സജീവമല്ലാത്ത ഗ്രൂപ്പുകൾ തനിയെ അപ്രത്യക്ഷമാക്കുന്ന ‘എക്സ്പയറിങ്ങ് ഗ്രൂപ്പ്’ ഫീച്ചർ വികസിപ്പിക്കാനൊരുങ്ങി വാട്സ്ആപ്പ്. നിശ്ചിത സമയത്തിനുള്ളിൽ ചാറ്റ് ലിസ്റ്റിൽ നിന്ന് ആവശ്യമില്ലാത്ത അല്ലെങ്കിൽ നിഷ്ക്രിയമായ ഗ്രൂപ്പുകളെ നീക്കം ചെയ്യുന്ന ഫീച്ചറാണിത്.
എക്സ്പയറിങ്ങ് ഗ്രൂപ്പ് ഫീച്ചർ പുറത്തിറങ്ങുമ്പോൾ, ആക്ടീവ് അല്ലാത്ത ഗ്രൂപ്പുകൾ നീക്കം ചെയ്യുന്നതിനായ വ്യത്യസ്ത ഓപ്ഷനുകളും തിരഞ്ഞെടുക്കാൻ സാധിക്കും. ഉപഭോക്താക്കൾ തന്നെയായിരിക്കും എക്സ്പയറി ഡേറ്റ് നിശ്ചയിക്കുന്നത്. അതായത്, ആക്ടീവ് അല്ലാത്ത ഇത്തരം ഗ്രൂപ്പുകൾ ഒരു ദിവസം എന്ന അടിസ്ഥാനത്തിൽ ചാറ്റ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണോ, അതോ ഒരു മാസം എന്ന അടിസ്ഥാനത്തിൽ ആക്ടീവ് അല്ലാത്ത ഗ്രൂപ്പുകൾ ചാറ്റ് ലിസ്റ്റിൽ നിന്ന് നീക്കം ചെയ്യണോ എന്നൊക്കെ ഉപഭോക്താക്കൾക്ക് തീരുമാനിക്കാം. ഈ ഫീച്ചർ ആവശ്യമില്ലാത്തവർക്ക് അത് ഓഫ് ആക്കി വെയ്ക്കുകയും ചെയ്യാം.
Also Read- ചിലയ്‌ക്കുന്ന ബ്ലൂബേഡ് തിരികെയെത്തി; ലോഗോ പുനസ്ഥാപിച്ച് ട്വിറ്റർ
താത്കാലികമായി ഉണ്ടാക്കുന്ന ഗ്രൂപ്പുകൾ നീക്കം ചെയ്യാനും സ്റ്റോറേജ് വർദ്ധിപ്പിക്കാനുമൊക്കെ പുതിയ ഫീച്ചറിന് സാധിക്കും. പുതിയ ഫീച്ചർ ഇപ്പോഴും പരീക്ഷണ ഘട്ടത്തിലാണ്. സമീപഭാവിയിൽ വാട്സ്ആപ്പ് അവതരിപ്പിക്കുന്ന അപ്ഡേറ്റുകളിൽ പുതിയ ഫീച്ചർ ലഭ്യമാകുമെന്നാണ് റിപ്പോർട്ടുകൾ.
ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമായ സെർച്ച് ബൈ ഡേറ്റ് എന്ന ഫീച്ചറും വാട്സ്ആപ്പ് ഈ വർഷം ആദ്യം അവതരിപ്പിച്ചിരുന്നു. തീയതി വെച്ച് പഴയ മെസേജുകൾ കണ്ടെത്താനാകുന്ന ഫീച്ചറാണിത്. ഐഒഎസിലാണ് ഈ ഫീച്ചർ കമ്പനി അവതരിപ്പിച്ചത്.
വാട്സ്ആപ്പ് 23.1.75 അപ്ഡേറ്റ് ഉള്ള ഐഒഎസ്സിലാണ് പുതിയ ഫീച്ചർ ലഭ്യമാകുക. ലേറ്റസ്റ്റ് അപ്ഡേറ്റുള്ള ഐഫോണിൽ എങ്ങനെയാണ് തീയതി വച്ച് പഴയ വാട്സ്ആപ്പ് മെസേജുകൾ കണ്ടെത്തുക എന്ന് നോക്കാം.
സെർച്ച് ബൈ ഡേറ്റ് ഫീച്ചറിനു പുറമേ, സ്വയം മെസേജ് അയക്കാനുള്ള ഓപ്ഷനും ഈ വേർഷനിലുണ്ട്. കൂടാതെ, ഇമേജുകൾ, വീഡിയോ ഫയലുകൾ, ഡോക്യുമെന്റ് എന്നിവ വാട്സ്ആപ്പിലേക്ക് നേരിട്ട് ഡ്രാഗ് ചെയ്യാനും കഴിയും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.