IRCTC പാസ്‌വേര്‍ഡ് മറന്നുപോയോ? ഇനി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ AskDisha 2.0 നിങ്ങളെ സഹായിക്കും
- Published by:Jayesh Krishnan
- news18-malayalam
Last Updated:
ഐആര്‍സിടിസി പാസ്‌വേര്‍ഡുകള്‍ മറന്ന് പോയ യാത്രക്കാര്‍ക്കും അവരുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ ആസ്‌ക് ദിശ 2.0യിലൂടെ സാധിക്കും.
ഐആര്‍സിടിസി വെബ്‌സൈറ്റ് വഴി ടിക്കറ്റ് ബുക്ക് ചെയ്യുന്നത് നിങ്ങൾക്ക് ബുദ്ധിമുട്ടുള്ള കാര്യമാണോ? എങ്കില്‍ ഐആര്‍സിടിസി നിങ്ങളെ സഹായിക്കാന്‍ മറ്റൊരു വഴിയുമായി എത്തിയിരിക്കുകയാണ്. ഐആര്‍സിടിസിയുടെ സ്വന്തം ചാറ്റ്‌ബോട്ടായ ആസ്‌ക് ദിശ 2.0 ആണ് തടസരഹിതമായി ടിക്കറ്റ് ബുക്ക് ചെയ്യാന്‍ നിങ്ങളെ സഹായിക്കുക. ഇംഗ്ലീഷ്, ഹിന്ദി, ഹിംഗ്ലീഷ്( ഹിന്ദിയും ഇംഗ്ലീഷും ചേര്‍ന്നത്) എന്നീ ഭാഷകള്‍ മനസ്സിലാക്കാന്‍ ഇപ്പോള്‍ ഈ വേര്‍ഷന് കഴിയും. ഇതിലൂടെ ഐആര്‍സിടിസി പാസ്‌വേര്‍ഡുകള്‍ മറന്ന് പോയ യാത്രക്കാര്‍ക്കും അവരുടെ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കും.
ഐആര്‍സിടിസിയുടെ കണക്കനുസരിച്ച്, ബീറ്റാ ടെസ്റ്റിംഗില്‍ 60 ലക്ഷം പേര്‍ ഈ സൗകര്യം ഉപയോഗിച്ചുവെന്നും 20 കോടി രൂപയുടെ ഇടപാടുകള്‍ ഇതിലൂടെ നടന്നിട്ടുണ്ടെന്നും പറയുന്നു. ബുക്കിംഗ് അഭ്യര്‍ത്ഥനകള്‍, ടിക്കറ്റ് റദ്ദാക്കല്‍ തുടങ്ങിയ അപേക്ഷകള്‍ ഉള്‍പ്പെടെ 95 ലക്ഷം ചോദ്യങ്ങളാണ് ഓഗസ്റ്റില്‍ മാത്രം ലഭിച്ചത്. ആസ്‌ക്ദിശ 2.0 ന് 88 ശതമാനം ഉപയോക്താക്കളില്‍ നിന്നും മികച്ച അഭിപ്രായം ലഭിച്ചിട്ടുണ്ട്.
advertisement
ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യല്‍, പിഎന്‍ആര്‍ സ്റ്റാറ്റസ് പരിശോധിക്കല്‍, ടിക്കറ്റ് റദ്ദാക്കല്‍, റീഫണ്ട് എന്നിവയെക്കുറിച്ചുള്ള വിവരങ്ങളെല്ലാം AskDisha 2.0 നിങ്ങള്‍ക്ക് നല്‍കുന്നതാണ്. ഒടിപി അടിസ്ഥാനമാക്കിയുള്ളതായതുകൊണ്ട് ഇതിന് ഒരു പാസ്വേര്‍ഡ് ആവശ്യമില്ല എന്നതാണ് ഏറ്റവും ഗുണകരമായ കാര്യം.
ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്താന്‍ AskDisha പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുന്നുണ്ടെന്ന് ഐആര്‍സിടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ രജനി ഹസിജ പറഞ്ഞു. ആദ്യമായി ഉപയോഗിക്കുന്ന ഉപയോക്താക്കള്‍ക്ക് ഐആര്‍സിടിസി പാസ്വേഡ് ഇല്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്ന ചരിത്രപരമായ സംരംഭമാണിതെന്നും അദ്ദേഹം പറഞ്ഞു. ഒടിപി ഉപയോഗിച്ച് എല്ലാ കാര്യങ്ങളും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളില്‍ 25 ശതമാനം പേരും ഈ ഓപ്ഷനിലേക്ക് മാറുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
advertisement
ഉപഭോക്താക്കള്‍ക്ക് പേടിഎം ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സംവിധാനവും ഐആര്‍സിടിസി അവതരിപ്പിച്ചിരുന്നു. രാജ്യത്തുടനീളമുള്ള വിവിധ റെയില്‍വേ സ്റ്റേഷനുകളില്‍ എല്ലാ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളിലും സേവനം ലഭ്യമാണ്. ഇതോടെ, യാത്രക്കാര്‍ക്ക് ഡിജിറ്റല്‍ മോഡുകള്‍ വഴി ടിക്കറ്റിനായി പണമടയ്ക്കാനും യാത്ര പൂര്‍ണമായും പണരഹിതമാക്കാനും കഴിയും.
ടച്ച് സ്‌ക്രീനുകളുള്ള ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകളാണ് റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ യാത്രക്കാര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് ഇല്ലാതെ തന്നെ ടിക്കറ്റിനായി ഡിജിറ്റല്‍ പണമിടപാട് നടത്താം.
advertisement
എടിവിഎം സ്‌ക്രീനിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്ത് യാത്രക്കാര്‍ക്ക് റിസര്‍വ് ചെയ്യാത്ത ട്രെയിന്‍ ടിക്കറ്റുകളും പ്ലാറ്റ്ഫോം ടിക്കറ്റുകളും വാങ്ങാം. യാത്രക്കാര്‍ക്ക് അവരുടെ സീസണല്‍ ടിക്കറ്റുകള്‍ പുതുക്കാനും സ്മാര്‍ട്ട് കാര്‍ഡുകള്‍ റീചാര്‍ജ് ചെയ്യാനും പേടിഎം ഓപ്ഷന്‍ നല്‍കുന്നുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 08, 2022 11:45 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
IRCTC പാസ്‌വേര്‍ഡ് മറന്നുപോയോ? ഇനി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ AskDisha 2.0 നിങ്ങളെ സഹായിക്കും