• HOME
  • »
  • NEWS
  • »
  • money
  • »
  • Instagram | ഇനി എല്ലാ സ്റ്റോറികളും കാണാനാകില്ല; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റ​ഗ്രാം

Instagram | ഇനി എല്ലാ സ്റ്റോറികളും കാണാനാകില്ല; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റ​ഗ്രാം

ചിലരൊക്കെ തങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഇൻസ്റ്റ​ഗ്രാം സ്റ്റോറികളായി പങ്കിടാറുണ്ട്. ചിലർ ഒരുപാട് സ്റ്റോറികൾ ഒന്നിനു പിറകേ ഒന്നൊന്നായും പങ്കിടാറുണ്ട്.

  • Share this:
    ഏറെ ജനപ്രിയമായ സോഷ്യൽ മീഡിയ ആപ്പ് ആണ് ഇൻസ്റ്റ​ഗ്രാം (Instagram). ആളുകൾക്കിടയിൽ പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ ഇതിനോടുള്ള പ്രിയം ഏറിവരികയാണ്. റീലുകളിലൂടെയും പോസ്റ്റുകളിലൂടെയും ഇൻസ്റ്റ​ഗ്രാം സ്റ്റോറികളിലൂടെയും പ്രശസ്തരാകുന്നവർ നിരവധിയുണ്ട്. ഇൻസ്റ്റ​ഗ്രാം ഇൻഫ്ളുവൻസേഴ്സ് (Instagram Influencers) എന്ന പേരിൽ ഉപയോക്താക്കൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു വിഭാ​ഗം തന്നെയുണ്ട് ഈ പോപ്പുലർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ.

    ചിലരൊക്കെ തങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഇൻസ്റ്റ​ഗ്രാം സ്റ്റോറികളായി പങ്കിടാറുണ്ട്. ചിലർ ഒരുപാട് സ്റ്റോറികൾ ഒന്നിനു പിറകേ ഒന്നൊന്നായും പങ്കിടാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ഇൻസ്റ്റ​ഗ്രാം ആലോചിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇതു സംബന്ധിച്ച പുതിയ ലേഒട്ട് കമ്പനി ബ്രസീലിൽ പരീക്ഷിച്ചു വരികയാണ്. ഫോളോവേഴ്സിനെ ഒരു സമയം മൂന്ന് സ്റ്റോറികൾ മാത്രം കാണിക്കുകയും ബാക്കിയുള്ളവ മറയ്ക്കുകയും ചെയ്യുന്നതാണ് പുതിയ രീതി. ബാക്കിയുള്ളവ "Show All" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മാത്രമേ കാണാനാകൂ. ബ്രസീലിന് പുറമെ, മറ്റേതൊക്കെ രാജ്യങ്ങളിലാണ് ഈ രീതി നടപ്പിലാക്കുക എന്ന് വ്യക്തമായിട്ടില്ല.

    ഇൻസ്റ്റാഗ്രാം പുതിയ ഈ ലേഔട്ട് മറ്റു രാജ്യങ്ങളിലേക്കു കൂടി വിപുലീകരിക്കുകയാണെങ്കിൽ സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നവർക്ക് മികച്ച മൂന്ന് ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടി വരും. ഇൻസ്റ്റ​ഗ്രാമിലെ സ്‌പാം ഉള്ളടക്കം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാ​ഗമായാണ് ഈ നീക്കം.

    ഇൻസ്റ്റ​ഗ്രാമിൽ പലരുടെയും പ്രൊഫൈൽ പല വിധത്തിലാണ്. ചിലരുടെയൊക്കെ പ്രൊഫൈൽ തുറന്നു നോക്കിയാൽ അതിൽ ഒരു നീല ടിക്ക് മാർക്ക് കാണാം. ഇത്തരം അക്കൗണ്ടുകൾ വേരിഫൈഡ് ആണ് എന്നാണ് ഇതിനർഥം. സാധാരണയായി പ്രശസ്തരായവർക്കും പ്രശസ്ത ബ്രാൻഡുകളുടെയും കമ്പനികളുടെയുമൊക്കെ പേജുകൾക്കും ഇൻഫ്ളുവൻസേഴ്സിനും ഒക്കെയാണ് ഇൻസ്റ്റ​ഗ്രാം വേരിഫൈഡ് അക്കൗണ്ടുകൾ നൽകാറുള്ളത്. ആപ്പിലൂടെയുള്ള പ്രൊമോഷനുകളിലൂടെയും മറ്റും ഇവർ പണം സമ്പാദിക്കുകയും ചെയ്യുന്നു.

    നീല ടിക്ക് മാർക്ക് ലഭിക്കാൻ അല്ലെങ്കിൽ നിങ്ങളുടേത് ഒരു വേരിഫൈഡ് അക്കൗണ്ട് ആക്കാൻ വേണ്ട പ്രക്രിയകൾ വളരെ ലളിതമാണ്. എന്നാൽ എല്ലാവർക്കും ഈ നീല ടിക്ക് മാർക്ക് ലഭിക്കില്ല. അതിന് ചില മാനദണ്ഡങ്ങളുണ്ട്. അതിനായി ചില രേഖകളും വ്യക്തി​ഗത വിവരങ്ങളുമൊക്കെ ഇൻസ്റ്റ​ഗ്രാമിന് നൽകേണ്ടതുണ്ട്. അക്കൗണ്ട് വേരിഫൈ ചെയ്യാനുള്ള നിങ്ങളുടെ അപേക്ഷ വിശദമായി പഠിച്ച ശേഷമായിരിക്കും അത് നൽകണോ വേണ്ടയോ എന്ന് ഇൻസ്റ്റ​ഗ്രാം തീരുമാനിക്കുക.

    ഹൈപ്പ് ഓഡിറ്റ‍ർ ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസ‍ർമാരുടെ വരുമാനത്തെക്കുറിച്ച് അമ്പരപ്പിക്കുന്ന ചില കണക്കുകൾ പുറത്തു വിട്ടിരുന്നു. മികച്ച പോസ്റ്റുകളിടുന്ന ഇൻഫ്ലുവ‍ൻസ‍ർമാർക്ക് വരുമാനമായി ലഭിക്കുന്നത് വൻ തുകയാണ്. 1,865 ഓളം ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസ‍ർമാരിലാണ് ഹൈപ്പ് ഓഡിറ്റർ സർവേ നടത്തിയത്. ഇവരുടെ വരുമാനം, ജോലിഭാരം, ജോലിക്കായി മാറ്റിവയ്ക്കുന്ന സമയം, പ്രധാന വരുമാന സ്രോതസ്സുകൾ ഇക്കാര്യങ്ങൾ വ്യക്തമാക്കുന്ന സ‍ർവ്വേ റിപ്പോ‍ർട്ടാണ് പുറത്തു വന്നിരിക്കുന്നത്. ഇൻസ്റ്റ​ഗ്രാം ഇൻഫ്ലുവൻസ‍ർമാരിൽ 45.74% സ്ത്രീകളും 28% 25നും 34നും ഇടയിൽ പ്രായമുള്ളവരും ആണ്.
    Published by:Jayashankar Av
    First published: