ഫോൾഡബിൾ ഫോണുകളുടെ വിൽപ്പനയിൽ വൻ കുതിപ്പ്‌ ; മുന്നിൽ സാംസംഗ്

Last Updated:

മറ്റ് സ്മാർട്ട്‌ ഫോണുകളെ അപേക്ഷിച്ച് ഫോൾഡബിൾ ഫോണുകൾക്ക് ഉയർന്ന സർവീസ് നിരക്കാണെങ്കിലും 2028 ഓടെ വിൽപ്പന 4.8 ശതമാനമായി ഉയരുമെന്ന് ട്രെൻഡ്ഫോഴ്സ് റിപ്പോർട്ട് ചെയ്തു.

ആഗോള വിപണിയിൽ ഫോൾഡബിൾ ഫോണുകളുടെ വിൽപ്പനയിൽ വൻ കുതിപ്പ്‌. 2023 ലെ കണക്കുകൾ പ്രകാരം 60 ശതമാനം കയറ്റുമതി നടത്തിയ സാംസംഗ് ആണ് മുന്നിലുള്ളത്. 2024 ൽ മാത്രം 17.8 മില്യൺ യൂണിറ്റുകൾ സാംസംഗ് വിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം ആകെ സ്മാർട്ട്‌ഫോൺ വിൽപ്പനയുടെ 1.5 ശതമാനം മാത്രമേ സാംസംഗ് കൈവരിച്ചുട്ടുള്ളൂ എന്നാണ് വിവരം. മറ്റ് സ്മാർട്ട്‌ ഫോണുകളെ അപേക്ഷിച്ച് ഫോൾഡബിൾ ഫോണുകൾക്ക് ഉയർന്ന സർവീസ് നിരക്കാണെങ്കിലും 2028 ഓടെ വിൽപ്പന 4.8 ശതമാനമായി ഉയരുമെന്ന് ട്രെൻഡ്ഫോഴ്സ് റിപ്പോർട്ട് ചെയ്തു.
മൊബൈൽ ഫോൺ മാർക്കറ്റിൽ കടുത്ത മത്സരം ഉണ്ടായിട്ടും വിൽപ്പനയിൽ 20 ശതമാനം ഇടിവ് രേഖപ്പെടുത്തിയ സാംസംഗ് മുൻ നിരയിൽ തന്നെ തുടരുകയാണ്. മറ്റ് മുൻ നിര കമ്പനികളോട് കിടപിടിക്കുന്ന മത്സരമാണ് വിപണിയിൽ സാംസംഗ് കാഴ്ചവയ്ക്കുന്നത്. അതേസമയം ഹുവായി 2023ൽ തങ്ങളുടെ 4ജി പോക്കറ്റ് എസ് മോഡൽ അവതരിപ്പിച്ചതിലൂടെ വിപണിയിലെ 12 ശതമാനം വിഹിതവും നേടി. കൂടാതെ മേറ്റ് എക്സ്5, പോക്കറ്റ് 2 എന്നീ 5ജി മോഡലുകൾ കൂടി അവതരിപ്പിച്ചതോടെ 2024 ലും ഹുവായി വിപണിയിലെ ശക്തി കേന്ദ്രമായി തുടരുകയാണ്.
advertisement
മോട്ടറോളയും, നുബിയയും ഫോൾഡബിൾ ഫോണുകളുടെ വിലയും പ്രത്യേകതകളും കൊണ്ട് വിപണിയിൽ വേറിട്ട് നിൽക്കുന്ന കാഴ്ചയാണ് 2024ൽ കാണാൻ സാധിക്കുന്നത്. ഏകദേശം 46000 രൂപയ്ക്കും 65000 രൂപയ്ക്കും ഇടയിൽ മോട്ടറോള അവതരിപ്പിച്ച റാസ്ആർ 40 സീരീസിന്റെ വിൽപ്പന ഒരു മില്യൺ യൂണിറ്റ് കടക്കുമെന്നാണ് പ്രതീക്ഷ. സമാനമായി നുബിയയും തങ്ങളുടെ ഫോൾഡബിൾ ഫോണുകൾ ജപ്പാനിൽ അവതരിപ്പിച്ചിരുന്നു. 499 അമേരിക്കൻ ഡോളറാണ് ഇവയുടെ വില. ഷവോമി, ഒപ്പോ, വിവോ എന്നീ ബ്രാൻഡുകളുടെ ഫോൾഡബിൾ ഫോണുകളും വിപണിയിൽ വലിയ മുന്നേറ്റം സൃഷ്ടിക്കുന്നുണ്ട്. 2027 ന് ശേഷം ആപ്പിൾ തങ്ങളുടെ ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിക്കുമെന്നാണ് വിവരം.
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഫോൾഡബിൾ ഫോണുകളുടെ വിൽപ്പനയിൽ വൻ കുതിപ്പ്‌ ; മുന്നിൽ സാംസംഗ്
Next Article
advertisement
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
കരൂർ ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് സര്‍ക്കാര്‍
  • തമിഴ്‌നാട് സര്‍ക്കാര്‍ മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു.

  • പരിക്കേറ്റവർക്കും ഒരു ലക്ഷം രൂപ ധനസഹായം നൽകുമെന്ന് എം.കെ. സ്റ്റാലിൻ

  • ജുഡീഷ്യൽ അന്വേഷണം നടത്താനും തീരുമാനിച്ചു

View All
advertisement