Smartphone | സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ 9% ഇടിവ്; സാംസങും ആപ്പിളും ആധിപത്യം തുടരുന്നു
- Published by:Anuraj GR
- news18-malayalam
Last Updated:
വാർഷിക വളർച്ച ആറ് ശതമാനത്തോളം ഉണ്ടായിരുന്നിട്ടും സാംസങ്ങിന്റെ കയറ്റുമതി മുൻ പാദത്തെ അപേക്ഷിച്ച് 16 ശതമാനത്തോളം കുറഞ്ഞു
ഈ വർഷം രണ്ടാംപാദത്തിൽ (2022 Q2) ആഗോളതലത്തിൽ സ്മാർട്ട്‌ഫോൺ (global smartphone) കയറ്റുമതി (shipments) 9 ശതമാനം കുറഞ്ഞതായി റിപ്പോർട്ട്. 2020ലെ രണ്ടാംപാദത്തിന് ശേഷം സ്‌മാർട്ട്‌ഫോൺ വിപണിയിൽ രേഖപ്പെടുത്തുന്ന ആദ്യത്തെ ഇടിവാണിതെന്ന് മാർക്കറ്റ് റിസർച്ച് സ്ഥാപനമായ കാനാലിസിന്റെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ആഗോള വിപണിയിൽ സാംസങും (Samsung) ആപ്പിളും (Apple) ആധിപത്യം തുടരുകയാണ്. രണ്ടാംപാദത്തിൽ മുൻനിര ബ്രാൻഡുകളായ സാംസങിന്റെയും ആപ്പിളിന്റെയും വിപണി വിഹിതം യഥാക്രമം 21 ശതമാനവും 17 ശതമാനവും ആണ്.
“2021-ൽ ആഗോള സ്മാർട്ട്‌ഫോൺ വിപണി തിരിച്ച് കയറിയിരുന്നു. എന്നാൽ ഇത് ഹ്രസ്വകാലയളവിലേക്ക് മാത്രമായിരുന്നു. വിപണി ഇപ്പോൾ കയറ്റുമതി കുറയുന്നതിന്റെ രണ്ടാം കാലഘട്ടത്തിലൂടെ കടന്നു പോവുകയാണ്. മാത്രമല്ല ആവശ്യകത പെട്ടെന്ന് കുറയുന്നത് മുൻനിര കമ്പനികളെ ബാധിക്കുന്നുണ്ട്,” കനാലിസ് റിസർച്ച് അനലിസ്റ്റായ റൂണർ ബിജോർഹോവ്‌ഡെ പറഞ്ഞു.
“വാർഷിക വളർച്ച ആറ് ശതമാനത്തോളം ഉണ്ടായിരുന്നിട്ടും സാംസങ്ങിന്റെ കയറ്റുമതി മുൻ പാദത്തെ അപേക്ഷിച്ച് 16 ശതമാനത്തോളം കുറഞ്ഞു. ആവശ്യകത കുറഞ്ഞതാണ് കയറ്റുമതിക്ക് തിരിച്ചടിയായത്, പ്രത്യകിച്ച് ഇടത്തരം മോഡലുകളുടെ വിഭാഗത്തിൽ.
