DALL-E | വാക്കുകൾ ചിത്രങ്ങളാക്കി മാറ്റുന്ന അത്ഭുതം; ഡാൽ-ഇ സേവനം ഇനി എല്ലാവർക്കും ലഭ്യം

Last Updated:

നിർമ്മിത ബുദ്ധിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ പ്രോഗ്രാം നിലവിൽ 15 ലക്ഷത്തോളം ആളുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്

നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് - എഐ) ഉപയോഗിച്ച് ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന സംവിധാനമായ ഡാൽ-ഇ (DALL-E) ഇനി മുതൽ എല്ലാവർക്കും ഉപയോഗിക്കാം. കാത്തിരിക്കാതെ എല്ലാവർക്കും ഉടനടി ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ സംവിധാനം ലഭ്യമാക്കി തുടങ്ങിയതായി ഉടമകളായ ഓപ്പൺഎഐ അറിയിച്ചു. ടെക്സ്റ്റിൽ നിന്ന് ചിത്രങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന സംവിധാനമാണിത്.
ബീറ്റാ പതിപ്പിൽ തന്നെ ഈ ടെക്സ്റ്റ് ടു ഇമേജ് ജനറേറ്റർ തുടരുമെന്നാണ് വിവരം. കാത്തിരിപ്പ് കാലയളവുള്ള രീതിയിൽ ബാധകമായ അതേ നിരക്ക് തന്നെയായിരിക്കും ഈ സേവനം ഉപയോഗിക്കാൻ നൽകേണ്ടി വരിക. ആദ്യമായി ഉപയോഗിക്കുന്നവർക്ക് നിശ്ചിത തുകയുടെ ക്രെഡിറ്റ് ലഭിക്കുകയും ചെയ്യും.
ബുധനാഴ്ച മുതൽ ഡാൽ-ഇ ബീറ്റാ പതിപ്പിൻ്റെ കാത്തിരിപ്പ് കാലയളവ് ഒഴിവാക്കിയെന്നും ആളുകൾക്ക് സൈൻ അപ്പ് ചെയ്ത് ഉടൻ തന്നെ സേവനം ഉപയോഗിച്ച് തുടങ്ങാമെന്നും കമ്പനി പത്രക്കുറിപ്പിൽ അറിയിച്ചു.
നിർമ്മിത ബുദ്ധിയെ അടിസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഈ പ്രോഗ്രാം നിലവിൽ 15 ലക്ഷത്തോളം ആളുകൾ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്ക്. ഇവർ ഓരോ ദിവസവും ഇരുപത് ലക്ഷത്തോളം ചിത്രങ്ങൾ ഇതുപയോഗിച്ച് സൃഷ്ടിക്കുന്നതായും കണക്കാക്കപ്പെടുന്നു.
advertisement
ഡാൽ-ഇ പോലെ സങ്കീർണ്ണമായ ഒരു സംവിധാനം ഉപയോഗപ്പെടുത്താനും ദുരുപയോഗം ചെയ്യാനുമുള്ള വഴികൾ മനസ്സിലാക്കിക്കൊണ്ടു തന്നെ അതിൻ്റെ ഉപയോഗം വ്യാപകമാക്കുന്നതിന് ഐറ്ററേറ്റീവ് ഡിപ്ലോയ്മെൻ്റ് രീതിയാണ് സഹായകരമായതെന്ന് ഓപ്പൺഎഐ വ്യക്തമാക്കി.
ദുരുദ്ദേശത്തോടെയുള്ള ചിത്രങ്ങൾ സൃഷ്ടിച്ചുകൊണ്ട് പ്രോഗ്രാം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന ആളുകളെ തടയാൻ എഞ്ചിനിയർമാർ ശ്രമിച്ചുവരികയായിരുന്നു. പ്രായോഗിക സാഹചര്യങ്ങളിൽ നിന്ന് പ്രശ്നങ്ങളെ മനസ്സിലാക്കി അവ തിരുത്തിയതോടെയാണ് സംവിധാനം മെച്ചപ്പെടുത്താനും കൂടുതൽ ആളുകളിലേക്ക് അത് എത്തിക്കാനും കഴിഞ്ഞതെന്ന് കമ്പനി പറഞ്ഞു.
