ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ സെർവറുകളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി ഇറ്റലി
- Published by:Sarika KP
- news18-malayalam
Last Updated:
ഈ സാഹചര്യത്തില്‍ കമ്പ്യൂട്ടറുകളുടെ സുരക്ഷ ഉറപ്പക്കാന്‍ വിവിധ സംഘടനകള്‍ക്ക് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് കമ്പ്യൂട്ടര്‍ സെര്‍വറുകളെ റാന്‍സംവെയര്‍ ഹാക്കിംഗ് ലക്ഷ്യമിടുന്നതായി ഇറ്റലിയിലെ നാഷണല്‍ സൈബര്‍ സെക്യൂരിറ്റി ഏജന്‍സി (എസിഎന്‍) അറിയിച്ചു. ഈ സാഹചര്യത്തില്‍ കമ്പ്യൂട്ടറുകളുടെ സുരക്ഷ ഉറപ്പക്കാന്‍ വിവിധ സംഘടനകള്‍ക്ക് ഏജന്‍സി മുന്നറിയിപ്പ് നല്‍കി.
സോഫ്റ്റ്വെയറിന്റെ കേടുപാടുകള്‍ ഇത് മുതലെടുക്കാന്‍ ശ്രമിച്ചുവെന്ന് എസിഎന്‍ ഡയറക്ടര്‍ ജനറല്‍ റോബര്‍ട്ടോ ബാല്‍ഡോണി റോയിട്ടേഴ്സിനോട് പറഞ്ഞു. യൂറോപ്യന്‍ രാജ്യങ്ങളായ ഫ്രാന്‍സ്, ഫിന്‍ലാന്‍ഡ് എന്നിവിടങ്ങളിലും യുണൈറ്റഡ് സ്റ്റേറ്റ്‌സ്, കാനഡ എന്നിവിടങ്ങളിലും സെര്‍വറുകള്‍ ഹാക്ക് ചെയ്യപ്പെട്ടതായി ഏജൻസിയെ ഉദ്ധരിച്ച് ഇറ്റലിയിലെ എഎന്‍എസ്എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഇത് ഡസന്‍ കണക്കിന് ഇറ്റാലിയന്‍ ഓര്‍ഗനൈസേഷനുകളെ ബാധിക്കാന്‍ സാധ്യതയുണ്ട്, അതിനാല്‍ പലര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതേസമയം, ടെലികോം ഇറ്റാലിയ ഉപഭോക്താക്കള്‍ ഞായറാഴ്ച ഇന്റര്‍നെറ്റ് പ്രശ്നങ്ങള്‍ നേരിട്ടതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ രണ്ട് പ്രശ്നങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന് ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സംഭവങ്ങളെ വിലയിരുത്തുകയാണെന്ന് യുഎസ് സൈബര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
advertisement
‘നിലവില്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളുടെ പ്രത്യാഘാതങ്ങള്‍ വിലയിരുത്തുന്നതിനും ആവശ്യമുള്ളിടത്ത് സഹായം നല്‍കുന്നതിനും ഞങ്ങളുടെ പൊതു-സ്വകാര്യ മേഖലയിലെ പങ്കാളികളുമായി സിഐഎസ്എ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌യുഎസ് സൈബര്‍ സെക്യൂരിറ്റി ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ സെക്യൂരിറ്റി ഏജന്‍സി പറഞ്ഞു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
February 07, 2023 7:08 AM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
ലോകമെമ്പാടുമുള്ള കമ്പ്യൂട്ടർ സെർവറുകളെ ഹാക്കർമാർ ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്; മുന്നറിയിപ്പുമായി ഇറ്റലി