എക്സിൽ ഐഡി കാർഡ് ഉപയോഗിച്ചുളള വെരിഫിക്കേഷൻ അവതരിപ്പിച്ച് ഇലോൺ മസ്ക്; ഫേക്ക് അക്കൗണ്ടുകൾ തടയാൻ നീക്കം

Last Updated:

പ്രീമിയം ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഇലോൺ മസ്‌ക് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്

X
X
സർക്കാർ അം​ഗീകൃത തിരിച്ചറിയൽ രേഖ അടിസ്ഥാനമാക്കിയുള്ള വെരിഫിക്കേഷൻ (ID-based verification) സംവിധാനം അവതരിപ്പിച്ച് ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള എക്‌സ് (മുൻപത്തെ ട്വിറ്റർ). ‌ പ്രീമിയം ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഇലോൺ മസ്‌ക് പുതിയ ഫീച്ചർ അവതരിപ്പിച്ചിരിക്കുന്നത്. വ്യാജ അക്കൗണ്ടുകൾ വർധിച്ചു വരുന്നത് തടയാനാണ് പുതിയ നീക്കം. യൂറോപ്യൻ യൂണിയൻ, യുകെ ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽ ഈ സൗകര്യം ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ഇസ്രായേൽ കമ്പനിയായ Au10tix-മായി സഹകരിച്ചാണ് എക്‌സ് പുതിയ ഫീച്ചർ അവതരിപ്പിക്കുന്നത്.
അപകടകരമായ അക്കൗണ്ടുകളിൽ നിന്നോ സ്പാം അക്കൗണ്ടുകളിൽ നിന്നോ സംരക്ഷണം നൽകുക, പ്ലാറ്റ്‌ഫോമിന്റെ വിശ്വാസ്യത നിലനിർത്തുക തുടങ്ങിയ കാര്യങ്ങൾക്ക് ആവശ്യമായ നടപടികളും സ്വീകരിച്ചേക്കുമെന്ന് എക്‌സ് വ്യക്തമാക്കി. ഈ ഐഡി വേരിഫിക്കേഷൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് ഭാവിയിൽ എക്സ് വാ​ഗ്ദാനം ചെയ്യുന്ന അധിക ആനുകൂല്യങ്ങൾ ലഭിക്കും എന്നും കമ്പനി അറിയിച്ചു. ഉപയോക്താക്കൾ ഐഡി വേരിഫിക്കേഷൻ ചെയ്ത് കഴിഞ്ഞാൽ ഉടൻ തന്നെ ബ്ലൂ ചെക്ക്മാർക്കിൽ പോപ്പ് അപ്പ് സന്ദേശം ലഭിക്കും. വ്യക്തിപരമായ അക്കൗണ്ടുകൾക്കാകും ഈ ഫീച്ചർ ലഭ്യമാകുക.
advertisement
കമ്പനികളുടെയോ ബിസിനസുകളുടെയോ അക്കൗണ്ടുകൾക്ക് ഇപ്പോൾ ഈ ഫീച്ചർ ലഭ്യമാകില്ലെന്നും കമ്പനി അറിയിച്ചു. ഇലോൺ മസ്‌ക് ട്വിറ്ററിന്റെ ലോഗോ ‘എക്‌സ്’ എന്നാക്കി അപ്‌ഡേറ്റ് ചെയ്തതിൽ ഇപ്പോഴും പല ഉപഭോക്താക്കളും അത്ര തൃപ്തരല്ല. കാരണം ആ പഴയ നീല പക്ഷിയെ മറക്കാൻ ഇപ്പോഴും പലർക്കും സാധിച്ചിട്ടില്ല. കൂടാതെ എക്സ് വീഡിയോകൾ (പോൺ വീഡിയോകൾ) ആണെന്നു കരുതി പല രക്ഷിതാക്കളും ഈ ഐക്കൺ തെറ്റിദ്ധരിക്കാനുള്ള സാധ്യതയും പലരും ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനെക്കുറിച്ച് ഇപ്പോഴും പല ചർച്ചകളും നടന്നിരുന്നു. പുതിയ ലോഗോയുമായി ബന്ധപ്പെട്ട് ഒരാൾ പങ്കുവച്ച ഒരു കുറിപ്പ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരുന്നു.
advertisement
“ഇന്നലെ രാത്രി ഞാൻ എന്റെ മകന്റെ ഫോൺ പരിശോധിച്ചപ്പോൾ അവന്റെ പക്കൽ X എന്ന ഐക്കൺ ഉള്ള ഒരു ആപ്പ് ഉണ്ടെന്ന് കണ്ടു. എന്നാൽ നന്ദി, അത് വെറും എക്സ് വീഡിയോകൾ മാത്രമായിരുന്നു,” എന്നാണ് ഡോ. പരീഖ് പട്ടേൽ എന്നയാൾ കുറിച്ചത്. ട്വിറ്ററിന്റെ മീഡിയ പ്ലെയറിന് എക്സ‍്‍ വീഡിയോസ് എന്ന് പേരിട്ടാൽ അഡൽറ്റ് എന്റർടെയ്ൻമെന്റ് സൈറ്റുകൾക്ക് മസ്കിനെതിരെ നിയമനടപടി സ്വീകരിക്കാമെന്ന് ചിലർ തമാശയായും പറയുന്നുണ്ട്. ലോഗോയ്ക്ക് പുറമേ നിലവിലെ ഡൊമൈന് പകരം X.COM എന്ന ഡൊമൈനിലേക്ക് അധികം വൈകാതെ ട്വിറ്റർ മാറും എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ X.COM എന്ന് സേർച്ച് ചെയ്താൽ ട്വിറ്റർ സൈറ്റിലേക്കാണ് പോകുന്നത്. ‘X Everything App’ എന്ന പേരിലേക്ക് കമ്പനിയെ മാറ്റുന്നതിന് മുന്നോടിയായാണ് പുതിയ ലോഗോ മാറ്റമെന്നാണ് സാങ്കേതിക നിരീക്ഷകരുടെ അഭിപ്രായം.
മലയാളം വാർത്തകൾ/ വാർത്ത/Tech/
എക്സിൽ ഐഡി കാർഡ് ഉപയോഗിച്ചുളള വെരിഫിക്കേഷൻ അവതരിപ്പിച്ച് ഇലോൺ മസ്ക്; ഫേക്ക് അക്കൗണ്ടുകൾ തടയാൻ നീക്കം
Next Article
advertisement
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
2 കോടി; 20കാരനായ സായ് അഭ്യങ്കറിന് 'ബൾ‌ട്ടി'യിൽ കിട്ടിയത് മലയാള സിനിമയിൽ സംഗീത സംവിധായകന് ഏറ്റവും ഉയർന്ന പ്രതിഫലം
  • 20കാരനായ സായ് അഭ്യങ്കറിന് ബൾ‌ട്ടി എന്ന ചിത്രത്തിൽ 2 കോടി രൂപ പ്രതിഫലം ലഭിച്ചു.

  • സായിക്ക് മലയാള സിനിമയിലെ സംഗീത സംവിധായകനായുള്ള ഏറ്റവും ഉയർന്ന പ്രതിഫലമാണ് ലഭിച്ചത്.

  • സായിയുടെ സംഗീത ആൽബങ്ങൾ ഇൻസ്റ്റഗ്രാം, യൂട്യൂബ് പ്ലാറ്റ്ഫോമുകളിൽ തരംഗമായി മാറിയിട്ടുണ്ട്.

View All
advertisement