Boycott China Trends | ചൈനീസ് ബഹിഷ്കരണ ആഹ്വാനം ശക്തം; പക്ഷേ, വൺ പ്ലസ് 8 പ്രോ വിറ്റു തിർന്നത് നിമിഷങ്ങൾക്കുള്ളിൽ

Last Updated:

#boycottchina | ചൈനീസ് സ്മാർട് ‌ഫോൺ ബ്രാൻഡ് വൺ പ്ലസിന്റെ പുതിയ സ്മാർട് ഫോണായ 'വൺ പ്ലസ് 8പ്രോ' ഇന്ത്യയിൽ വിറ്റു തീർന്നത് നിമിഷങ്ങൾക്കുള്ളിൽ

ഇന്ത്യ- ചൈന അതിർത്തി സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കണമെന്ന ആ​ഹ്വാനം രാജ്യ വ്യാപകമായി നടക്കുന്നുണ്ട്. സാമൂഹിക മാധ്യമങ്ങളിലും ബഹിഷ്കരണ ആഹ്വാനം ശക്തമാണ്. ഇതിനിടയിലും ചൈനീസ് സ്മാർട് ‌ഫോൺ ബ്രാൻഡ് വൺ പ്ലസിന്റെ പുതിയ സ്മാർട് ഫോണായ 'വൺ പ്ലസ് 8പ്രോ' ഇന്ത്യയിൽ വിറ്റു തീർന്നത് നിമിഷങ്ങൾക്കുള്ളിൽ.
പുതിയ ഐഫോണുകളേക്കാള്‍ കുറഞ്ഞ വിലയില്‍ ആമസോണില്‍ വില്‍പനയ്‌ക്കെത്തിച്ച ഫോണ്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ ആമസോണില്‍ ലഭ്യമല്ലാതായി. ഫോണ്‍ ലഭിക്കാതെ വന്നതോടെ പലരും ട്വിറ്ററില്‍ വാങ്ങാന്‍ സാധിക്കുന്നില്ലെന്ന പരാതിയുമായെത്തി.
ചൈനീസ് സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളെ ആശ്രയിക്കുന്നത് കുറയ്ക്കാന്‍ ഇന്ത്യ ഇനിയും തയ്യാറെടുത്തിട്ടില്ലായിരിക്കാം എന്നതിന്റെ തെളിവാണ് ഇത് എന്ന് ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട നിരീക്ഷിക്കുന്നു. സ്മാര്‍ട്‌ഫോണുകള്‍ ഉള്‍പ്പടെ നിരവധി ഇലക്ട്രോണിക് ഉപകരണങ്ങളും അനുബന്ധ ഉപകരണങ്ങളും നിര്‍മാണ സാമഗ്രികളും ചൈനയില്‍ നിന്നും ഇന്ത്യയിലേക്ക് വ്യാപകമായി ഇറക്കുമതി ചെയ്യുന്നുണ്ട്.
TRENDING:ADIEU DEAR SACHY | ചലച്ചിത്രലോകം സച്ചിയെ ഓർക്കുമ്പോൾ [VIDEO] Rajya Sabha Election: വോട്ട് ചെയ്യാൻ കോവിഡ് രോഗിയായ കോൺഗ്രസ് എംഎൽഎയും; എത്തിയത് പിപിഇ കിറ്റ് ധരിച്ച് [NEWS]Indo China Face off| ഇന്ത്യയുടെ ഒരിഞ്ച് ഭൂമി ആർക്കും വിട്ടുകൊടുക്കില്ല; ചൈനക്ക് ശക്തമായ മറുപടി നൽകി: പ്രധാനമന്ത്രി [NEWS]
ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സ് എന്ന വന്‍കിട കമ്പനിയുടെ ഉടമസ്ഥതയിലുള്ള ബ്രാന്‍ഡ് ആണ് വണ്‍പ്ലസ്. ഓപ്പോ, വിവോ, റിയല്‍മി, ഐക്യൂ പോലുള്ള ബ്രാന്‍ഡുകളും ബിബികെ ഇലക്ട്രോണിക്‌സിന്റേതാണ്. ഇതില്‍ വണ്‍പ്ലസ്, ഓപ്പോ, റിയല്‍മി, വിവോ എന്നിവ ഇന്ത്യയില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡുകളാണ്. ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന സിയോമി ഫോണുകളുടെയും ഉടമസ്ഥർ ചൈനീസ് കമ്പനിയാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
Boycott China Trends | ചൈനീസ് ബഹിഷ്കരണ ആഹ്വാനം ശക്തം; പക്ഷേ, വൺ പ്ലസ് 8 പ്രോ വിറ്റു തിർന്നത് നിമിഷങ്ങൾക്കുള്ളിൽ
Next Article
advertisement
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
SIR കരട് പട്ടിക പ്രസിദ്ധീകരിച്ചു; സംസ്ഥാനത്ത് 24 ലക്ഷം പേർ പുറത്ത്; ജനുവരി 22വരെ പരാതി അറിയിക്കാം
  • എസ്‌ഐആര്‍ കരട് വോട്ടര്‍പട്ടികയില്‍ 2,54,42,352 പേര്‍ ഉള്‍പ്പെട്ടതും 24 ലക്ഷം പേര്‍ ഒഴിവായതുമാണ്.

  • പട്ടികയില്‍ നിന്ന് ഒഴിവായവര്‍ ജനുവരി 22 വരെ ഫോം 6 സമര്‍പ്പിച്ച് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.

  • വോട്ടര്‍ പട്ടിക പരിശോധിക്കാന്‍ ceo.kerala.gov.in, voters.eci.gov.in, ecinet ആപ്പ് എന്നിവ ഉപയോഗിക്കാം.

View All
advertisement