Jio True 5G| ജിയോ ട്രൂ 5G എത്തി; ആലപ്പുഴ പട്ടണത്തിൽ ഇനി അതി മധുരം; കേരളത്തിൽ 12 നഗരങ്ങളിൽ കൂടി
- Published by:Rajesh V
- news18-malayalam
Last Updated:
ജിയോ എക്കാലത്തെയും വലിയ ജിയോ ട്രൂ 5G റോൾ-ഔട്ട് പ്രഖ്യാപിച്ചു. 17 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണപ്രദേശങ്ങളിലെയും 50 നഗരങ്ങളിൽ സേവനം എത്തി
കൊച്ചി: റിലയൻസ് ജിയോ 50 നഗരങ്ങളിലായി ട്രൂ 5G സേവനങ്ങളുടെ എക്കാലത്തെയും വലിയ ലോഞ്ച് പ്രഖ്യാപിച്ചു. ഇതോടെ 184 നഗരങ്ങളിലെ ജിയോ ഉപയോക്താക്കൾ ഇപ്പോൾ ജിയോ ട്രൂ 5ജി സേവനങ്ങൾ ആസ്വദിക്കുന്നു. ഈ നഗരങ്ങളിൽ മിക്കയിടത്തും 5G സേവനങ്ങൾ ആരംഭിക്കുന്ന ആദ്യത്തെയും ഏക ഓപ്പറേറ്ററുമായി റിലയൻസ് ജിയോ മാറി.
കേരളത്തിൽ ആലപ്പുഴ ടൗണിലും ജിയോയുടെ ട്രൂ 5ജി സേവനങ്ങൾ എത്തി. ഇതോടെ ജിയോയുടെ 5ജി സേവനങ്ങൾ കേരളത്തിൽ 12 പ്രധാന നഗരങ്ങളിൽ എത്തിക്കഴിഞ്ഞു – കൊച്ചി, തിരുവനന്തപുരം, തൃശൂർ, കോഴിക്കോട്, ചേർത്തല, ഗുരുവായൂർ, കണ്ണൂർ, കൊല്ലം, കോട്ടയം,മലപ്പുറം, പാലക്കാട്, ആലപ്പുഴ.
ഈ നഗരങ്ങളിലെ ജിയോ ഉപയോക്താക്കളെ ഇന്ന് മുതൽ അധിക ചിലവുകളില്ലാതെ 1 Gbps+ വേഗതയിൽ അൺലിമിറ്റഡ് ഡാറ്റ അനുഭവിക്കുന്നതിന് Jio വെൽക്കം ഓഫറിലേക്ക് ക്ഷണിക്കപ്പെടും.
Also Read- മുകേഷ് അംബാനി ലോകത്തിലെ ഏറ്റവും മികച്ച രണ്ടാമത്തെ സിഇഒ; മറിടകന്നത് മൈക്രോസോഫ്റ്റ്, ഗൂഗിൾ സിഇഒമാരെ
advertisement
”17 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി 50 അധിക നഗരങ്ങളിൽ ജിയോ ട്രൂ 5G സേവനങ്ങൾ ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്, മൊത്തം എണ്ണം 184 നഗരങ്ങളായി. ഇന്ത്യയിൽ മാത്രമല്ല, ലോകത്തെവിടെയും 5G സേവനങ്ങളുടെ ഏറ്റവും വലിയ റോളൗട്ടുകളിൽ ഒന്നാണിത്.
പുതിയ വർഷമായ 2023-ൽ ഓരോ ജിയോ ഉപയോക്താവും ജിയോ ട്രൂ 5G സാങ്കേതികവിദ്യയുടെ പരിവർത്തന ആനുകൂല്യങ്ങൾ ആസ്വദിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നതിനാൽ രാജ്യത്തുടനീളമുള്ള ട്രൂ 5G റോളൗട്ടിന്റെ വേഗതയും തീവ്രതയും ഞങ്ങൾ വർദ്ധിപ്പിച്ചു” – ജിയോ വക്താവ് അറിയിച്ചു.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi,Ernakulam,Kerala
First Published :
January 24, 2023 4:00 PM IST
മലയാളം വാർത്തകൾ/ വാർത്ത/Money/
Jio True 5G| ജിയോ ട്രൂ 5G എത്തി; ആലപ്പുഴ പട്ടണത്തിൽ ഇനി അതി മധുരം; കേരളത്തിൽ 12 നഗരങ്ങളിൽ കൂടി