ്‌ക്കാൻ ശ്രമിക്കുമ്പോൾ, ഈ ഫീച്ചർ ഓണാക്കിയിട്ടുണ്ടെങ്കിൽ, ഈ ചിത്രങ്ങളോ വീഡിയോകളോ തുറക്കുന്നതിന് മുമ്പ് ആപ്പിൾ അതു സംബന്ധിച്ച് ഒരു മുന്നറിയിപ്പ് നൽകും.
advertisement
ഓൺലൈനിലെ സെൻസിറ്റീവ് ഉള്ളടക്കങ്ങളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുക എന്ന ലക്ഷ്യവും പുതിയ ഫീച്ചറിനു പിന്നിലുണ്ട്. ‘സെന്‍സിറ്റീവ് കണ്ടന്റ് വാണിങ്’ എന്ന ഫീച്ചർ ഓപ്ഷണൽ ആണെന്നും പ്രൈവസ് & സെറ്റിങ്ങ്സ് ക്രമീകരണങ്ങളിൽ മാറ്റം വരുത്തി ഉപയോക്താവിന് ഇത് ആക്ടിവേറ്റാക്കാം എന്നും കമ്പനി കൂട്ടിച്ചേർത്തു. ”സെൻസിറ്റീവ് ഉള്ളടക്കങ്ങളിൽ ആപ്പിളിനോ ഏതെങ്കിലും മൂന്നാം കക്ഷിക്കോ ആക്‌സസ് ലഭിക്കുന്നില്ല” എന്നും കമ്പനി അറിയിച്ചു. പുതിയ ഹെൽത്ത് ഫീച്ചറുകളും ആപ്പിൾ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു.
advertisement
ആപ്പിൾ വാച്ച്, ഐപാഡ്, ഐഫോൺ ഉപയോക്താക്കൾക്ക് അവരുടെ വികാരങ്ങളും മാനസികാവസ്ഥകളും റെക്കോർഡ് ചെയ്യാനും വിദഗ്ധരുടെയും മറ്റുള്ളവരുടെയും ഉപദേശം തേടാനും ഈ ഫീച്ചറിലൂടെ സാധിക്കും.മാത്രമല്ല, ഹെൽത്ത് ആപ്പിലൂടെ ഉപയോക്താക്കൾക്ക് എന്തുകൊണ്ടാണ് തങ്ങൾ ഇത്തരം പ്രശ്നങ്ങൾ അനുഭവിക്കുന്നത് എന്ന് തിരിച്ചറിയാൻ സാധിക്കുകയും ഉറക്കമോ വ്യായാമമോ പോലുള്ള ജീവിതശൈലി പ്രശ്നങ്ങളുമായി അവയ്ക്ക് ബന്ധമുണ്ടോ എന്ന് മനസിലാക്കാനും സാധിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
June 08, 2023 2:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഇനി നഗ്ന വീഡിയോയോ ഫോട്ടോയോ വേണമെങ്കിൽ നിങ്ങൾ 'ഒപ്പിടണം'; പുതിയ ഫീച്ചറുമായി ആപ്പിൾ