റോഡുകൾ കുഴിക്കാന്‍ വരട്ടെ; 'കോൾ ബിഫോർ യു ഡിഗ്' ആപ്പുമായി കേന്ദ്രസര്‍ക്കാര്‍
- Published by:Sarika KP
- news18-malayalam
Last Updated:
കുഴിയെടുക്കൽ ആരംഭിക്കുന്നതിന് മുൻപ്, യൂട്ടിലിറ്റി അസറ്റ് ഉടമയെ ആപ്പ് ബന്ധപ്പെടുകയും അധികൃതർക്ക് അലേർട്ടുകൾ അയക്കുകയും ചെയ്യും.
ഭൂഗർഭ കേബിളുകൾക്കും ഫൈബറുകൾക്കും കേടുപാടുകൾ സംഭവിക്കുന്നത് മൂലമുണ്ടാകുന്ന കോടിക്കണക്കിന് രൂപയുടെ നഷ്ടം നികത്തുക എന്ന ഉദ്ദേശ്യത്തോടെ പുതിയ ആപ്പ് പുറത്തിറക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ‘കോൾ ബിഫോർ യു ഡിഗ്’ എന്ന ആപ്പിനാണ് കേന്ദ്ര സർക്കാർ അംഗീകാരം നൽകിയിരിക്കുന്നത്. അടുത്ത വർഷമായിരിക്കും ആപ്പ് ലോഞ്ച് ചെയ്യുക.
ഈ ആപ്പ് എങ്ങനെയാണ് പ്രവർത്തിക്കുക എന്നതിനെക്കുറിച്ച് വിശദമായി അറിയാം.
പേരു സൂചിപ്പിക്കുന്നതു പോലെ, കുഴിയെടുക്കൽ പ്രവർത്തനങ്ങളെ (digging activities) ഏകോപിപ്പിക്കുകയും ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ, വാട്ടർ പൈപ്പ് ലൈനുകൾ, ഇലക്ട്രിക് കേബിളുകൾ, ഗ്യാസ് പൈപ്പ് ലൈനുകൾ തുടങ്ങിയവയെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യത്തോടെ ഉള്ളതാണ് ‘കോൾ ബിഫോർ യു ഡിഗ്’ ആപ്പ്. ഡിഗ്ഗിങ്ങ് ഏജൻസികൾക്കും യൂട്ടിലിറ്റി അസറ്റ് ഉടമകൾക്കും ഇടയിൽ മധ്യവർത്തിയായിട്ടാകും ഈ ആപ്പ് പ്രവർത്തിക്കുക.
കുഴിയെടുക്കൽ ആരംഭിക്കുന്നതിന് മുൻപ്, യൂട്ടിലിറ്റി അസറ്റ് ഉടമയെ ആപ്പ് ബന്ധപ്പെടുകയും അധികൃതർക്ക് അലേർട്ടുകൾ അയക്കുകയും ചെയ്യും. യൂട്ടിലിറ്റി അസറ്റ് ഉടമകളുടെ കോൺടാക്റ്റ് വിവരങ്ങൾ കുഴിയെടുക്കുന്നവർ അറിയും. യൂട്ടിലിറ്റി ഉടമകൾക്ക് കുഴിയെടുക്കുന്നവരുമായി ആശയവിനമയം നടത്തുകയും ചെയ്യാം.
advertisement
Also read-പഴയ കാറും ബൈക്കും വാങ്ങുന്നവരുടെ ശ്രദ്ധയ്ക്ക്; യൂസ്ഡ് കാർ വിപണിയിൽ പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍
കുഴിയെടുക്കുന്നവർക്കും യൂട്ടിലിറ്റി ഉടമകൾക്കും എസ്എംഎസ്, ഇമെയിൽ, ആപ്പ് നോട്ടിഫിക്കേഷൻ എന്നിവ വഴി അലേർട്ടുകൾ നൽകും. ‘ക്ലിക്ക് ടു കോൾ’ എന്ന സൗകര്യവും ഉണ്ടായിരിക്കും. ഒരു ഹെൽപ്പ് ഡെസ്ക് നമ്പർ ഇതിനായി ഉണ്ടായിരിക്കും.’കോൾ ബിഫോർ യു ഡിഗ്’ ആപ്പ് പിഎം ഗതി ശക്തി പദ്ധതിയുമായി സംയോജിപ്പിക്കുകയും ചെയ്യും.
ആപ്പിന്റെ പ്രയോജനങ്ങൾ എന്തെല്ലാം?
റോഡുകളും പൊതുസ്ഥലങ്ങളും കുഴിക്കുമ്പോൾ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുന്നത് തടയുക എന്ന ഉദ്ദേശ്യത്തോടു കൂടിയാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. അങ്ങനെ ആയിരക്കണക്കിന് കോടികൾ സർക്കാരിന് ലാഭിക്കാം. കുഴിയെടുക്കൽ പ്രവർത്തനങ്ങളുടെ സ്റ്റാറ്റസ് അറിയുന്നതിലൂടെ കരാറുകാരുടെ ജോലി നിരീക്ഷിക്കാനും സാധിക്കും. തെറ്റായ രീതിയിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നവരെ കണ്ടെത്താനും സാധിക്കും
advertisement
കുഴിയെടുക്കുന്നവർക്ക് ആപ്പിലൂടെ നിർമാണ പ്രവൃത്തികൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കാൻ സാധിക്കും. കുഴിക്കുന്ന സ്ഥലം അടയാളപ്പെടുത്താനും കഴിയും. കുഴിക്കുന്നതിന്റെ ആകെ ദൂരവും മാപ്പിൽ കാണിക്കും. എല്ലാ യൂട്ടിലിറ്റി അസറ്റുകളുടെയും ഉടമകൾക്ക് അവരുടെ അസറ്റുകൾക്ക് ചുറ്റും ഏതെങ്കിലും കുഴിയെടുക്കൽ നടക്കുന്നുണ്ടോ എന്ന് അറിയാനും നിർമാണം നടക്കുന്നുണ്ടെങ്കിൽ മുൻകരുതൽ നടപടികൾ സ്വീകരിക്കാനും കഴിയും.
ആപ്ലിക്കേഷന്റെ ഡാറ്റാബേസിൽ യൂട്ടിലിറ്റി അസറ്റ് ഉടമകളുടെ കോൺടാക്റ്റ് വിവരങ്ങൾ രേഖപ്പെടുത്താൻ കേന്ദ്രം എല്ലാ സംസ്ഥാനങ്ങളോടും ആവശ്യപ്പെട്ടിട്ടുണ്ട്. പദ്ധതിക്കായി നോഡൽ ഓഫീസർമാരെ നിയമിക്കണമെന്നും കേന്ദ്രസർക്കാർ സംസ്ഥാനങ്ങളോട് അഭ്യർത്ഥിച്ചു.
advertisement
ഗുജറാത്തിലും കേന്ദ്രഭരണ പ്രദേശമായ ദാദ്ര നഗർ ഹവേലിയിലും പരീക്ഷണാടിസ്ഥാനത്തിൽ ആപ്പ് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
December 29, 2022 10:05 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
റോഡുകൾ കുഴിക്കാന്‍ വരട്ടെ; 'കോൾ ബിഫോർ യു ഡിഗ്' ആപ്പുമായി കേന്ദ്രസര്‍ക്കാര്‍