advertisement
വിൽപ്പന ഉയർത്തുക എന്ന ലക്ഷ്യത്തോടെ സാംസങ് ലോ-എൻഡ് എ സീരീസിനായി മികച്ച വിലനിർണ്ണയ തന്ത്രങ്ങളും വമ്പിച്ച പ്രമോഷൻ പദ്ധതികളും നടപ്പിലാക്കുന്നതിന് പ്രധാന്യം നൽകുന്നുണ്ട്. പ്രീമിയം വിഭാഗത്തിൽ, സാംസങ് ഫോൾഡബിൾ ഫോണുകളിലും എസ് സീരീസിലും ആണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇവയാണ് വികസിത വിപണികളിൽ നേട്ടം നൽകുന്ന മോഡലുകൾ. അതേസമയം, വടക്കേ അമേരിക്ക, ചൈന, യൂറോപ്പ് എന്നിവിടങ്ങളിൽ ഐഫോൺ 13 സീരീസിനുള്ള ആവശ്യകത ശക്തമായത് ആപ്പിളിനെ ഈ പ്രതിസന്ധികൾക്കിടയിലും വളരാൻ സഹായിച്ചു. മാന്ദ്യ കാലത്ത് ഹൈ-എൻഡ് ഫോണുകളുടെ ആവശ്യകത കുറയാറുണ്ട്, എന്നാൽ മികച്ച പ്രൊമോഷനുകളും ഓഫറുകളും പ്രയോജനപ്പെടുത്തി താങ്ങാവുന്ന വിലയ്ക്ക് ഫോണുകൾ വാങ്ങാനുള്ള അവസരം ഉപഭോക്താക്കൾക്ക് നൽകിയത് സഹായിച്ചു" ബിജോർഹോവ്ഡെ പറഞ്ഞു.
advertisement
2022 രണ്ടാം പാദത്തിൽ, സാംസങ് കയറ്റുമതിയിൽ 6 ശതമാനം വളർച്ച രേഖപ്പെടുത്തി. സാംസങ് മൊത്തം 61.8 ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തു. അതേസമയം ആപ്പിൾ കയറ്റുമതി ചെയ്തത് 49.5 ദശലക്ഷം യൂണിറ്റുകളാണ്, മുൻ വർഷം ഇതേകാലയളവിലെ അപേക്ഷിച്ച് 8 ശതമാനം വളർച്ച രേഖപ്പെടുത്തി. 39.6 ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തു കൊണ്ട് സാംസങ്ങിനും ആപ്പിളിനും തൊട്ടുപിന്നിലായി ഷവോമി സ്ഥാനം പിടിച്ചു. എന്നാൽ, മുൻ വർഷം രണ്ടാംപാദത്തിലെ അപേക്ഷിച്ച് കമ്പനിയുടെ കയറ്റുമതിയിൽ 25 ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. എതിരാളിയായ ഒപ്പോ 27.3 ദശലക്ഷം യൂണിറ്റുകൾ കയറ്റി അയച്ചു, മുൻവർഷത്തെ അപേക്ഷിച്ച് ഒപ്പോയുടെ കയറ്റുമതിയിൽ 22 ശതമാനം കുറവ് പ്രകടമായി. മുൻവർഷം 34.9 ദശലക്ഷം യൂണിറ്റുകൾ ഒപ്പോ കയറ്റി അയച്ചിരുന്നു.
advertisement
കനാലിസ് റിപ്പോർട്ട് അനുസരിച്ച് വിവോ ആണ് ആഗോളവിപണിയിൽ അഞ്ചാം സ്ഥാനത്തുള്ള വലിയ ബ്രാൻഡ്, രണ്ടാംപാദത്തിൽ വിവോ 25.4 ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തു, എന്നാൽ മുൻവർഷത്തെ അപേക്ഷിച്ച് വിവോയുടെ കയറ്റുമതിൽ 19 ശതമാനം ഇടിവ് ഉണ്ടായി. ഇതിന് പുറമെ രണ്ടാംപാദത്തിൽ മറ്റ് എല്ലാം ബ്രാൻഡുകളും കൂടി ചേർന്ന് മൊത്തം 83.9 ദശലക്ഷം യൂണിറ്റുകൾ കയറ്റുമതി ചെയ്തു, ഈ ബ്രാൻഡുകളുടെ ആകെ വിപണി വിഹിതം 29 ശതമാനം ആണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 10 ശതമാനം കുറവാണിത്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
August 05, 2022 9:09 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
Smartphone | സ്മാർട്ട്‌ഫോൺ വിൽപ്പനയിൽ 9% ഇടിവ്; സാംസങും ആപ്പിളും ആധിപത്യം തുടരുന്നു