ജിയോ ടെലിഒഎസ്; എല്ലാ സ്മാര്‍ട്ട് ടിവികള്‍ക്കുമായുള്ള ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ജിയോ
- Published by:Rajesh V
- news18-malayalam
Last Updated:
ഇന്ത്യയുടെ സ്വന്തം സ്മാര്‍ട്ട് ടിവി ഓപ്പറേറ്റിങ് സിസ്റ്റമായാണ് ഇതെത്തുന്നത്. താങ്ങാവുന്ന വിലയില്‍ ലോകോത്തര നിലവാരത്തിലുള്ള ഓപ്പറേറ്റിങ് സിസ്റ്റമാണ് ജിയോടെലി
മുംബൈ: വരുംതലമുറ സ്മാര്‍ട്ട് ടിവി ഓപ്പറേറ്റിങ് സിസ്റ്റമായ ജിയോടെലി ഒഎസ് അവതരിപ്പിച്ച് ജിയോ. ഇന്ത്യന്‍ കാഴ്ച്ചക്കാരുടെ സവിശേഷ ആവശ്യകതകളെല്ലാം നിറവേറ്റുന്നതരത്തിലുള്ള നൂതനാത്മക ഓപ്പറേറ്റിങ് സിസ്റ്റമാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യയില്‍ ഇന്റര്‍നെറ്റ് കണക്റ്റ് ചെയ്ത് പ്രവര്‍ത്തിക്കുന്ന ടിവികളുള്ള 35 ദശലക്ഷത്തോളം വീടുകളുണ്ടെന്നാണ് കണക്കുകള്‍. അതിനാല്‍ തന്നെ ഡിജിറ്റല്‍ എന്റര്‍ടെയ്ന്‍മെന്റിനുള്ള ആവശ്യകത നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്. എന്നാല്‍ തങ്ങളുടെ കണക്റ്റഡ് ടിവി സെറ്റുകളുടെ പരിമിതമായ ശേഷികളില്‍ നല്ലൊരു ശതമാനം ഉപഭോക്താക്കളും അസംതൃപ്തരാണ്. കസ്റ്റമൈസേഷന്‍ പരിമിതികള്‍, ഉന്നതനിലവാരത്തിലുള്ള പ്രാദേശിക ഉള്ളടക്കം ലഭ്യമാകുന്നതിലെ പരിമിതികള്‍, തടസമില്ലാത്ത സേവനങ്ങള്‍ തുടങ്ങിയവയെല്ലാം ഉപയോക്താക്കള്‍ക്ക് വെല്ലുവിളി ഉയര്‍ത്തുന്നു.
ഈ സാഹചര്യത്തിലാണ് വളര്‍ന്നുവരുന്ന കണക്റ്റഡ് ടിവി വിപണിയിലും വിപ്ലവാത്മക മാറ്റം ജിയോ വരുത്തുന്നത്. വിശ്വസിക്കാവുന്ന കണക്റ്റിവിറ്റി സേവനങ്ങളും വൈവിധ്യമാര്‍ന്ന ഉള്ളടക്കം ലഭ്യമാക്കുന്ന പങ്കാളിത്തങ്ങളും കാരണം ഡിജിറ്റല്‍ കണക്റ്റിവിറ്റിയിലും എന്റര്‍ടെയ്ന്‍മെന്റിലും ജിയോ ഏറെ മുന്നിലാണ്. ഇതിന്റെ പശ്ചാത്തലത്തിലാണ് ജിയോടെലി ഒഎസ് എന്ന വരുംതലമുറ ഓപ്പറേറ്റിങ് സിസ്റ്റം കമ്പനി അവതരിപ്പിച്ചിരിക്കുന്നത്.
ജിയോടെലി ഒഎസിന്റെ പ്രധാന സവിശേഷതകള്‍:
എഐ അധിഷ്ഠിത കണ്ടന്റ് റെക്കമന്‍ഡേഷന്‍/ എഐ അധിഷ്ഠിത ഉള്ളടക്ക ശുപാര്‍ശ: നിങ്ങളുടെ അഭിരുചികള്‍ക്കനുസരിച്ചുള്ള കണ്ടന്റ് എഐ തന്നെ റെക്കമന്‍ഡ് ചെയ്യും. അതിനാല്‍ ഉപയോക്താക്കള്‍ക്ക് സര്‍ച്ച് ചെയ്യാന്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാം, കൂടുതല്‍ ആസ്വാദ്യകരമായി മാറും ടിവി കാണല്‍.
advertisement
സുഗമം അതിവേഗം: സുഗമവും കാലതാമസമില്ലാത്തതുമായ 4കെ പ്രകടനം ആസ്വദിക്കാന്‍ അവസരം. ടിവി പരിപാടികള്‍ കാണുന്നത് സമാനതകളില്ലാത്ത ആനന്ദമാക്കുന്നു.
വിനോദം വൈവിധ്യം: വൈവിധ്യം നിറഞ്ഞ ടിവി ചാനലുകള്‍, ക്ലൗഡ് ഗെയിമുകള്‍, നിങ്ങളുടെ പ്രിയപ്പെട്ട ഒടിടി ആപ്പുകള്‍, ടിവി ചാനലുകള്‍, മറ്റ് കണ്ടന്റുകള്‍ എന്നിവയ്ക്കിടയിലേക്ക് പരിധിയില്ലാത്ത പ്രവേശനം - എല്ലാം ഒരൊറ്റ റിമോട്ട് ഉപയോഗിച്ച്.
സ്ഥിരതയാര്‍ന്ന നവീകരണം: പുതിയ ആപ്പുകള്‍, ഉള്ളടക്ക ഫോര്‍മാറ്റുകള്‍, വികസിച്ചുകൊണ്ടിരിക്കുന്ന സെക്യൂരിറ്റികള്‍, സാങ്കേതികവിദ്യകള്‍ എന്നിവയുമായി ടിവി ഒഎസ് പൊരുത്തപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനുള്ള പതിവ് സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍.
advertisement
ഫെബ്രുവരി 21 മുതല്‍ ജിയോടെലി ഒഎസ് അടിസ്ഥാനപ്പെടുത്തിയ ടെലിവിഷനുകള്‍ ലഭ്യമായിത്തുടങ്ങും. തോംസണ്‍, കൊഡാക്ക്, ബിപിഎല്‍, ജെവിസി തുടങ്ങിയ ബ്രാന്‍ഡുകളുടെ സ്മാര്‍ട്ട് ടിവികളിലെല്ലാം ജിയോ ഒഎസ് ലഭ്യമായിരിക്കും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
February 18, 2025 9:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/Tech/
ജിയോ ടെലിഒഎസ്; എല്ലാ സ്മാര്‍ട്ട് ടിവികള്‍ക്കുമായുള്ള ഓപ്പറേറ്റിങ് സിസ്റ്റം അവതരിപ്പിച്ച് ജിയോ