ഇൻസ്റ്റഗ്രാമിലെ (Instagram) റീൽസ്, സ്റ്റോറി പ്രേമികൾക്ക് സന്തോഷ വാർത്തയുമായി കമ്പനി. '1 മിനിറ്റ് മ്യൂസിക്' (1 Minute Music) എന്ന പുതിയ ഫീച്ചറാണ് കമ്പനി അവതരിപ്പിച്ചിരിക്കുന്നത്. മ്യൂസിക് ട്രാക്കുകളുടെയും വീഡിയോകളുടെയും ശേഖരമാണ് ഇത്. റീലുകളിലും സ്റ്റോറികളിലും ഉപയോഗിക്കുന്നതിനായി ഇൻസ്റ്റഗ്രാമിൽ ഇവ ലഭ്യമാകും. ഇന്ത്യയിലുടനീളമുള്ള 200 കലാകാരന്മാരുടെ പാട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. പുതിയ ഫീച്ചർ ഇൻസ്റ്റാഗ്രാമിലെ കണ്ടന്റുകളെ കൂടുതൽ രസകരമാക്കുകയും ഇൻസ്റ്റഗ്രാമിൽ തങ്ങളുടെ സൃഷ്ടികൾ റിലീസ് ചെയ്യാൻ കലാകാരന്മാരെ പ്രചോദിപ്പിക്കുകയും ചെയ്യുമെന്നും കമ്പനി പറഞ്ഞു.
"ഇന്ന് ഇൻസ്റ്റാഗ്രാമിലെ ട്രെൻഡുകൾക്കെല്ലാം സംഗീതം ഒരു ഉത്തേജകമാണ്. ആളുകൾക്ക് പല തരത്തിലുള്ള സംഗീതത്തെയും വിവിധ കലാകാരന്മാരെയും കണ്ടെത്താനുള്ള വേദിയായി റീൽസ് മാറുകയാണ്", ഫെയ്സ്ബുക്ക് ഇന്ത്യയുടെ കണ്ടന്റ് ആൻഡ് കമ്യൂണിറ്റ് പാർട്നണർഷിപ്പ് ഡയറക്ടർ പരസ് ശർമ്മ (Paras Sharma) വാർത്താക്കുറിപ്പിൽ അറിയിച്ചു.
Also Read-
ഇനി എല്ലാ സ്റ്റോറികളും കാണാനാകില്ല; പുതിയ ഫീച്ചർ അവതരിപ്പിക്കാനൊരുങ്ങി ഇൻസ്റ്റഗ്രാം''1 മിനിറ്റ് മ്യൂസിക് എന്ന പുതിയ ഫീച്ചർ വഴി ഞങ്ങൾ ഇപ്പോൾ ആളുകളെ അവരുടെ റീലുകൾ കൂടുതൽ രസകരമാക്കാൻ സഹായിക്കുകയാണ്. നിലവിൽ ഉള്ളവരും വളർന്നുവരുന്നതുമായ കലാകാരന്മാർക്ക് അവരുടെ സംഗീതം പങ്കിടുന്നതിനും അവരുടെ സ്വന്തം വീഡിയോകൾ പങ്കിടുന്നതിനുമുള്ള ഒരു സ്ഥലമായി ഈ പ്ലാറ്റ്ഫോം പ്രവർത്തിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു'', പരസ് ശർമ്മ കൂട്ടിച്ചേർത്തു. ആഗോള തലത്തിൽ തന്നെ ഇൻസ്റ്റഗ്രാം റിൽസിന് പ്രചാരമേറുകയാണെന്നും കമ്പനി അറിയിച്ചു.
Also Read-
മോട്ടറോള എഡ്ജ് 30 ഇന്ത്യയിൽ വിൽപ്പന ആരംഭിച്ചു; വിലയും ഓഫറുകളും അറിയാംറീൽസ് ഓഡിയോ ഗാലറിയിൽ ഉപയോക്താക്കൾക്ക് പുതിയ ഫീച്ചറായ ‘1 മിനിറ്റ് മ്യൂസിക്’ ലഭ്യമാകും.
ഏറെ ജനപ്രിയമായ സോഷ്യൽ മീഡിയ ആപ്പ് ആണ് ഇൻസ്റ്റഗ്രാം (Instagram). ആളുകൾക്കിടയിൽ പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ ഇതിനോടുള്ള പ്രിയം ഏറിവരികയാണ്. റീലുകളിലൂടെയും പോസ്റ്റുകളിലൂടെയും ഇൻസ്റ്റഗ്രാം സ്റ്റോറികളിലൂടെയും പ്രശസ്തരാകുന്നവർ നിരവധിയുണ്ട്. ഇൻസ്റ്റഗ്രാം ഇൻഫ്ളുവൻസേഴ്സ് (Instagram Influencers) എന്ന പേരിൽ ഉപയോക്താക്കൾക്കിടയിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു വിഭാഗം തന്നെയുണ്ട് ഈ പോപ്പുലർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ. ചിലരൊക്കെ തങ്ങളുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ഇൻസ്റ്റഗ്രാം സ്റ്റോറികളായി പങ്കിടാറുണ്ട്. ചിലർ ഒരുപാട് സ്റ്റോറികൾ ഒന്നിനു പിറകേ ഒന്നൊന്നായും പങ്കിടാറുണ്ട്. എന്നാൽ ഇക്കാര്യത്തിൽ നിയന്ത്രണം കൊണ്ടുവരാൻ ഇൻസ്റ്റഗ്രാം ആലോചിക്കുന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇതു സംബന്ധിച്ച പുതിയ ലേഔട്ട് കമ്പനി ബ്രസീലിൽ പരീക്ഷിച്ചു വരികയാണ്. ഫോളോവേഴ്സിനെ ഒരു സമയം മൂന്ന് സ്റ്റോറികൾ മാത്രം കാണിക്കുകയും ബാക്കിയുള്ളവ മറയ്ക്കുകയും ചെയ്യുന്നതാണ് പുതിയ രീതി. ബാക്കിയുള്ളവ "Show All" എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ മാത്രമേ കാണാനാകൂ. ബ്രസീലിന് പുറമെ, മറ്റേതൊക്കെ രാജ്യങ്ങളിലാണ് ഈ രീതി നടപ്പിലാക്കുക എന്ന് വ്യക്തമായിട്ടില്ല.
ഇൻസ്റ്റാഗ്രാം പുതിയ ഈ ലേഔട്ട് മറ്റു രാജ്യങ്ങളിലേക്കു കൂടി വിപുലീകരിക്കുകയാണെങ്കിൽ സ്റ്റോറികൾ പോസ്റ്റ് ചെയ്യുന്നവർക്ക് മികച്ച മൂന്ന് ഓപ്ഷനുകൾ തിരഞ്ഞെടുക്കേണ്ടി വരും. ഇൻസ്റ്റഗ്രാമിലെ സ്‌പാം ഉള്ളടക്കം അവസാനിപ്പിക്കാനുള്ള ഏറ്റവും പുതിയ ശ്രമത്തിന്റെ ഭാഗമായാണ് ഈ നീക്കം.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.