ഇന്ത്യയിൽ 'ചാറ്റ് ജിപിടി ഗോ' ഒരു വർഷത്തേക്ക് സൗജന്യം; വമ്പൻ പ്രഖ്യാപനവുമായി ഓപ്പൺ എഐ

Last Updated:

സൗജന്യ പ്ലാനുകൾക്കും പ്ലസ് പ്ലാനുകൾക്കും ഇടയിലുള്ള വിടവ് നികത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഓപ്പൺ എഐയുടെ പ്രീമിയം എഐ ചാറ്റ്‌ബോട്ടിന്റെ താങ്ങാവുന്ന പതിപ്പാണ് ചാറ്റ് ജിപിടി ഗോ

ചാറ്റ് ജിപിടി ഗോ
ചാറ്റ് ജിപിടി ഗോ
ഇന്ത്യയിലെ ഉപയോക്താക്കൾക്കായി വമ്പൻ പ്രഖ്യാപനവുമായി ഓപ്പൺ എഐ (Open AI). കമ്പനിയുടെ മിഡ്-ടയർ എഐ സബ്‌സ്‌ക്രിപ്ഷനായ ചാറ്റ്ജിപിടി ഗോ (ChatGPT GO) ഒരു വർഷത്തേക്ക് സൗജന്യമായി ലഭിക്കും. ചൊവ്വാഴ്ച മുതൽ ഇത് നിലവിൽ വന്നു. ഇന്ത്യയിലെ ആർക്കും ഈ പ്ലാൻ ആക്ടിവേറ്റ് ചെയ്യാനും പ്രീമിയം ചാറ്റ്ജിപിടി ഫീച്ചറുകൾ സൗജന്യമായി ആസ്വദിക്കാനും കഴിയും.
പുതിയതും നിലവിലുള്ളതുമായ ഉപയോക്താക്കൾക്ക് ഈ ഓഫർ ലഭ്യമാണ്. ഗോ പ്ലാൻ സൗജന്യമാക്കാൻ സൈൻ അപ് ചെയ്യുമ്പോൾ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് അല്ലെങ്കിൽ യുപിഐ പോലെയുള്ള സാധുവായ ഒരു പേയ്‌മെന്റ് രീതി ചേർക്കാൻ ഓപ്പൺ എഐ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നുണ്ട്.
എന്താണ് ചാറ്റ്ജിപിടി ഗോ?
സൗജന്യ പ്ലാനുകൾക്കും പ്ലസ് പ്ലാനുകൾക്കും ഇടയിലുള്ള വിടവ് നികത്തുന്നതിനായി രൂപകൽപ്പന ചെയ്തിരിക്കുന്ന ഓപ്പൺ എഐയുടെ പ്രീമിയം എഐ ചാറ്റ്‌ബോട്ടിന്റെ താങ്ങാവുന്ന പതിപ്പാണ് ചാറ്റ് ജിപിടി ഗോ. സാധാരണ പ്രതിമാസം 400 രൂപയാണ് ഇതിന് നൽകേണ്ടിയിരുന്നത്. വേഗതയേറിയ പ്രതികരണങ്ങൾ, ഉയർന്ന സന്ദേശ പരിധികൾ, ഏറ്റവും പുതിയ ജിപിടി-5 മോഡൽ നൽകുന്ന നൂതനമായ സംവിധാനങ്ങൾ എന്നിവ ഇത് വാഗ്ദാനം ചെയ്യുന്നു.
advertisement
ചാറ്റ് ജിപിടി ഗോ ഉപയോഗിച്ച് ഉപയോക്താക്കൾക്ക് എന്തുചെയ്യാൻ കഴിയും?
  • ചിത്രങ്ങൾ ഉണ്ടാക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്യുക
  • എഐ വിശകലത്തിനായി ഫയലുകൾ(PDFകൾ, ഡോക്‌സ്, സ്‌പ്രെഡ്ഷീറ്റുകൾ) അപ് ലോഡു ചെയ്യുക
  • ദൈർഘ്യമേറിയ സംഭാഷണങ്ങളും വലിയ ഡാറ്റാസെറ്റുകളും കൈകാര്യം ചെയ്യുക.
  • മികച്ച പ്രതികരണങ്ങൾ നേടുക
