ഇന്ത്യയിലെ ആദ്യ മൈക്രോചിപ്പ് നിര്‍മ്മാണ കേന്ദ്രം ഗുജറാത്തില്‍; ആഗസ്റ്റില്‍ നിര്‍മ്മാണം ആരംഭിക്കും 

Last Updated:

ആഗോള തലത്തിലെ ഏറ്റവും വലിയ സെമി കണ്ടക്ടര്‍ ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു

സെമി കണ്ടക്ടർ
സെമി കണ്ടക്ടർ
ഇന്ത്യയുടെ ആദ്യത്തെ സെമികണ്ടക്ടര്‍ ഉല്‍പ്പാദന കേന്ദ്രം ഗുജറാത്തില്‍ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ട്. ഓഗസ്റ്റോടെയാണ് ഉല്‍പ്പാദന യൂണിറ്റ് ആരംഭിക്കുക. 2024 ഓടെ രാജ്യത്ത് മൈക്രോചിപ്പുകള്‍ ആഭ്യന്തരമായി നിര്‍മ്മിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
2.75 ബില്യണ്‍ ഡോളറിന്റെ ചിപ്പ് അസംബ്ലി, ടെസ്റ്റ് ഫെസിലിറ്റി യൂണിറ്റാണ് മൈക്രോണ്‍ ടെക്‌നോളജി അടുത്ത മാസം ഗുജറാത്തില്‍ ആരംഭിക്കുന്നതെന്ന് കേന്ദ്ര ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പ് മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.
യുഎസ് ആസ്ഥാനമായുള്ള മൈക്രോണ്‍ ടെക്‌നോളജി 825 മില്യണ്‍ ഡോളര്‍ നിക്ഷേപത്തില്‍ ഗുജറാത്തില്‍ ഒരു പുതിയ അസംബ്ലി, ടെസ്റ്റ് ഫെസിലിറ്റി കേന്ദ്രം സ്ഥാപിക്കുന്നതിനായുള്ള പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ ആദ്യവാരമായിരുന്നു പ്രഖ്യാപനം.
പദ്ധതിയുടെ ആദ്യ ഘട്ടം 2024 അവസാനത്തോടെ ആരംഭിക്കും. രണ്ടാം ഘട്ടം അതിന് ശേഷമുള്ള വര്‍ഷങ്ങളിലായി തുടങ്ങുമെന്നുമാണ് റിപ്പോര്‍ട്ട്. പദ്ധതി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നിരവധി പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഏകദേശം 5000 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കും. 15000 ഓളം കമ്മ്യൂണിറ്റി ജോലികള്‍ സൃഷ്ടിക്കപ്പെടുമെന്നും കരുതുന്നു.
advertisement
ആഗോള തലത്തിലെ ഏറ്റവും വലിയ സെമി കണ്ടക്ടര്‍ ഉല്‍പ്പാദന കേന്ദ്രമായി ഇന്ത്യയെ മാറ്റുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് ഈ നീക്കം.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ഇന്ത്യ സെമി കണ്ടക്ടര്‍ മിഷന്‍ എന്നൊരു പദ്ധതി ആരംഭിക്കുമെന്ന് അറിയിച്ചിരുന്നു. ഇതിന് കീഴില്‍ സെമികോണ്‍ ഇന്ത്യാ പ്രോഗ്രാമും സര്‍ക്കാര്‍ കൊണ്ടുവന്നു. 2021 ഡിസംബറിലായിരുന്നു ഈ പ്രഖ്യാപനം. സെമികണ്ടക്ടറുകളുടെ വികസനം ലക്ഷ്യമിട്ട പദ്ധതിയായിരുന്നു ഇത്. 76000 കോടി രൂപയായിരുന്നു പരിപാടിയുടെ ചെലവിനായി വകയിരുത്തിയത്.
advertisement
