മൊബൈൽ ഫോണ്‍ രാത്രി മുഴുവന്‍ ചാർജിലിടുന്നവര്‍ അറിയാന്‍
- Published by:Sneha Reghu
- news18-malayalam
Last Updated:
മൊബൈൽ ചാര്‍ജ് ചെയ്യുമ്പോള്‍ വരുത്തുന്ന ചില തെറ്റുകള്‍ ഫോണിന്റെ ബാറ്ററിയുടെ ആയുസിനെ ബാധിക്കും
നമ്മുടെ നിത്യജീവിതത്തിന്റെ അവിഭാജ്യഘടകമായി മൊബൈല്‍ ഫോണ്‍ മാറിക്കഴിഞ്ഞു. മൊബൈല്‍ ഫോണില്ലാത്ത ജീവിതത്തെക്കുറിച്ച് പലര്‍ക്കും ചിന്തിക്കാന്‍ കൂടി കഴിയില്ല. തടസങ്ങളില്ലാതെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കണമെന്നാഗ്രഹിക്കുന്നവര്‍ അവയുടെ ബാറ്ററി കൃത്യമായ ഇടവേളകളില്‍ ചാര്‍ജ് ചെയ്യേണ്ടത് അനിവാര്യമാണ്. എന്നാല്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്ന കാര്യത്തിലും ചില തെറ്റിദ്ധാരണകള്‍ നിലനില്‍ക്കുന്നുണ്ട്. അവയെന്തെല്ലാമാണെന്ന് പരിശോധിക്കാം.
ഫോണ്‍ ചാര്‍ജ് ചെയ്യുമ്പോള്‍ നിങ്ങള്‍ വരുത്തുന്ന ചില തെറ്റുകള്‍ ഫോണിന്റെ ബാറ്ററിയുടെ ആയുസിനെ സാരമായി ബാധിക്കും. ചിലര്‍ രാത്രിമുഴുവന്‍ ഫോണ്‍ ചാര്‍ജിനിടാറുണ്ട്. ഇത് മൊബൈല്‍ ഫോണ്‍ ബാറ്ററിയുടെ ആയുസ് കുറയ്ക്കും. നിലവിലെ സ്മാര്‍ട്ട് ഫോണുകളില്‍ ലിഥിയം-അയണ്‍ ബാറ്ററിയാണ് ഉപയോഗിച്ചുവരുന്നത്. കാര്യക്ഷമത കൂടിയ ബാറ്ററികളാണിവയെങ്കിലും ചില പരിമിതികളും ഇവയ്ക്കുണ്ട്.
ചാര്‍ജ് ചെയ്യാതെ പൂര്‍ണമായും സ്വിച്ച് ഓഫ് ആകുന്നത് വരെ ഫോണ്‍ ഉപയോഗിക്കുന്നത് ബാറ്ററിയേയും ഫോണിന്റെ കാര്യക്ഷമതയേയും ബാധിക്കുമെന്ന് വിദഗ്ധര്‍ പറയുന്നു. കൂടാതെ ബാറ്ററി 100 ശതമാനം ചാര്‍ജ് ആയതിന് ശേഷവും ഫോണ്‍ ചാര്‍ജ് ചെയ്തുകൊണ്ടിരിക്കുന്നതും ഫോണ്‍ ബാറ്ററിയുടെ ആയുസ് കുറയ്ക്കും. ഇതിലൂടെ ഫോണ്‍ അമിതമായി ചൂടാകാനും ചില സാഹചര്യങ്ങളില്‍ പൊട്ടിത്തെറിക്കുകയും ചെയ്യുമെന്ന് വിദഗ്ധര്‍ പറയുന്നു.
advertisement
മണിക്കൂറുകളോളം മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യരുതെന്ന് വിദഗ്ധര്‍ പറയുന്നു. പൂര്‍ണമായി ചാര്‍ജ് ആയാലുടന്‍ ചാര്‍ജ് ചെയ്യുന്നത് നിര്‍ത്തണം. ഫോണ്‍ പൂര്‍ണമായും ചാര്‍ജ് ആയാല്‍ ഓട്ടോമാറ്റിക് ആയി ചാര്‍ജിംഗ് നിലയ്ക്കുന്ന സംവിധാനം ഇന്ന് നിരവധി ഫോണുകളില്‍ ലഭ്യമാണ്. എന്നാല്‍ ഇവയെ പൂര്‍ണമായി വിശ്വസിക്കാനാകില്ല. അതിനാല്‍ നിശ്ചിതപരിധി കഴിഞ്ഞാല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നത് അവസാനിപ്പിക്കണം.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
January 25, 2025 7:28 AM IST