കൂ ! ട്വിറ്ററിന്റെ ഇന്ത്യന്‍ എതിരാളി 'കൂ' അടച്ചുപൂട്ടുന്നു

Last Updated:

കോവിഡ് വ്യാപന കാലത്തിന് ശേഷമാണ് കൂവിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്

ട്വിറ്ററിന് ബദലായി അവതരിച്ച ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമായ 'കൂ' പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ട്. ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതോടെയാണ് കൂ-വിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് സ്ഥാപകരായ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദവാത്കയും പറഞ്ഞു.
വിവിധ ഇന്റര്‍നെറ്റ് കമ്പനികളുമായും മാധ്യമസ്ഥാപനങ്ങളുമായും ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ ചര്‍ച്ചകള്‍ ഫലം കാണാതായതോടെയാണ് ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയതെന്നും സ്ഥാപകര്‍ ലിങ്ക്ഡ് ഇന്നില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറഞ്ഞു.
കോവിഡ് വ്യാപന കാലത്തിന് ശേഷമാണ് 'കൂ'വിലും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായത്. 2022 കാലത്ത് 40ലധികം ജീവനക്കാരെയാണ് കമ്പനിയില്‍ നിന്നും പിരിച്ചുവിട്ടത്. 2023ലും നിരവധി ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നിരുന്നു. കമ്പനിയുടെ സാമ്പത്തിക പ്രതിസന്ധി തന്നെയായിരുന്നു കാരണം.
ട്വിറ്ററിന്റെ എതിരാളിയായി അവതരിച്ച കൂ ചുരുങ്ങിയ കാലത്തിനിടയില്‍ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കിടയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയിരുന്നു. 21 ലക്ഷത്തിലധികം ഉപയോക്താക്കളും കൂ-വിനുണ്ടായിരുന്നു. പ്രതിമാസം ഒരു കോടിയിലേറെ സജീവ ഉപയോക്താക്കളും വിവിധ മേഖലകളില്‍ നിന്നുള്ള 9000ലധികം പ്രശസ്തരും കൂ-വില്‍ അക്കൗണ്ട് എടുത്തിരുന്നു.
advertisement
ഇന്ത്യയില്‍ ട്വിറ്ററിനെ പൂര്‍ണ്ണമായി തറ പറ്റിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് 2022ല്‍ സാമ്പത്തിക-മൂലധന പ്രതിസന്ധി രൂക്ഷമായതെന്ന് കമ്പനിയുടെ സ്ഥാപകര്‍ പറയുന്നു.
നാല് വര്‍ഷത്തോളം നീണ്ട യാത്രയ്ക്കാണ് ഇപ്പോള്‍ അവസാനം കുറിച്ചിരിക്കുന്നതെന്നും സ്ഥാപകര്‍ വ്യക്തമാക്കി. ഇക്കാലയളവിനിടയില്‍ ഉയര്‍ച്ചകളും താഴ്ചകളും കമ്പനി നേരിട്ടുവെന്നും സ്ഥാപകര്‍ വ്യക്തമാക്കി.
ആഗോള ബ്രാന്‍ഡുകളോട് കിടപിടിക്കുന്ന ഇന്ത്യയില്‍ നിന്നുള്ള സംരംഭങ്ങളുടെ നിലനില്‍പ്പിന് ദീര്‍ഘകാല മൂലധനം അത്യാവശ്യമാണെന്നും കൂ-വിന്റെ സ്ഥാപകര്‍ പറഞ്ഞു.
Summary: Koo app, a desi alternative to X (formerly Twitter) to shut shop
മലയാളം വാർത്തകൾ/ വാർത്ത/Tech/
കൂ ! ട്വിറ്ററിന്റെ ഇന്ത്യന്‍ എതിരാളി 'കൂ' അടച്ചുപൂട്ടുന്നു
Next Article
advertisement
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
India vs Pakistan | ജയം സൈനികർക്ക് സമർപ്പിച്ചത് ചട്ട ലംഘനം; സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി
  • സൂര്യകുമാർ യാദവിന് ഐസിസി മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി, ബിസിസിഐ അപ്പീൽ നൽകിയിട്ടുണ്ട്.

  • പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് സൂര്യകുമാർ യാദവിനെതിരെ ഐസിസിയിൽ ഔദ്യോഗികമായി പരാതി നൽകി.

  • പാകിസ്ഥാൻ ബൗളർ ഹാരിസ് റൗഫിന് മോശം പെരുമാറ്റത്തിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ ചുമത്തി.

View All
advertisement