കഴിഞ്ഞ മാസങ്ങളിൽ ഡാൽ-ഇയുടെ ഫിൽട്ടറുകൾ കമ്പനി കൂടുതൽ ശക്തമാക്കി മാറ്റിയിരുന്നു. ലൈംഗികതയും ആക്രമണോത്സുകതയും നിറഞ്ഞ ചിത്രങ്ങൾ ഒഴിവാക്കാൻ ഇത് സഹായിച്ചു. തങ്ങളുടെ ഉള്ളടക്ക നയം ലംഘിക്കുന്ന മറ്റു തരത്തിലുള്ള ചിത്രങ്ങൾ സൃഷ്ടിക്കുന്നത് തടയാനും ദുരുപയോഗം തടയാനുള്ള പുതിയ സങ്കേതങ്ങൾ വികസിപ്പിക്കാനും ഇത് സഹായിച്ചതായി കമ്പനി അവകാശപ്പെടുന്നു.
advertisement
ഈ വർഷം ഏപ്രിൽ മുതലാണ് ഡാൽ-ഇ ഉപയോക്താക്കൾക്ക് ലഭ്യമായി തുടങ്ങിയത്. ആദ്യഘട്ടത്തിൽ, തിരഞ്ഞെടുക്കപ്പെട്ട 200 കലാകാരന്മാർക്കും ഗവേഷകർക്കുമാണ് പ്രോഗ്രാമിൻ്റെ പ്രിവ്യൂ ലഭ്യമായത്. ജൂലൈയിലാണ് ഉൽപ്പന്നത്തിൻ്റെ ബീറ്റാ പതിപ്പ് ലഭ്യമായത്. അതിൻ്റെ നിരക്ക് തന്നെയാണ് ഇപ്പോഴും തുടരുന്നത്.
ഉൽപ്പന്നം അവതരിപ്പിക്കപ്പെട്ടതു മുതൽ, ക്ഷണം ലഭിക്കുന്നവർക്ക് മാത്രമേ ഉപയോഗിക്കാൻ കഴിയുമായിരുന്നുള്ളൂ. എല്ലാവർക്കും ഉപയോഗിക്കാൻ കഴിയുന്ന രീതി നിലവിൽ വന്നതോടെ ഇതിനും മാറ്റം വന്നു. ഇതോടെ സ്റ്റേബിൾ ഡിഫ്യൂഷൻ, മിഡ്ജേർണി തുടങ്ങിയ സോഫ്റ്റ്‌വെയറുകളുടെ ഗണത്തിലേക്കാണ് ഡാൽ-ഇയും ചേരുന്നത്.
advertisement
ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങളോ വ്യാജ ചിത്രങ്ങളോ നിർമ്മിക്കാനുള്ള ശ്രമങ്ങളെ തടയുന്നതു വഴി, മറ്റു പ്രോഗ്രാമുകളിൽ നിന്ന് വ്യത്യസ്തമായ മാർഗ്ഗമാണ് ഡാൽ-ഇ സ്വീകരിക്കുന്നത്. വിവിധ ഉപഭോക്താക്കളുമായി ബന്ധപ്പെട്ട് തങ്ങളുടെ എപിഐ നിലവിൽ ടെസ്റ്റ് ചെയ്തു വരികയാണ്. ഈ ശക്തമായ സംവിധാനം ഉപയോഗിച്ച് ആപ്പുകൾ നിർമ്മിക്കാൻ കഴിയും വിധം ഡെവലപ്പർമാർക്കും ബിസിനസുകൾക്കും വൈകാതെ ഇത് ലഭ്യമാക്കാൻ കഴിയുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.
മലയാളം വാർത്തകൾ/ വാർത്ത/Tech/
DALL-E | വാക്കുകൾ ചിത്രങ്ങളാക്കി മാറ്റുന്ന അത്ഭുതം; ഡാൽ-ഇ സേവനം ഇനി എല്ലാവർക്കും ലഭ്യം
Next Article
advertisement
Monthly Horoscope October 2025 | കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും ഉണ്ടാകും ; സ്വപ്നങ്ങൾ യാഥാർത്ഥ്യമാകും : മാസഫലം അറിയാം
  • മിഥുനം രാശിക്കാര്‍ക്ക് കരിയര്‍ പുരോഗതിയും സാമൂഹിക ബന്ധങ്ങളില്‍ വളര്‍ച്ചയും കാണാന്‍ കഴിയും.

  • ഇടവം രാശിക്കാര്‍ക്ക് സാമ്പത്തിക കാര്യങ്ങളില്‍ പുരോഗതിയും പ്രണയത്തില്‍ ഐക്യവും കാണാനാകും.

  • കുംഭം രാശിക്കാര്‍ ആത്മീയമായും സാമൂഹികമായും വളരും. മൊത്തത്തിലുള്ള ക്ഷേമം ശ്രദ്ധിക്കുക.

View All
advertisement