JIO PRIMA | 2.4 ഇഞ്ച് ഡിസ്പ്ലേ സ്ക്രീൻ, 1800mAh ബാറ്ററി; ജിയോ ഫോൺ പ്രൈമ വിപണിയിലേക്ക്
- Published by:Arun krishna
- news18-malayalam
Last Updated:
യുട്യൂബ് , ഫേസ്ബുക്ക് , വാട്ട്സാപ്പ് , ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റ് എന്നിവ ഈ ഫോണിൽ ഉപയോഗിക്കാൻ സാധിക്കും
ഇന്ത്യയെ 2G മുക്തമാക്കുന്നതിനുള്ള റിലയൻസ് ജിയോയുടെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജിയോ ഫോണ്‍ പ്രൈമ വിപണിയിലേക്ക്. 2.4 ഇഞ്ച് ഡിസ്പ്ലേ സ്ക്രീനും 1800mAh ബാറ്ററിയും 23 ഭാഷകളും സപ്പോര്‍ട്ട് ചെയ്യുന്ന ജിയോ ഫോണ്‍ പ്രൈമയ്ക്ക് 2,599 രൂപയാണ് വില.
പ്രധാന റീട്ടെയിൽ സ്റ്റോറുകളിലും റിലയൻസ് ഡിജിറ്റൽ. ഇൻ, ജിയോമാർട്ട് ഇലക്ട്രോണിക്സ് , ആമസോൺ ( Reliance digital.in, JioMart Electronics, Amazon) തുടങ്ങിയ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലും ലഭ്യമാകും.

യുട്യൂബ് , ഫേസ്ബുക്ക് , വാട്ട്സാപ്പ് , ഗൂഗിൾ വോയ്‌സ് അസിസ്റ്റന്റ് എന്നിവ ഈ ഫോണിൽ ഉപയോഗിക്കാൻ സാധിക്കും. Kai-OS പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ള, 4G സ്മാർട്ട് ഫീച്ചർ ഫോണാണ് ജിയോഫോൺ പ്രൈമ. വീഡിയോ കോളിംഗിനും ഫോട്ടോഗ്രാഫിക്കും പറ്റുന്ന ഡിജിറ്റൽ ക്യാമറകളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
advertisement
ജിയോ ടി വി, ജിയോ സിനിമ, ജിയോ സാവൻ എന്നീ വിനോദ ആപ്പുകൾ ഇതിലുണ്ടാകും.ജിയോ പേ വഴിയുള്ള യു പി ഐ പേയ്‌മെന്റ് ചെയ്യാം. കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ ജിയോഫോൺ പ്രൈമ പ്രദർശിപ്പിച്ചിരുന്നു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Mumbai,Maharashtra
First Published :
November 08, 2023 9:51 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
JIO PRIMA | 2.4 ഇഞ്ച് ഡിസ്പ്ലേ സ്ക്രീൻ, 1800mAh ബാറ്ററി; ജിയോ ഫോൺ പ്രൈമ വിപണിയിലേക്ക്