ഈ വെബ്‌സൈറ്റ് കണ്ടിട്ടുണ്ടോ? ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ദിവസം ആരംഭിക്കുന്നത് ഇങ്ങനെ
- Published by:Vishnupriya S
- news18-malayalam
Last Updated:
'തന്റെ ഒരു ദിവസം ആരംഭിക്കുന്നത് ടെക്‌നോളജി രംഗത്തെ മാറ്റങ്ങള്‍ അറിഞ്ഞുകൊണ്ടാണ്', സുന്ദർ പിച്ചെ
ടെക്‌നോളജി രംഗത്തെ മാറ്റങ്ങളെ കാര്യമായി നിരീക്ഷിച്ച് വരുന്ന വ്യക്തിയാണ് ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ. അദ്ദേഹം തന്റെ ഒരു ദിവസം ആരംഭിക്കുന്നതും ഈ മാറ്റങ്ങള്‍ അറിഞ്ഞുകൊണ്ടാണ്. അതിനായി അദ്ദേഹം സന്ദര്‍ശിക്കുന്ന ഒരു വെബ്‌സൈറ്റിനെപ്പറ്റിയാണ് ഇനി പറയുന്നത്. രാവിലെ എഴുന്നേറ്റയുടനെ തന്നെ അദ്ദേഹം നോക്കുന്ന ഒരു വെബ്‌സൈറ്റാണ് ടെക്ക് മീം (Techmeme). ടെക് വാര്‍ത്തകള്‍ അടങ്ങിയ വെബ്‌സൈറ്റാണിത്.
ഈ വെബ്‌സൈറ്റിലെ വിവരങ്ങള്‍ വായിച്ചുകൊണ്ടാണ് തന്റെ പ്രഭാതം ആരംഭിക്കുന്നതെന്ന് അദ്ദേഹം ഈയടുത്ത് നല്‍കിയ ഒരു അഭിമുഖത്തില്‍ പറഞ്ഞു. ടെക്‌നോളജിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടങ്ങിയ വെബ്‌സൈറ്റാണ് Techmeme. 2005ലാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഇന്റല്‍ എന്‍ജീനിയര്‍ ഗാബേ റിവേറയാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. സത്യ നാദെല്ല, മാര്‍ക്ക് സക്കര്‍ബര്‍ഗ് എന്നിവരും പിന്തുടരുന്ന ഒരു വെബ്‌സൈറ്റ് കൂടിയാണിത്.
വായനക്കാരൂടെ ആവശ്യങ്ങള്‍ അറിഞ്ഞ് തയ്യാറാക്കുന്ന വിവരങ്ങളാണ് ഈ വെബ്‌സൈറ്റില്‍ അടങ്ങിയിരിക്കുന്നതെന്ന് സ്ഥാപകനായ ഗാബെ റിവേറ പറയുന്നു. ക്ലിക്ക് ബൈറ്റിന് വേണ്ട ന്യൂസുകളോ പോപ് അപ്പുകളോ വീഡിയോകളോ ഇതിലുള്‍പ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം സുന്ദര്‍ പിച്ചൈയുടെ ദിനചര്യ മുമ്പും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിട്ടുണ്ട്. രാവിലെ നേരത്തെ എഴുന്നേല്‍ക്കുന്ന പ്രകൃതക്കാരനാണ് സുന്ദര്‍ പിച്ചൈ. രാവിലെ 6.30നാണ് അദ്ദേഹം എഴുന്നേല്‍ക്കുന്നത്. ഒരു ചായ കുടിച്ച് പത്രം വായിക്കുന്ന പതിവും അദ്ദേഹത്തിനുണ്ട്. ഇക്കാര്യങ്ങളെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ നിരവധി തവണ ചര്‍ച്ചയായിട്ടുള്ളതാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
February 14, 2024 3:16 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഈ വെബ്‌സൈറ്റ് കണ്ടിട്ടുണ്ടോ? ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ദിവസം ആരംഭിക്കുന്നത് ഇങ്ങനെ