ഇന്റർഫേസ് /വാർത്ത /money / പബ്ലിക് ചാർജറുകൾ ഉപയോഗിച്ചാൽ 'ജ്യൂസ് ജാക്കിംഗ്'

പബ്ലിക് ചാർജറുകൾ ഉപയോഗിച്ചാൽ 'ജ്യൂസ് ജാക്കിംഗ്'

പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന യുഎസ്ബി ചാർജിങ് പോർട്ടലുകൾ ഉപയോഗിക്കുന്നതിലൂടെ വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുണ്ട്

പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന യുഎസ്ബി ചാർജിങ് പോർട്ടലുകൾ ഉപയോഗിക്കുന്നതിലൂടെ വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുണ്ട്

പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന യുഎസ്ബി ചാർജിങ് പോർട്ടലുകൾ ഉപയോഗിക്കുന്നതിലൂടെ വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുണ്ട്

  • Trending Desk
  • 1-MIN READ
  • Last Updated :
  • Kochi [Cochin]
  • Share this:

ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ ചാർജ് വേഗത്തിൽ നഷ്ടമായാൽ പബ്ലിക് ചാർജിംഗ് സംവിധാനങ്ങളെ ആശ്രയിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ഇതിന്റെ അപകട സാധ്യതകളെക്കുറിച്ച് ഇപ്പോൾ മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് അന്വേഷണ ഏജൻസിയായ എഫ്ബിഐ ( ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ). ഇത്തരത്തിൽ പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന യുഎസ്ബി ചാർജിങ് പോർട്ടലുകൾ ഉപയോഗിക്കുന്നതിലൂടെ നമ്മുടെ വ്യക്തിഗത വിവരങ്ങൾ ചോരാൻ സാധ്യതയുണ്ട് എന്നാണ് വിവരം. ഇത്തരത്തിൽ യുഎസ്ബി ഉപയോഗിച്ചുള്ള ഹാക്കിംഗ് രീതിയെ ‘ജ്യൂസ് ജാക്കിംഗ്’ എന്നാണ് വിളിക്കുന്നത്.

എഫ്ബിഐ തങ്ങളുടെ ട്വിറ്റർ പേജിലൂടെയാണ് ഈ സന്ദേശം കൈമാറിയിരിക്കുന്നത് . ഇതിൽ വിമാനത്താവളങ്ങളിലോ ഹോട്ടലുകളിലോ ഷോപ്പിംഗ് മാളുകളിലോ സൗജന്യ യുഎസ്ബി ചാർജിംഗ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കണം എന്നാണ് ഒരു കൂട്ടം സൈബർ വിദഗ്ധർ ഉപഭോക്താക്കൾക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. പൊതു ഇടങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന യുഎസ്ബി പോർട്ടുകളിൽ പലതും വളരെ വേഗത്തിൽ ഹൈജാക്ക് ചെയ്യാൻ ഹാക്കർമാർക്ക് ഇതിനോടകം തന്നെ സാധിച്ചിട്ടുണ്ട്. ഇത്തരത്തിൽ അപഹരിക്കപ്പെട്ട പോർട്ടുകളിലേക്ക് പ്ലഗ് ചെയ്യുന്ന ഏത് ഉപകരണത്തിലും ഹാക്കർമാർ മാൽവെയർ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഇവ ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ അപഹരിക്കുന്നതിന് ഇടയാക്കുന്നു. കൂടാതെ നിങ്ങളുടെ അക്കൗണ്ടുകളുടെ ആക്സസ് ഹാക്കർമാർക്ക് ലഭിക്കുന്നതിനും ഇത് കാരണമായേക്കും.

ഇത്തരത്തിലുള്ള ചില കേസുകൾ ഇതിനോടകം തന്നെ റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് എഫ്ബിഐ ഈ മുന്നറിയിപ്പ് നൽകിയത്. യഥാർത്ഥത്തിൽ യുഎസ്ബി ടൈപ്പ് കേബിളുകള്‍ ചാര്‍ജിങ്ങിനപ്പുറം ഡാറ്റ കൈമാറ്റത്തിനും ഉപയോഗിക്കാന്‍ സാധിക്കുന്നവയാണ്. പൊതു ഇടങ്ങളിൽ ചാർജ് ചെയ്യുമ്പോൾ യുഎസ്ബി കേബിളിൽ വിവിധ സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ ഫോണിലെ സുപ്രധാന വിവരങ്ങൾ ചോർത്താൻ കഴിയും. കൂടാതെ ഇതുവഴി നിങ്ങളുടെ അക്കൗണ്ടിലെ പണം ഹാക്കർമാർ മോഷ്ടിക്കുന്ന സാഹചര്യം വരെ ഉണ്ടായേക്കാം. ഇത്തരം അപകട സാധ്യതകളാണ് പബ്ലിക് ചാർജർ ഉപയോഗിക്കുന്നതിലൂടെ എഫ്ബിഐ ചൂണ്ടിക്കാണിക്കുന്നത്.

Also Read- ന്യൂനതകൾ ചൂണ്ടിക്കാട്ടുന്നവർക്ക് 1.6 കോടി രൂപ പ്രതിഫലം പ്രഖ്യാപിച്ചു ചാറ്റ് ജിപിടി ക്രിയേറ്റർ ഓപ്പൺഎഐ

അതുകൊണ്ട് തന്നെ നിങ്ങളുടെ ഫോണിൽ ചാർജ് കഴിഞ്ഞാൽ തന്നെ സ്വന്തം ചാർജറും കേബിളും യുഎസ്ബി കോഡും ഉപയോഗിച്ച് ചാർജ് ചെയ്യുന്നതാണ് സുരക്ഷിതം എന്നും എഫ്ബിഐ ശുപാർശ ചെയ്യുന്നു. കൂടാതെ യുഎസ്ബി ചാര്‍ജിംഗ് സ്റ്റേഷന് പകരം ഒരു ഇലക്‌ട്രിക്കല്‍ ഔട്ട്ലെറ്റ് ഉപയോഗിക്കുക. ഇതുകൂടാതെ പബ്ലിക് ചാർജിങ്ങിനെ ആശ്രയിക്കാതിരിക്കാൻ നിങ്ങൾക്ക് ഒരു പവർ ബാങ്കും കയ്യിൽ കരുതാം. യാത്രയിൽ ആയിരിക്കുന്ന സമയത്ത് ഇത് വളരെ പ്രായോഗികവും സുരക്ഷിതവും ആണെന്നും ഹാക്ക് ചെയ്യപ്പെടുന്നില്ലെന്നും നിങ്ങൾക്ക് സ്വയം ഉറപ്പുവരുത്താം. അതിനാൽ ഇത്തരം ആശങ്കകൾ നിലനിൽക്കുന്നതിനാൽ ചാർജ് തീർന്ന് പണി കിട്ടാതിരിക്കാൻ ഇനി മുതൽ നമുക്ക് ആവശ്യമായ ചാർജിങ് സംവിധാനങ്ങൾ എപ്പോഴും കയ്യിൽ സൂക്ഷിക്കുന്നതായിരിക്കും ഉചിതം.

First published:

Tags: Charging, Hacking, Mobile phone