ഇമെയിലിൽ സ്റ്റോറേജ് തീർന്നോ? മുന്നറിയിപ്പുമായി പൊലീസ്
- Published by:Nandu Krishnan
- news18-malayalam
Last Updated:
ജിമെയിൽ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ്
ഈമെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നെന്ന പേരിൽ വരുന്ന പുതിയ തട്ടിപ്പിനെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി പൊലീസ്. ഈമെയിലിൽ സ്റ്റോറേജ് സ്പേസ് തീർന്നെന്നും അക്കൗണ്ട് റദ്ദാക്കുമെന്നും പറഞ്ഞാണ് തട്ടിപ്പ്. ജിമെയിൽ അക്കൗണ്ട് ഉപഭോക്താക്കളെ കേന്ദ്രീകരിച്ചാണ് പുതിയതരം തട്ടിപ്പ് .
advertisement
അക്കൗണ്ട് റീസ്റ്റോർ ചെയ്യാനായി ഇമെയിലിനോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണമെന്നുമാണ് സന്ദേശത്തിന്റെ ഉള്ളടക്കം. സന്ദേശത്തോടൊപ്പം ലഭിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടുകൂടി തട്ടിപ്പുകാരുടെ വെബ്സൈറ്റിലേക്ക് എത്തുകയും അതുവഴി നിങ്ങളുടെ കമ്പ്യൂട്ടറിലേക്ക് വൈറസുകളെ മാൽവെയറുകളും കയറാനോ അല്ലെങ്കിൽ ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതോടുകൂടി പണം നഷ്ടപ്പെടാനോ സാധ്യതയുണ്ട്.
advertisement
ഗൂഗിളിന്റെ പേരിൽ വരുന്ന സന്ദേശം ആയതിനാൽ പലരും വിശ്വസിക്കാനും ലിങ്കിൽ ക്ലിക്ക് ചെയ്യാനും സാധ്യതയുണ്ട്.
ഇത്തരത്തിലുള്ള ഈമെയിൽ ലഭിച്ചാൽ ഉടൻതന്നെ ഗൂഗിൾ അക്കൗണ്ട് സെറ്റിംഗ്സിൽ സ്റ്റോറേജ് വിവരങ്ങൾ പരിശോധിക്കാനും ഒരിക്കലും ഇമെയിൽ വഴി ലഭിക്കുന്ന ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നു പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
സാമ്പത്തിക തട്ടിപ്പിനിരയായാൽ ഉടൻതന്നെ 1930 എന്ന നമ്പറിൽ വിവരം അറിയിക്കാം.
advertisement
advertisement
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
February 24, 2025 10:43 AM IST