  • വ്യക്തിപരമായ കാര്യങ്ങൾക്കായി ബിൽറ്റ്-ഇൻ മെമ്മറി ഉപയോഗിക്കുക.
സൗജന്യ ചാറ്റ് ജിപിടി ഗോ പ്ലാൻ ക്ലെയിം ചെയ്യേണ്ടത് എങ്ങനെ?
  • നിങ്ങളുടെ ഫോണിൽ ചാറ്റ്ജിപിടി വെബ്‌സൈറ്റ് സന്ദർശിക്കുക അല്ലെങ്കിൽ ചാറ്റ്ജിപിടി ആപ്പ് തുറക്കുക.
  • ലോഗിൻ ചെയ്യുക അല്ലെങ്കിൽ പുതിയ അക്കൗണ്ട് തുറക്കുക(ഗൂഗിൾ ലോഗിനും ഉപയോഗിക്കാം)
  • നിങ്ങളുടെ പ്രൊഫൈൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക ഇതിന് ശേഷം സെറ്റിംഗ് എടുത്ത് സബ്‌സ്‌ക്രിപ്ഷനിൽ ക്ലിക്ക് ചെയ്യുക
  • ഇതിന് ശേഷം ഇന്ത്യ പ്രൊമോഷൻ പ്രത്യക്ഷപ്പെട്ടതിന് ശേഷം ചാറ്റ്ജിപിടി ഗോ പ്ലാൻ തിരഞ്ഞെടുക്കുക.
  • അതിന് ശേഷം പേയ്‌മെന്റ് ഏതാണെന്ന് ചേർക്കുക.
  • ശേഷം ആവശ്യപ്പെട്ടാൽ നിങ്ങളുടെ അക്കൗണ്ട് ഇമെയിൽ വഴിയോ ഒടിപി വഴിയോ വേരിഫൈ ചെയ്യുക.
  • ഇത് ആക്ടിവേറ്റ് ആയിക്കഴിഞ്ഞാൽ നിങ്ങളുടെ അക്കൗണ്ട് അപ്പോൾ തന്നെ ഗോ പ്ലാനിലേക്ക് മാറ്റപ്പെടും. ഇതിന് 12 മാസത്തേക്ക് സാധുതയുണ്ടാകും.
advertisement
നിലവിൽ ചാറ്റ്ജിപിടി ഗോ സബ്‌സ്‌ക്രൈബ് ചെയ്തവർക്കും ഈ സൗജന്യ ഓഫറിലേക്ക് സ്വയമേവ അപ്‌ഗ്രേഡ് ചെയ്യപ്പെടുന്നതായിരിക്കും. ആദ്യത്തേത്ത് റദ്ദാക്കേണ്ടതില്ല.
'ചാറ്റ്ജിപിടി ഗോ'യുടെ സവിശേഷതകൾ
  • വേഗത്തിൽ പ്രതികരിക്കാൻ ശേഷിയുള്ള ജിപിടി-5 ആക്‌സസ് ആണ് ഇതിനുള്ളത്.
  • ഇതിലുള്ള പ്രതിദിന സന്ദേശ, ഫയൽ പരിധികൾ വർധിപ്പിച്ചിട്ടുണ്ട്.
  • ചിത്രങ്ങൾ സൃഷ്ടിക്കാനും ഫയൽ അപ്ലോഡ് ചെയ്യാനും കഴിയും.
  • ദൈർഘമേറിയതും മികച്ചതുമായ ചാറ്റുകൾക്കു വേണ്ടി വ്യക്തിഗതമാക്കിയ മെമ്മറി
  • ഡിമാൻഡ് കൂടുതലുള്ള സമയങ്ങളിൽ മുൻഗണന ആക്‌സസ് ചെയ്യാനുള്ള സംവിധാനം
ചാറ്റ് ജിപിടി ഗോയിൽ ഉൾപ്പെടുത്താത്തത് എന്തൊക്കെ?
advertisement
  • ഓപ്പൺഎഐ എപിഐ ആക്‌സസ്(ഈ സേവനം ഇപ്പോഴും പണമടച്ചുള്ള സേവനമാണ്)
  • പഴയ മോഡലുകളായ ജിപിടി-4 ടർബോ, ജിപിടി -4ഒ
  • മൂന്നാം കക്ഷി കണക്ടറുകളും വീഡിയോ ജനറേഷൻ ടൂളായ സോറയും
  • ജിപിടി-5ന്റെ തിങ്കിംഗ് മോഡിന്റെ മാനുവലായുള്ള നിയന്ത്രണം.
സൗജന്യ ചാറ്റ്ജിപിടി ഗോ സൗജന്യമായി നൽകുമ്പോൾ ഓപ്പൺഎഐ ഒരു പേയ്‌മെന്റ് രീതി ആവശ്യപ്പെടുന്നത് എന്തുകൊണ്ട്?
