ഓപ്പൺഎഐ യുടെ 'വിസ്പർ' നിർമിതബുദ്ധി സംവിധാനത്തിലെ പിഴവ് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഗവേഷകർ കണ്ടെത്തി

Last Updated:

കൃത്യതാപരിശോധനയ്ക്കിടയിൽ ഓപ്പൺഎഐ ഇന്ത്യൻഭാഷകളിലെ സ്വരചിഹ്നങ്ങൾ പാടേ ഒഴിവാക്കുന്നതായാണ് ഇവർ കണ്ടെത്തിയത്

ഓപ്പൺഎഐയുടെ നിർമ്മിതബുദ്ധി സംവിധാനത്തിലെ പിഴവ് കണ്ടെത്തി ഡിജിറ്റൽ യൂണിവേഴ്സിറ്റി ഗവേഷകർ. ഓപ്പൺ എഐ പുറത്തിറക്കിയ വിസ്പർ എന്ന നിർമ്മിതബുദ്ധി സംവിധാനത്തിന്റെ ഗുണനിലവാരപരിശോധനാഘട്ടത്തിലെ നിർണ്ണായകമായ പിഴവ് കണ്ടെത്തിയിരിക്കുകയാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ ഗവേഷകർ. സംസാരം എഴുത്താക്കി മാറ്റുന്നതിൽ എഐ മോഡലുകൾ എത്രമാത്രം കൃത്യത പാലിക്കുന്നുണ്ടെന്ന് ഓട്ടോമാറ്റിക്കായി പരിശോധിച്ചറിഞ്ഞിട്ടാണ് കമ്പനികൾ ഇത് പൊതു ഉപയോഗത്തിനായി നൽകുന്നത്.
എന്നാൽ ഈ പരിശോധനയിലെ പിഴവുമൂലം മലയാളമടക്കമുള്ള ഇന്ത്യൻ ഭാഷകളിലെ എഐ സംവിധാനത്തിന്റെ കൃത്യത യഥാർത്ഥത്തിലുള്ളതിനേക്കാൾ മെച്ചമാണെന്നാണ് ഓപ്പൺഎഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിനെയാണ് കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ ഡോ. എലിസബത്ത് ഷേർളി നേതൃത്വം കൊടുക്കുന്ന വിർച്വൽ റിസോഴ്സ് സെന്റർ ഫോർ ലാംഗ്വേജ് കമ്പ്യൂട്ടിങ്ങ് (VRCLC) കേന്ദ്രത്തിലെ ഗവേഷകരായ കാവ്യ മനോഹർ, ലീന ജി പിള്ള എന്നിവർ ചോദ്യം ചെയ്തിരിക്കുന്നത്. ഇത് തെളിയിക്കുന്ന പരീക്ഷണഫലങ്ങളുള്ള ഗവേഷണപ്രബന്ധം ഫ്ലോറിഡയിൽ വെച്ചു ഈ മാസം നടക്കുന്ന എംപിരിക്കൽ മെതേഡ്സ് ഇൻ നാച്ചുറൽ ലാംഗ്വേജ് പ്രോസസിങ്ങ് (EMNLP 2024) എന്ന അന്താരാഷ്ട്ര കോൺഫറൻസിലേയ്ക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഇതിനുള്ള അംഗീകാരമായി അസോസിയേഷൻ ഓഫ് കമ്പ്യൂട്ടേഷണൽ ലിംഗ്വിസ്റ്റിക്സിന്റെ ഗ്രാന്റും ലഭിക്കുകയുണ്ടായി.
advertisement
കൃത്യതാപരിശോധനയ്ക്കിടയിൽ ഓപ്പൺഎഐ ഇന്ത്യൻഭാഷകളിലെ സ്വരചിഹ്നങ്ങൾ പാടേ ഒഴിവാക്കുന്നതായാണ് ഇവർ കണ്ടെത്തിയത്. ഉദാഹരണത്തിന് മലയാളത്തിലെ എഴുത്തിൽ സ്വരചിഹ്നങ്ങളും ചന്ദ്രക്കലയും ഇല്ലെങ്കിൽ ‘ഡിജിറ്റൽ യൂണിവേഴ്സിറ്റി’ എന്നത് ‘ഡ ജ റ റ ൽ യ ണ വ ഴ സ റ റ’ എന്നായി മാറും. ചിഹ്നങ്ങൾ പരിശോധനയ്ക്ക് വിധേയമാക്കാത്തതുകൊണ്ട് അതിൽ കടന്നുകൂടുന്ന തെറ്റുകളെ ഒരിക്കലും കണ്ടെത്താനാവാതെ വരുന്നുവെന്നാണ് ഇവർ തിരിച്ചറിഞ്ഞ പ്രശ്നം. ഇതേ പിഴവുകൾ മെറ്റ അവരുടെ എഐ മോഡലുകളുടെ പരിശോധനയിൽ പിന്നീട് ആവർത്തിക്കുന്നതായും ഇവർ കണ്ടെത്തി.
advertisement
പ്രാദേശിക ഭാഷകളിലെ എഐ കമ്പ്യൂട്ടിങ്ങ് ഇംഗ്ലീഷ് പോലെയുള്ള ഭാഷകളിൽ നിന്നും വളരെ വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ ഭാഷാപരമായ സവിശേഷതകൾക്ക് ശ്രദ്ധ കൊടുത്തുകൊണ്ടുള്ള പ്രവർത്തനങ്ങളാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റിയിലെ ഈ ഭാഷാഗവേഷണകേന്ദ്രം നടപ്പിൽ വരുത്തുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഓപ്പൺഎഐ യുടെ 'വിസ്പർ' നിർമിതബുദ്ധി സംവിധാനത്തിലെ പിഴവ് ഡിജിറ്റൽ യൂണിവേഴ്സിറ്റി ഗവേഷകർ കണ്ടെത്തി
Next Article
advertisement
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
ഭാര്യ പിണങ്ങിപ്പോയതിന് ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ
  • മലപ്പുറം: ഭാര്യാപിതാവിനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച യുവാവ് അറസ്റ്റിൽ.

  • അബ്ദുല്‍സമദ് ബൈക്കില്‍ സഞ്ചരിച്ച ഭാര്യാപിതാവിനെ കാറിടിച്ച് വീഴ്ത്തി.

  • പൂക്കോട്ടുംപാടം പൊലീസ് പ്രതിയെ പിടികൂടി കോടതിയില്‍ ഹാജരാക്കി.

View All
advertisement