Google Pixel 6a | സ്‌ക്രാച്ചും ബേണും ബെൻഡ് ടെസ്റ്റും അതിജീവിച്ചു; ഡ്യൂറബിലിറ്റി ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ​ഗൂ​ഗിൾ പിക്സൽ 6 എ

Last Updated:

43,999 രൂപയ്ക്കാണ് ഗൂഗിൾ പിക്സൽ 6എ ഇന്ത്യൻ വിപണിയിലെത്തിയത്.

കാത്തിരിപ്പിനൊടുവിൽ ​ഗൂ​ഗിൾ പിക്സൽ 6 എ (Google Pixel 6a) ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലെ സ്മാർട്ട് ഫോൺ വിപണിയിൽ (Smart Phone Market) എത്തിയിരിക്കുകയാണ്. ഫോണിന്റെ സോഫ്‌റ്റ്‌വെയറുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ ചില പ്രശ്‌നങ്ങൾ ഉയർത്തിക്കാണിച്ചിരുന്നു.
എന്നാലിപ്പോൾ ഗൂ​ഗിൾ പിക്സൽ 6 എയുടെ ഡ്യൂറബിലിറ്റി ടെസ്റ്റ് (durability test) അവതരിപ്പിച്ചിരിക്കുകയാണ് JerryRigEverything എന്ന പ്രശസ്ത യൂട്യൂബ് ചാനൽ. സ്‌ക്രാച്ച്, ബേൺ, ബെൻഡ് ടെസ്റ്റുകൾ എന്നിവയെല്ലാം ഉൾപ്പെടുന്നതാണ് ഡ്യൂറബിലിറ്റ് ടെസ്റ്റ്. ഇവയിലെല്ലാം മികച്ച നിലവാരമാണ് ഗൂ​ഗിൾ പിക്സൽ 6 യ്ക്ക് ഉള്ളതെന്ന് ഈ ജനപ്രിയ യൂട്യൂബർ പറയുന്നു. ലെവൽ 7 വരെയുള്ള സ്ക്രാച്ചുകളെ ഫോൺ അതിജീവിച്ചു. എല്ലാ ടെസ്റ്റുകൾക്കുശേഷവും ഫിംഗർപ്രിന്റ് സെൻസർ പ്രവർത്തന ക്ഷമമായിരുന്നു.
advertisement
​ഗൂ​ഗിൾ പിക്സൽ 6 പ്രോയുമായി താരതമ്യപ്പെടുത്തുമ്പോൾ, പിക്സൽ 6 എയുടെ ബിൽഡ് ക്വാളിറ്റിയിൽ കാര്യമായ മാറ്റം കാണുന്നുണ്ടെന്നും യൂട്യൂബർ പറയുന്നു. ഫോൺ എളുപ്പത്തിൽ വളക്കാനോ ഒടിക്കാനോ കഴിയില്ലെന്നും ബെൻഡ് ടെസ്റ്റിൽ കണ്ടെത്തി.
​ഗൂ​ഗിൾ പിക്സൽ 6 എയിൽ നിന്ന് വ്യത്യസ്തമായി, വൺ പ്ലസ് 10 റ്റി (OnePlus 10T) ഡ്യൂറബിലിറ്റി ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നില്ല. ഫോണിന്റെ നിർമാണത്തിനായി നിലവാരമുള്ളതും ബലമുള്ളതുമായ വസ്തുക്കൾ പലതും ഉപയോ​ഗിച്ചതായി കമ്പനി പറഞ്ഞിരുന്നെങ്കിലും ഈ അവകാശവാദങ്ങൾ നിഷേധിക്കുന്ന തരത്തിലായിരുന്നു JerryRigEverything നടത്തിയ ഡ്യൂറബിലിറ്റി ടെസ്റ്റിലെ ഫലങ്ങൾ.
advertisement
43,999 രൂപയ്ക്കാണ് ഗൂഗിൾ പിക്സൽ 6എ ഇന്ത്യൻ വിപണിയിലെത്തിയത്. എന്നാൽ, ചില ബാങ്ക് ഓഫറുകൾ അപ്ലൈ ചെയ്താൽ 40,000 രൂപയ്ക്ക് ഫോൺ വാങ്ങാം.
ആൻഡ്രോയിഡ് 12-ൽ അവതരിപ്പിച്ചിരിക്കുന്ന ​ഗൂ​ഗിൾ പിക്സൽ 6 എയിൽ ബ്ലൂടൂത്ത്, വൈഫൈ, എൻഎഫ്സി തുടങ്ങിയ കണക്ടിവിറ്റി ഫീച്ചറുകൾ ഉണ്ട്. സ്റ്റീരിയോ സ്‌പീക്കറുകളാണ് ഫോണിന് നൽകിയിരിക്കുന്നത്. 6.1 ഇഞ്ച് ഫുൾഎച്ച്ഡി+ഒഎൽഇഡി ഡിസ്‌പ്ലെ ആണ് ഫോണിലുള്ളത്. ആറ് ജിബി റാമും 128 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള ഒരൊറ്റ വേരിയന്റിലാണ് പിക്‌സല്‍ 6 എ പുറത്തിറങ്ങിയത്. ഫോണിന് മുകളില്‍ കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പരിരക്ഷയും ഉണ്ട്.
advertisement
12.2എംപി മെയിൻ ക്യാമറയും 12 എംപി അൾട്രാവൈഡ് ക്യാമറയും പിൻ വശത്തായി നൽകിയിട്ടുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8 എംപി ഫ്രണ്ട് ക്യാമറയാണ് നൽകിയിരിക്കുന്നത്. മാജിക് ഇറേസർ, നൈറ്റ്‌സൈറ്റ് തുടങ്ങിയ നിരവധി സോഫ്റ്റ്‌വെയർ അധിഷ്‌ഠിതമായ ക്യാമറ സവിശേഷതകളും ഗൂഗിൾ പിക്സൽ 6 എയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 30 fps-ല്‍, 4K വീഡിയോകള്‍ ഷൂട്ട് ചെയ്യാനും സാധിക്കും. ഫോണിന്റെ പിൻഭാഗത്ത് പിക്സൽ 6, പിക്സൽ 6 പ്രോ എന്നിവയ്ക്ക് സമാനമായ ഡിസൈനാണ് നൽകിയിരിക്കുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Tech/
Google Pixel 6a | സ്‌ക്രാച്ചും ബേണും ബെൻഡ് ടെസ്റ്റും അതിജീവിച്ചു; ഡ്യൂറബിലിറ്റി ടെസ്റ്റിൽ മികച്ച പ്രകടനം കാഴ്ച വെച്ച് ​ഗൂ​ഗിൾ പിക്സൽ 6 എ
Next Article
advertisement
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
'തദ്ദേശ തിരഞ്ഞെടുപ്പ് വിജയം യുഡിഎഫ് നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കും'; ലത്തീൻ സഭാ വികാരി ജനറൽ യൂജീൻ പെരേര
  • യു.ഡി.എഫ് തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തിരഞ്ഞെടുപ്പിലും ആവർത്തിക്കുമെന്ന് യൂജീൻ പെരേര.

  • മത്സ്യത്തൊഴിലാളികളെ സർക്കാർ അവഗണിച്ചതാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതെന്നും അദ്ദേഹം പറഞ്ഞു.

  • സർക്കാർ ജനപ്രശ്നങ്ങൾ അവഗണിക്കുന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് ഫലമെന്നും നിയമസഭാ തിരഞ്ഞെടുപ്പിലും ഇത് പ്രകടമാകുമെന്നും അദ്ദേഹം പറഞ്ഞു.

View All
advertisement