എയർപോഡ് കേസിൽ ടച്ച് സ്‌ക്രീനുമായി ആപ്പിൾ; ആകാംക്ഷയോടെ ഉപയോക്താക്കൾ

Last Updated:

പുതുതായി പ്രസിദ്ധീകരിച്ച പേറ്റന്റ് ഉത്പന്നങ്ങളുടെ പട്ടികയിൽ അത്തരമൊരു എയർ പോഡ് ആപ്പിളിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്

എയർ പോഡിന്റെ കേസിൽ ടച്ച് സ്ക്രീൻ കൂടി ഉണ്ടെങ്കിൽ എങ്ങനെ ഇരിക്കുമെന്ന് സങ്കൽപ്പിച്ച് നോക്കൂ. എന്നാൽ ഇനി അത് വെറും സങ്കല്പമല്ല. ആപ്പിൾ അത്തരമൊരു എയർ പോഡുമായി ഉടൻ വരും എന്നാണ് റിപ്പോർട്ടുകൾ നൽകുന്ന സൂചന. പുതുതായി പ്രസിദ്ധീകരിച്ച പേറ്റന്റ് ഉത്പന്നങ്ങളുടെ പട്ടികയിൽ അത്തരമൊരു എയർ പോഡ് ആപ്പിളിന്റെ പേരിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുണ്ട്.  ഇതനുസരിച്ച് ഈ പുതിയ സാങ്കേതികവിദ്യ ഉപയോക്താക്കളെ ഓഡിയോയുടെ ഉറവിടങ്ങൾ നിയന്ത്രിക്കാനും കണക്റ്റുചെയ്‌ത ഉപകരണവുമായി ബന്ധപ്പെട്ട മറ്റ്‌ അപ്ലിക്കേഷനുകൾ ഉപയോഗിക്കാനും നിയന്ത്രിക്കാനും അനുവദിക്കുമെന്ന് മാക്‌റൂമേർസ് റിപ്പോർട്ട് ചെയ്യുന്നു.
ഐഫോൺ നിർമ്മാതാക്കൾ 2021 സെപ്റ്റംബറിൽ ഇതിന്റെ പേറ്റന്റ് ഫയൽ ചെയ്യുകയും യുഎസ് പേറ്റന്റ് ആന്റ് ട്രേഡ്മാർക്ക് ഓഫീസ് ‘Devices, Methods, and Graphical User Interface Interactions with a Headphones Case’ എന്ന തലക്കെട്ടിൽ കഴിഞ്ഞ ആഴ്ച ഇത് പ്രസിദ്ധീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
“വയർലെസ് ഹെഡ്‌ഫോണുകളുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ നിയന്ത്രണം പ്രാപ്‌തമാക്കുന്നതിന് ഒരു ഇന്ററാക്ടീവ് യൂസർ ഇന്റർഫേസ് ഉപയോഗിച്ച് ഹെഡ്‌ഫോൺ കെയ്‌സ് കോൺഫിഗർ ചെയ്യുന്നതിലൂടെ ഹെഡ്‌ഫോൺ കേസിന്റെ പ്രയോജനം വർദ്ധിപ്പിക്കാനും ഉപയോക്താവിന്റെ വയർലെസ് ഹെഡ്‌ഫോണുകളുടെ മേലുള്ള നിയന്ത്രണം മെച്ചപ്പെടുത്താനും കഴിയും,” എന്നാണ് പേറ്റന്റ് റിപ്പോർട്ടിൽ നിർമ്മാതാക്കൾ ഉത്പന്നത്തെ കുറിച്ച് സൂചിപ്പിക്കുന്നത്.
advertisement
“പരമ്പരാഗതമായ ഹെഡ്‌ഫോണുകളിൽ ചെയ്യാനാകുന്ന പോലെ തന്നെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ കഴിയുന്ന ഒരു ഹെഡ്‌ഫോൺ കെയ്‌സിന്റെ ആവശ്യകതയുണ്ടെന്നാണ് കമ്പനിയുടെ കാഴ്ചപ്പാട്. സ്‌മാർട്ട്‌ഫോണുകൾ, കമ്പ്യൂട്ടറുകൾ, മറ്റ് ഉപകരണങ്ങൾ എന്നിവയുമായി പരമ്പരാഗതമായി തന്നെ ചെയ്യാൻ കഴിയുന്ന അതേകാര്യങ്ങൾ നടപ്പിലാക്കാൻ അനുവദിക്കുന്ന അധിക പ്രോസസ്സറുകളും മെമ്മറി മൊഡ്യൂളുകളും പുതിയ ടച്ച് സ്ക്രീൻ കേസിൽ ഉൾപ്പെടുമെന്നാണ് പ്രതീക്ഷ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
എയർപോഡ് കേസിൽ ടച്ച് സ്‌ക്രീനുമായി ആപ്പിൾ; ആകാംക്ഷയോടെ ഉപയോക്താക്കൾ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement