മൈക്രോസോഫ്റ്റിന്റെ സേർച്ച് എഞ്ചിൻ പ്ലാറ്റ്ഫോമായ ബിംഗിൽ ഓപ്പൺ എഐ ആയ ചാറ്റ് ജിപിടിയുടെ (ChatGPT) സേവനം അവതരിപ്പിച്ചു. ബിംഗിന്റെ അപ്ഡേറ്റഡ് വേർഷനും മൈക്രോസോഫ്റ്റ് ലോഞ്ച് ചെയ്തിട്ടുണ്ട്. ആദ്യം, തിരഞ്ഞെടുത്ത ഡെസ്‌ക്‌ടോപ്പ് ഉപയോക്താക്കൾക്ക് മാത്രമേ പുതിയ സേവനം ലഭ്യമാകൂ എന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. മറ്റുള്ളവർക്കായി ഉടൻ സേവനം ലഭ്യമാക്കും എന്നും കമ്പനി പറഞ്ഞു.
എന്നാൽ ചാറ്റ് ജിപിടി സേവനം ഉള്ള ബിംഗ് അധികം കാത്തിരിക്കാതെ തന്നെ ഉപയോഗിക്കാനായി ഒരു വിദ്യയും മൈക്രോസോഫ്റ്റ് തന്നെ പറഞ്ഞു തന്നിട്ടുണ്ട്. അതിനായി ഉപയോക്താക്കൾക്ക് അവരുടെ പേഴ്സണൽ കമ്പ്യൂട്ടറിലെ ഡിഫോൾട്ട് സെർച്ച് എഞ്ചിനായി ബിംഗ് ഉപയോഗിക്കാം എന്നും ഫോണിൽ ബിംഗ് ആപ്പ് ഡൗൺലോഡ് ചെയ്യാൻ ക്യുആർ കോഡ് സ്കാൻ ചെയ്യാമെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. ഇതിനായി രണ്ടു ഡിവൈസുകളിലും ഒരു മൈക്രോസോഫ്റ്റ് അക്കൗണ്ട് ഉപയോഗിച്ച് bing.com/new-ൽ സൈൻ ഇൻ ചെയ്യേണ്ടതുണ്ട്.
Also Read-ഗൂഗിളിന് പിഴച്ചു; ഓഹരിവിപണിയിൽ നഷ്ടമായത് 8.26 ലക്ഷം കോടി രൂപ
ചാറ്റ് ജിപിടിയുടെ നാലാം പതിപ്പാണ് ബിംഗിൽ ഉപയോഗിക്കുന്നത്. തൽക്കാലത്തേക്ക് മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള ചോദ്യങ്ങളോട് മാത്രമേ ബിംഗിലെ ചാറ്റ് ജിപിടി പ്രതികരിക്കൂ. പ്രിവ്യൂ ഘട്ടത്തിനു ശേഷം ഉപയോക്താക്കൾക്ക് കൂടുതൽ വിപുലമായ സേവനങ്ങൾ ലഭ്യമാകും.
സങ്കീർണമായ ചോദ്യങ്ങൾക്ക് തിരച്ചിലുകൾ നടത്തി അവയ്ക്കുള്ള ഉത്തരങ്ങൾ കണ്ടെത്തി അതു നിങ്ങൾക്കു മുൻപിൽ ലളിതമായി അവതരിപ്പിക്കാൻ ബിംഗിലെ ചാറ്റ് ജിപിടിക്കു കഴിയും. ചോദ്യങ്ങള്‍ക്കുത്തരമായി ചില ലിങ്കുകള്‍ കാണിക്കുന്നതിന് പകരം, വിവിധ ഉറവിടങ്ങള്‍ തിരഞ്ഞ് സംഗ്രഹിച്ചുള്ള ഒരു മറുപടിയാണ് ചാറ്റ് ജിപിടി ലിങ്ക്ഡ് ആയിട്ടുള്ള ബിങ് ബ്രൗസര്‍ നല്‍കുക. ഉദാഹരണത്തിന്, ഒരാൾ ഒരു പാചകക്കുറിപ്പ് ഉപയോഗിച്ച് ഒരു വിഭവം തയ്യാറാക്കുകയും ഒരു പ്രത്യേക ചേരുവയ്ക്കു പകരം വെയ്ക്കുവന്ന മറ്റേതെങ്കിലും ഉത്പന്നം തേടുകയും ചെയ്യുകയാണെന്നിരിക്കട്ടെ, പല ലിങ്കുകളിലൂടെ സ്ക്രോൾ ചെയ്യാതെ തന്നെ ബിംഗ് ഉപയോക്താക്കൾക്ക് അവർക്കാവശ്യമായ ഉത്തരം നൽകും.
ലഭ്യമായ ഏറ്റവും പുതിയ വിവരങ്ങളെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് പല തരം ഉത്പന്നങ്ങൾ താരതമ്യം ചെയ്യാനും അവധിദിനങ്ങൾ ആസൂത്രണം ചെയ്യാനുമൊക്കെ ഇനി ബിംഗിലൂടെ സാധിക്കും. ബിംഗിന്റെ ചാറ്റ് ജിപിടിക്ക് ഇന്റർനെറ്റിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് ആക്‌സസ് ഉണ്ടാകും. ഒരു ഹോളിഡേ പാക്കേജോ, ടിവി അല്ലെങ്കിൽ സ്‌മാർട്ട്‌ഫോൺ പോലെയുള്ള ഇലക്‌ട്രോണിക്‌സ് ഉത്പന്നങ്ങൾ തിരയുമ്പോഴോ ഉപയോക്താവിന്റെ മുൻഗണനയും വിവിധ മാനദണ്ഡങ്ങളും അടിസ്ഥാനമാക്കി ആ ഉത്പന്നങ്ങൾ വാങ്ങാനാവശ്യമായ ലിങ്കുകൾ നിർദ്ദേശിക്കാനും ബിംഗിന് കഴിയും.
Also Read-ChatGPT | ചാറ്റ് ജിപിടി ചാറ്റ്ബോട്ട് ഉപയോഗിക്കുന്നത് എങ്ങനെ? ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ഇമെയിലുകൾ, സോഷ്യൽ മീഡിയ പോസ്റ്റുകൾ, അഭിമുഖത്തിനായുള്ള തയ്യാറെടുപ്പുകൾ, ഒരു യാത്ര ആസൂത്രണം ചെയ്യുന്നവർക്ക് ഐറ്റിനറി തയ്യാറാക്കൽ എന്നിവയെല്ലാം ചെയ്യാൻ ബിംഗിനു കഴിയും. ഭാഷ വിവർത്തനം ചെയ്യാനുള്ള കഴിയും ചാറ്റ് ജിപിടി ലിങ്ക് ചെയ്ത ബിംഗിന് ഉണ്ടായിരിക്കും.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.