യുട്യൂബ് മുൻ CEO സൂസൻ വൊയിസ്കി അന്തരിച്ചു; വിടവാങ്ങിയത് ‘ഇന്‍റര്‍നെറ്റിലെ ഏറ്റവും ശക്തയായ സ്ത്രീ’

Last Updated:

വോജിസ്‌കിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ രംഗത്ത് എത്തിയിരുന്നു

യൂട്യൂബ് മുന്‍ സിഇഒ സൂസന്‍ വോജിസ്‌കി (56) അന്തരിച്ചു. ശ്വാസകോശ അര്‍ബുദം ബാധിച്ച് രണ്ട് വര്‍ഷമായി ചികിത്സയിലായിരുന്നു. സൂസന്റെ ഭര്‍ത്താവ് ഡെന്നിസ് ട്രോപ്പറാണ് ഫെയ്‌സ്ബുക്കിലൂടെ മരണവിവരം പുറത്തുവിട്ടത്.
വികാര നിർഭരമായ കുറിപ്പ് പങ്കുവച്ചാണ് ഡെന്നിസ് തന്റെ മരണവാർത്ത് പുറം ലോകത്തെ അറിയിച്ചത്. 'രണ്ട് വര്‍ഷക്കാലം ശ്വാസകോശ അര്‍ബുദവുമായി ജീവിച്ചതിന് ശേഷം എന്റെ പ്രിയപ്പെട്ട ഭാര്യയും ഞങ്ങളുടെ അഞ്ച് മക്കളുടെ അമ്മയും ഇന്ന് ഞങ്ങളെ വിട്ടുപോയി. സൂസന്‍ എന്റെ ഏറ്റവും നല്ല സുഹൃത്തും പങ്കാളിയും മാത്രമായിരുന്നില്ല, മിടുക്കിയും സ്‌നേഹനിധിയായ അമ്മയും അനേകമാളുകള്‍ക്ക് പ്രീയപ്പെട്ട സുഹൃത്തുമായിരുന്നു. ഞങ്ങളുടെ കുടുംബത്തിലും ലോകത്തിലും അവളുടെ സ്വാധീനം അളവറ്റതാണ്. ഞങ്ങളുടെ ഹൃദയം തകര്‍ന്നിരിക്കുന്നു, പക്ഷേ ഞങ്ങള്‍ അവളോടൊപ്പം ചെലവഴിച്ച സമയത്തിന് നന്ദിയുള്ളവരാണ്'.
advertisement
വോജിസ്‌കിയുടെ മരണത്തില്‍ അനുശോചനമറിയിച്ച് ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ രംഗത്ത് എത്തിയിരുന്നു.' വോജിസ്‌കി ഗൂഗിളിന്റെ ചരിത്രത്തിലെ സുപ്രധാന വ്യക്തികളില്‍ ഒരാളായിരുന്നുവെന്നും മികച്ച വ്യക്തിയും, നേതാവും സുഹൃത്തുമായിരുന്നുവെന്നും പിച്ചൈ എക്‌സില്‍ പങ്കുവെച്ച പോസ്റ്റില്‍ പറഞ്ഞു.
ഗൂഗിളിനെ ഏറ്റവും പ്രധാനപ്പെട്ട കമ്പനിയാക്കി ഉയർത്തുക മാത്രമായിരുന്നില്ല അവരുടെ കർത്തവ്യം. യൂട്യൂബിനെ അടുത്ത തലമുറയിലെ സെലിബ്രിറ്റികളുടെയും ഇൻഫ്ലുവൻസർമാരുടെയും കേന്ദ്രമാക്കി മാറ്റാൻകൂടി അവർക്കു കഴിഞ്ഞു. കമ്പനിയിലെ ഏറ്റവും ശക്തരായ വനിതകളിൽ ഒരാൾക്കൂടിയായിട്ടാണ് അവരെ ഗൂഗിൾ കണക്കാക്കിയിരുന്നത്. 2015ലെ ടൈം മാസികയുടെ ഏറ്റവും സ്വാധീനമുള്ള 100 ആളുകളുടെ പട്ടികയിൽ ഉൾപ്പെട്ട വൊജിസ്കിയെ പിന്നീട് ടൈം മാസിക ഇന്റർനെറ്റിലെ ഏറ്റവും ശക്തയായ സ്ത്രീ എന്നും വിശേഷിപ്പിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Tech/
യുട്യൂബ് മുൻ CEO സൂസൻ വൊയിസ്കി അന്തരിച്ചു; വിടവാങ്ങിയത് ‘ഇന്‍റര്‍നെറ്റിലെ ഏറ്റവും ശക്തയായ സ്ത്രീ’
Next Article
advertisement
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന്  കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
ഇ20 പെട്രോൾ; തനിക്കെതിരെ പണം നല്‍കിയുള്ള രാഷ്ട്രീയ പ്രചാരണമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി
  • ഇ20 പെട്രോളുമായി ബന്ധപ്പെട്ട പ്രചാരണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

  • ഇ20 പെട്രോള്‍ പദ്ധതി നടപ്പാക്കുന്നതിനെ ചോദ്യംചെയ്ത ഹര്‍ജികള്‍ സുപ്രീം കോടതി തള്ളിയതായി ഗഡ്കരി.

  • പഴയ വാഹനങ്ങള്‍ ഉപേക്ഷിക്കുന്ന ഉപഭോക്താക്കള്‍ക്ക് ജിഎസ്ടിയില്‍ ഇളവ് നല്‍കണമെന്ന് ഗഡ്കരി ആവശ്യപ്പെട്ടു.

View All
advertisement