Jio| പുതിയ എയർഫൈബർ ഉപയോക്താക്കൾക്ക് 30% ഇളവ് പ്രഖ്യാപിച്ചു ജിയോ
- Published by:Sarika KP
- news18-malayalam
Last Updated:
ജൂലൈ 26 മുതൽ ഓഗസ്റ്റ് 15 വരെയാണ് പ്ലാനിന്റെ കാലാവധി.
റിലയൻസ് ജിയോ പുതിയ എയർഫൈബർ ഉപയോക്താക്കൾക്കായി ഫ്രീഡം ഓഫർ പ്രഖ്യാപിച്ചു. ഈ ഓഫറിലൂടെ, ജിയോ എയർ ഫൈബറിന്റെ പുതിയ കണക്ഷനുകൾക്ക് 1000 രൂപ ഇൻസ്റ്റലേഷൻ ചാർജ് ഒഴിവാക്കി 30% കിഴിവ് ലഭിക്കും. 3121 രൂപയുടെ പ്ലാൻ 2121 രൂപയ്‌ക്ക് ലഭ്യമാകും. ജൂലൈ 26 മുതൽ ഓഗസ്റ്റ് 15 വരെയാണ് പ്ലാനിന്റെ കാലാവധി. ഓഗസ്റ്റ് 15-ന് മുമ്പ് ബുക്ക് ചെയ്യുന്നതും ആക്ടിവേറ്റ് ചെയ്യുന്നതുമായ എല്ലാ കണക്ഷനുകൾക്കും ഓഫർ ലഭിക്കും.
കൂടാതെ എയർ ഫൈബർ 5ജി, പ്ലസ് ഉപയോക്താക്കൾക്കും ഓഫർ ലഭ്യമാണ്. 3 മാസം, 6 മാസം, 12 മാസം കാലാവധിയുള്ള എല്ലാ പ്ലാനുകൾക്കും ഓഫർ ലഭിക്കും. ഇന്ത്യയിലെ വീടുകൾ ഡിജിറ്റൈസ് ചെയ്യുന്നതിനും ഇന്ത്യയെ ഒരു ഡിജിറ്റൽ സമൂഹമാക്കി മാറ്റുന്നതിനുമായി എല്ലാവര്ക്കും അതിവേഗ ഇൻ്റർനെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ഓഫർ പ്രഖ്യാപിച്ചിട്ടുള്ളത്. 1.2 കോടിയിലധികം വീടുകളിൽ നിലവിൽ സേവനം നൽകുന്ന ജിയോ എയർ ഫൈബർ 99.99% സേവന മികവോടെ അതിവേഗം വളരുകയാണ്. പുതിയ എയർഫൈബർ കണക്ഷൻ ലഭിക്കാൻ 60008-60008 എന്ന നമ്പറിൽ മിസ്ഡ് കോൾ ചെയ്യാവുന്നതാണ്.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kerala
First Published :
July 25, 2024 9:43 PM IST