2022ല്‍ കൂടുതല്‍ മാറ്റങ്ങളോടെ പദ്ധതി പുനരവതരിപ്പിച്ചു. മോഡിഫൈഡ് സെമികോണ്‍ ഇന്ത്യ പ്രോഗ്രാം എന്ന പേരിലാണ് പദ്ധതി പുനരാരംഭിച്ചത്.
കൊറോണ രോഗ വ്യാപന കാലത്ത് ഇലക്ട്രോണിക് ഡിവൈസുകള്‍ക്ക് ആവശ്യമുയര്‍ന്നിരുന്നു. ഇത് ആഗോള തലത്തില്‍ സെമി കണ്ടക്ടര്‍ വ്യവസായത്തെയും ഉണര്‍ത്തി. മൈക്രോ ചിപ്പുകളുടെ ആവശ്യം ഉയര്‍ന്നതോടെ വിതരണ ശൃംഖലയില്‍ ചില വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നു.
അതിനിടെയുണ്ടായ യുഎസ്-ചൈന തര്‍ക്കങ്ങളും ഉപരോധവും വിതരണശൃംഖലയിലെ പ്രശ്‌നങ്ങള്‍ വീണ്ടും രൂക്ഷമാക്കിയിരുന്നു. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള തര്‍ക്കം ഇന്ത്യയ്ക്ക് അനുഗ്രഹമായി. രാജ്യത്ത് സെമികണ്ടക്ടര്‍ ഉല്‍പ്പാദന യൂണിറ്റ് തുടങ്ങാന്‍ ഇന്ത്യയ്ക്ക് സഹായകമായതും ഈ തര്‍ക്കങ്ങളായിരുന്നു. മൈക്രോണ്‍ പോലെയുള്ള വ്യവസായ ഭീമന്‍മാരുമായി സഹകരിക്കാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.
advertisement
മോഡിഫൈഡ് ടെസ്റ്റിംഗ് മാര്‍ക്കിംഗ്, ആന്‍ഡ് പാക്കേജിംഗ് പദ്ധതിയ്ക്ക് കീഴിലാണ് മൈക്രോണിന്റെ ഫെസിലിറ്റി പ്രൊപ്പോസലിന് ഇന്ത്യ അംഗീകാരം നല്‍കിയത്. മൊത്തം പദ്ധതി ചെലവിന്റെ 50 ശതമാനം വരെ സര്‍ക്കാരില്‍ നിന്നാണ് മൈക്രോണിന് ലഭിക്കുക.
News Summary- India will break ground in August on its first semiconductor assembly plant and kick off production of its first domestically-manufactured microchips by the end of 2024, as per a Financial Times report published on July 5
മലയാളം വാർത്തകൾ/ വാർത്ത/Tech/
ഇന്ത്യയിലെ ആദ്യ മൈക്രോചിപ്പ് നിര്‍മ്മാണ കേന്ദ്രം ഗുജറാത്തില്‍; ആഗസ്റ്റില്‍ നിര്‍മ്മാണം ആരംഭിക്കും 
Next Article
advertisement
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
കോൺഗ്രസ് സോഷ്യൽ മീഡിയ സെൽ മുൻ അഡ്മിൻ ജീവനൊടുക്കി; മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന പരാതിക്ക് പിന്നാലെ
  • കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ മുൻ എറണാകുളം ജില്ലാ കോർഡിനേറ്ററെ ഓഫീസിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തി.

  • പാലാരിവട്ടം സ്വദേശി പി.വി. ജെയിൻ ആത്മഹത്യ ചെയ്തു; കുറിപ്പിൽ വ്യക്തിപരമായ പ്രശ്നങ്ങൾ കാരണമെന്ന് സൂചന.

  • ജെയിന്‍ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് രാഹുല്‍ മാങ്കൂട്ടം അനുകൂലികൾ ഭീഷണിപ്പെടുത്തിയെന്ന് പരാതി.

View All
advertisement