'ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍', ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി
- Published by:Sarika N
- news18-malayalam
Last Updated:
ബ്രൗസറിന്റെ ഡെസ്ക് ടോപ് ഉപഭോക്താക്കൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്
ന്യൂഡൽഹി : ഗൂഗിൾ ക്രോമിൽ ഗുരുതര സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്ന് മുന്നറിയിപ്പുമായി ഇന്ത്യൻ കമ്പ്യൂട്ടർ ഏജൻസി റെസ്പോൺസ് ടീം. ബ്രൗസറിന്റെ ഡെസ്ക് ടോപ് ഉപഭോക്താക്കൾക്കാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.നിരവധി സുരക്ഷാ പഴുതുകൾ ബ്രൗസറിൽ ഉണ്ടെന്ന് വിദഗ്ധർ പറയുന്നു. അവ ദുരുപയോഗം ചെയ്താൽ കമ്പ്യൂട്ടറുകളുടെ നിയന്ത്രണം കൈയടക്കാൻ ഹാക്കർമാർക്ക് സാധിക്കും. അടിയന്തരമായ ക്രോം ബ്രൗസറുകൾ അപ്ഡേറ്റ് ചെയ്യാൻ ആവിശ്യപ്പെട്ട് കൊണ്ടാണ് സർക്കാർ ഏജൻസിയുടെ മുന്നറിയിപ്പ്. ഗൂഗിള്‍ ക്രോമിന്റെ കോഡ് ബേസിലാണ് പ്രശ്‌നം കണ്ടെത്തിയത്. ഇതിന്റെ വിശദാംശങ്ങള്‍ സെര്‍ട്ട് ഇന്‍ പുറത്തിറക്കിയ 'വള്‍നറബിലിറ്റി നോട്ട് സിഐവിഎന്‍ 2024 0231 ല്‍ വിശദമാക്കിയിട്ടുണ്ട്.
ക്രോം ബ്രൗസറിൽ കണ്ടെത്തിയ സുരക്ഷാ പ്രശ്നങ്ങൾ ദുരുപയോഗം ചെയ്താൽ കമ്പ്യൂട്ടറുകളുടെ നിയന്ത്രണം കൈക്കലാകുന്നതിനൊപ്പം വിവരങ്ങള്‍ ചോര്‍ത്താനും അപകടകാരികളായ സോഫ്റ്റ് വെയറുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിനും ഹാക്കര്‍ക്ക് സാധിക്കും. അപകടകാരികളായ സോഫ്റ്റ്‌വെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതിനും ഹാക്കർമാർക് സാധിക്കും . സുരക്ഷ ഉറപ്പാക്കുന്നതിനായി ക്രോം ബ്രൗസറുകൾ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യുക അപ്ഡേറ്റുകൾക്ക് കാലതാമസം വരാതിരിക്കാൻ ഓട്ടോമാറ്റിക് അപ്ഡേറ്റുകൾ ആക്ടിവേറ്റ് ചെയ്യുക എന്നതാണ് പ്രതിവിധി.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,Delhi
First Published :
August 10, 2024 2:47 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
'ഗൂഗിള്‍ ക്രോമില്‍ ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍', ഉപഭോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രസര്‍ക്കാര്‍ ഏജന്‍സി