JioBharat Phone: ജിയോഭാരത് ഫോണിന്റെ 2 പുതിയ മോഡലുകൾ പുറത്തിറക്കി; വിലയും ഓഫറുകളും അറിയാം
- Published by:Rajesh V
- news18-malayalam
Last Updated:
ജിയോ സിനിമ, ജിയോ പേ, ജിയോ ചാറ്റ് മുതലായ ആപ്പുകൾ ലഭ്യമാണ്.
2023ലെ ജിയോഭാരത് V2ന്റെ വിജയം ദശലക്ഷക്കണക്കിന് 2G ഫീച്ചർ ഫോൺ ഉപയോക്താക്കൾക്ക് ആദ്യമായി 4G ആസ്വദിക്കാൻ സഹായകമായി. അതിന്റെ തുടർച്ചയായി റിലയൻസ് ജിയോ ജിയോഭാരത് V3, V4 എന്നിവ അവതരിപ്പിച്ചു.
ന്യൂഡൽഹിയിൽ 2024ൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ രണ്ട് പുതിയ ജിയോഭാരത് മോഡലുകൾ - V3, V4 എന്നിവയുടെ പ്രകാശനം ജിയോ പ്രസിഡന്റ് സുനിൽ ദത്ത് നിർവഹിച്ചു. 1099 രൂപ വിലയുള്ള പുതിയ മോഡലുകളിൽ ജിയോടിവി, ജിയോ സിനിമ, ജിയോ പേ, ജിയോ ചാറ്റ് മുതലായ ആപ്പുകൾ ലഭ്യമാണ്.
1000 mAh ബാറ്ററി ഉപയോഗിച്ച്, ഉപയോക്താക്കൾക്ക് ദിവസം മുഴുവനും തടസ്സമില്ലാത്ത സേവനം ആസ്വദിക്കാനാകും. 23 ഇന്ത്യൻ ഭാഷകളുടെ പിന്തുണയുമുണ്ട്. 1099 രൂപ മാത്രം വിലയുള്ള, ജിയോഭാരത് 123 രൂപയ്ക്ക് പ്രതിമാസ റീചാർജിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകളും 14 ജിബി ഡാറ്റയും വാഗ്ദാനം ചെയ്യുന്നു. ഇത് മറ്റ് സേവന ദാതാക്കളേക്കാൾ ഏകദേശം 40% ലാഭം നൽകുന്നു.
advertisement
മൊബൈൽ കടകളിലും ജിയോമാർട്ടിലും ആമസോണിലും ഈ മോഡലുകൾ ഉടൻ ലഭ്യമാകും.
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
New Delhi,New Delhi,Delhi
First Published :
October 16, 2024 5:53 PM IST
മലയാളം വാർത്തകൾ/ വാർത്ത/Tech/
JioBharat Phone: ജിയോഭാരത് ഫോണിന്റെ 2 പുതിയ മോഡലുകൾ പുറത്തിറക്കി; വിലയും ഓഫറുകളും അറിയാം