വേരിഫിക്കേഷൻ: നിങ്ങളുടെ ഐഡന്റിറ്റിയും ലൊക്കേഷനും സ്ഥിരീകരിക്കാൻ ഇത് സഹായിക്കുന്നു. സ്പാം അല്ലെങ്കിൽ ദുരുപയോഗം കുറയ്ക്കുന്നു.
ഓട്ടോമാറ്റിക് ബില്ലിംഗ്: ഒരു വർഷം കഴിഞ്ഞ് സൗജന്യ സേവനം അവസാനിച്ചാൽ നിങ്ങൾ അത് റദ്ദാക്കുന്നില്ലെങ്കിൽ ഓപ്പൺഎഐയ്ക്ക് സ്റ്റാൻഡേർഡ് ബില്ലിംഗ് പുനഃരാരംഭിക്കാൻ കഴിയും.
advertisement
നിങ്ങൾക്ക് സൗജന്യ സേവനം മാത്രമാണ് ആവശ്യമുള്ളെങ്കിൽ അപ്രതീക്ഷിതമായി പണം പിടിക്കുന്നത് ഒഴിവാക്കാൻ 12 മാസത്തെ കാലയളവ് അവസാനിക്കുന്നതിന് മുമ്പ് ഓട്ടോ-റിന്യൂവൽ പ്രവർത്തനരഹിതമാക്കുകയോ റദ്ദാക്കാൻ ഒരു ഓർപ്പെടുത്തൽ സജ്ജമാക്കുകയോ ചെയ്യണം.
ചാറ്റ് ജിപിടി ഗോ ഇന്ത്യയിൽ സൗജന്യമാക്കിയത് എന്തുകൊണ്ട്?
ഇന്ത്യ നിവിൽ ഓപ്പൺഎഐയുടെ രണ്ടാമത്തെ വലിയ ഉപഭോക്തൃ രാജ്യമാണ്. അമേരിക്കയാണ് ഒന്നാമത്. രാജ്യത്തെ ഡെവലപ്പർമാർ, വിദ്യാർഥികൾ, സംരംഭകർ എന്നിവർ പഠനം, കോഡിംഗ്, ഗവേഷണം, ബിസിനസ് ഓട്ടോമേഷൻ എന്നിവയ്ക്കായി ചാറ്റ്ജിപിടി ഉപയോഗിച്ചു വരുന്നുണ്ട്.
കൂടുതൽ ആളുകളെ ഇതിലേക്ക് പരിചയപ്പെടുത്തുന്നതിനും ഇന്ത്യൻ ഉപഭോക്താക്കളുടെ ഉത്സാഹവും സർഗാത്മകതയും ആഘോഷിക്കുന്നതുമായാണ് ഈ സംരംഭമെന്ന് ഓപ്പൺ എഐ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ 'ഇന്ത്യഎഐ' എന്ന ദൗത്യത്തിന് പിന്തുണയേകി ഇന്ത്യയുടെ എഐ സാക്ഷരതയ്ക്കും നവീകരണത്തിനും പിന്തുണ നൽകാനും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഇന്ത്യയിൽ 'ചാറ്റ് ജിപിടി ഗോ' ഒരു വർഷത്തേക്ക് സൗജന്യം; വമ്പൻ പ്രഖ്യാപനവുമായി ഓപ്പൺ എഐ
Next Article
advertisement
ഇന്ത്യയിൽ 'ചാറ്റ് ജിപിടി ഗോ' ഒരു വർഷത്തേക്ക് സൗജന്യം; വമ്പൻ പ്രഖ്യാപനവുമായി ഓപ്പൺ എഐ
ഇന്ത്യയിൽ 'ചാറ്റ് ജിപിടി ഗോ' ഒരു വർഷത്തേക്ക് സൗജന്യം; വമ്പൻ പ്രഖ്യാപനവുമായി ഓപ്പൺ എഐ
  • ഓപ്പൺ എഐ ഇന്ത്യയിൽ \'ചാറ്റ് ജിപിടി ഗോ\' ഒരു വർഷത്തേക്ക് സൗജന്യമായി നൽകുന്നു.

  • ഇന്ത്യയിലെ ഉപയോക്താക്കൾക്ക് പ്രീമിയം ചാറ്റ്‌ബോട്ടിന്റെ സൗജന്യ ആസ്വാദനം ലഭിക്കും.

  • ചാറ്റ് ജിപിടി ഗോ പ്ലാൻ ആക്ടിവേറ്റ് ചെയ്യാൻ സാധുവായ പേയ്‌മെന്റ് രീതി ആവശ്യമാണ്.

View All
advertisement